ജിഎസ്ടി; മോട്ടോര്‍സൈക്കിളുകളുടെ വില ബജാജ് വെട്ടിക്കുറച്ചു

Written By:

ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തില്‍ മോട്ടോര്‍സൈക്കിളുകളുടെ വില ബജാജ് കുറച്ചു. ജിഎസ്ടി നിരക്കുകളുടെ ആനുകൂല്യം ഉപഭോക്താക്കളില്‍ മുന്‍കൂറായി എത്തിക്കുകയാണ് ബജാജ്.

സംസ്ഥാനങ്ങളെയും, മോഡലുകളെയും ആശ്രയിച്ച് 4500 രൂപ വരെയാണ് ബജാജ് മോട്ടോര്‍സൈക്കിളുകളില്‍ കുറയുന്നത്. 2017 ജൂണ്‍ 14 മുതല്‍ പുതുക്കിയ നിരക്കാണ് മോഡലുകളില്‍ ബജാജ് നല്‍കുക. 

ജിഎസ്ടിയുടെ ആനുകൂല്യം ഉപഭോക്താക്കളില്‍ നേരത്തെ തന്നെ എത്തിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബജാജ് ഓട്ടോ ബിസിനസ് പ്രസിഡന്റ് എറിക് വാസ് പറഞ്ഞു.

ജിഎസ്ടിക്ക് മുമ്പെ മോട്ടോര്‍സൈക്കിള്‍ വില കുറച്ച ആദ്യ ടൂവീലര്‍ നിര്‍മ്മാതാക്കളാണ് ബജാജ്. 

ജൂലായ് ഒന്ന് വരെ മോട്ടോര്‍സൈക്കിള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ കാത്തിരിക്കേണ്ടതില്ലെന്ന് സൂചിപ്പിച്ച എറിക് വാസ്, ജൂണ്‍ 14 മുതല്‍ ബജാജ് മോഡലുകളില്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കി.

അതേസമയം, ഓരോ മോഡലുകളിലും എത്രമാത്രമാണ് കുറഞ്ഞിരിക്കുന്നതെന്ന കാര്യത്തില്‍ ബജാജ് വ്യക്തത നല്‍കിയിട്ടില്ല. ജിഎസ്ടിക്ക് ശേഷമുള്ള മോട്ടോര്‍സൈക്കിളുകളുടെ ഓണ്‍-റോഡ് വിലകളിലും വ്യക്തത ലഭിക്കേണ്ടതുണ്ട്.

കൂടുതല്‍... #ബജാജ്
English summary
Bajaj Cuts Prices Across Entire Product Range. Read in Malayalam.
Please Wait while comments are loading...

Latest Photos