ഫോര്‍ സിലിണ്ടര്‍ 250 സിസി ബൈക്കുമായി കവാസാക്കി- വന്നെത്തുന്നത് പുതിയ ഒരു നിഞ്ചയോ?

പ്രധാന എതിരാളിയായ ഹോണ്ട CBR250RR ല്‍ ഉപയോഗിക്കുന്നത് 31 bhp ഉത്പാദിപ്പിക്കുന്ന ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ്.

Written by: Dijo

കവാസാക്കി നിഞ്ച 250 എന്ന് വാക്ക് കേട്ടാല്‍ ഏതൊരു ബൈക്ക് പ്രേമിയും അറിയാതെ നോക്കി പോകും. ഏറെ കാലം ഇന്ത്യന്‍ റോഡുകളിലെ മുടിചൂടാ മന്നനായിരുന്നു നിഞ്ച 300 എന്ന് ഇന്ത്യന്‍ വിപണിയില്‍ അറിയപ്പെടുന്ന കാവസാക്കി നിഞ്ച 250.

പിന്നീട് അതിവേഗ ട്രാക്കിലേക്ക് പുത്തന്‍ അവതാരങ്ങള്‍ വന്നെത്തിയതോടെ നിഞ്ച 250 ന്റെ താരപദവിയ്ക്ക് ഇളക്കം തട്ടുകയായിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കവാസാക്കി തിരിച്ച് വരവിനൊരുങ്ങുകയാണ്. ഫോര്‍ സിലിണ്ടര്‍ 250 സിസി മോട്ടോര്‍ബൈക്കിന്റെ പണിപ്പുരയിലാണ് കവാസാക്കി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇതാദ്യമായല്ല കവാസാക്കി തിരിച്ച് വരവിന് ഒരുങ്ങുന്നത്. മുമ്പ് കവാസാക്കിയില്‍ നിന്നും പുറത്ത് വന്ന ZXR250, രാജ്യാന്തര വിപണിയില്‍ ശക്തമായ ചലനങ്ങളാണ് സൃഷ്ടിച്ചിരുന്നത്.

249 സിസി ട്രാന്‍സ് വേര്‍സ് ഫോര്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ കരുത്തില്‍ കവാസാക്കി അണിനിരത്തിയ ZXR250 യ്ക്ക് ആരാധകര്‍ ഏറെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ പുതിയ നിഞ്ച 250 ലൂടെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ച് വരാനാണ് കവാസാക്കി ശ്രമിക്കുന്നത്.

റൈഡ് ബൈ വയര്‍, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ മുതലായ നൂതന സാങ്കേതികതയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ അവതാരങ്ങളെ സൃഷ്ടിക്കാന്‍ കവാസാക്കിയ്ക്ക് ഏറെ അവസരങ്ങളാണ് നിലവിലുള്ളത്.

ഫോര്‍ സിലിണ്ടര്‍ 250 സിസി മോട്ടോര്‍ ബൈക്കിനെ യാഥാര്‍ത്ഥ്യമായാല്‍ എതിരാളികള്‍ കവാസാക്കിയ്ക്ക് ബഹുദൂരം പിന്നിലാകുമെന്നതും ശ്രദ്ധേയമാണ്.

പ്രധാന എതിരാളിയായ ഹോണ്ട CBR250RR ല്‍ ഉപയോഗിക്കുന്നത് 31 bhp ഉത്പാദിപ്പിക്കുന്ന ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ്. നിലവില്‍ ഹോണ്ടയാണ് ഏറ്റവും വേഗമേറിയ മോഡലിനെ വിപണിയിലെത്തിക്കുന്നത്.

അതേസമയം, കവാസാക്കി നിഞ്ച 300 ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. മികവാര്‍ന്ന പ്രകടനമാണ് നിഞ്ച 300 ഇന്ത്യയില്‍ കാഴ്ചവെക്കുന്നത് എങ്കിലും വിലയില്‍ ശരാശരി ഉപഭോക്താക്കള്‍ നിഞ്ചയില്‍ നിന്നും വിട്ട് മാറുകയാണ്.

കൂടാതെ, കെടിഎമിന്റെ കടന്ന് കയറ്റവും കവാസാക്കിയ്ക്ക് ശക്തമായ വെല്ലുവിളിയാണ്. RC 390 യിലൂടെ കെടിഎം പുതുതായി നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കാന്‍ കവാസാക്കിയ്ക്ക് എന്തായാലും ഒരല്‍പം ബുദ്ധിമുട്ടേണ്ടി വരുമെന്നുറപ്പാണ്.

കവാസാക്കി നിഞ്ച 300 ഫോട്ടോ ഗാലറി

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #കവാസാക്കി #kawasaki
English summary
Kawasaki could be working on a 250cc, four-cylinder motorcycle to take down competition like the Honda CBR250RR.
Please Wait while comments are loading...

Latest Photos