നിരത്തിലെ താരമാകാനെത്തി അപ്രീലിയ എസ് ആർ 150 റേസ് എഡിഷൻ

Written By:

ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാവായ അപ്രീലിയയുടെ എസ് ആർ 150 റേസ് എഡിഷൻ വിപണിയിലെത്തിച്ചേർന്നു. ആകർഷകമായ 70,288 മുംബൈ എക്സ്ഷോറൂം വിലയ്ക്കാണ് റേസ് എഡിഷൻ അവതരിച്ചിരിക്കുന്നത്.

2016 ദില്ലി എക്സ്പോയിലൂടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചൊരു സ്കൂട്ടറായിരുന്നു അപ്രീലിയ എസ് ആർ 150. കാഴ്ചയിൽ സ്കൂട്ടറിന്റേയും ബൈക്കിന്റേയും സവിശേഷതകളടങ്ങിയ എസ്ആർ 150 കാണികൾക്കൊരു ആകർഷണമായിരുന്നു.

വിപണിയിലെത്തി ഒരു വർഷമായപ്പോഴേക്കും ഡിസൈൻ ശൈലിയിൽ മാറ്റമൊന്നുമില്ലാതെ എൻജിൻ-കോസ്മെറ്റിക് പരിവർത്തനത്തിന് വിധേയമായി വീണ്ടുമവതരിച്ചിരിക്കുകയാണ് റേസ് എഡിഷൻ രൂപത്തിൽ.

കോസ്മെറ്റിക് പരിവർത്തനത്തിനെ കുറിച്ച് പറയുകയാണെങ്കിൽ സ്പോർടി ബോഡി ഡെക്കാലുകൾ, മേസ് ഗ്രേ ബോഡി കളർ എന്നീ മാറ്റങ്ങളാണ് മുൻമോഡലുകളിൽ നിന്ന് റേസ് എഡിഷനെ വിഭിന്നനാക്കുന്നത്.

സ്വർണനിറത്തിലുള്ള ഫ്രണ്ട് ബ്രേക്ക് കാലിപർ, റെഡ് അലോയ് വീലുകൾ, റെഡ് പെയിന്റിലുള്ള റിയർ ഷോക്ക് അബ്സോർബർ സ്പ്രിംഗ് എന്നീ പുതുമകളും ഈ സ്കൂട്ടറിൽ അടങ്ങിയിട്ടുണ്ട്.

154.4സിസി സിങ്കിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് എസ്ആർ 150 റേസ് എഡിഷന് കരുത്തേകുന്നത്. 10ബിഎച്ച്പിയും 11.4എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

മുൻ മോഡലിലുള്ള ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകൾ, 14 ഇഞ്ച് വീൽ, 220എംഎം ഫ്രണ്ട് ഡിസ്ക്, 140എംഎം റിയർ ഡ്രം, ഡ്യുവൽ ടോൺ സീറ്റ് എന്നീ ഫീച്ചറുകൾ മാറ്റമില്ലാതെ റേസ് എഡിഷനിലും തുടരുന്നു.

ബൈക്കിന്റേയും സ്കൂട്ടറിന്റേയും സവിശേഷതകൾ ഒത്തിണങ്ങിയ അപ്രീലിയ എസ്ആർ 150. കാണാം കൂടുതൽ ഇമേജുകൾ...

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #പ്യാജിയോ #piaggio
English summary
Aprilia SR 150 Race Edition Launched — The Most Powerful Scooter In India
Please Wait while comments are loading...

Latest Photos