ഇനി ബുള്ളറ്റ് വേണോ? ഡോമിനാറിനെ മതിയെന്ന് എന്‍ഫീല്‍ഡ് ആരാധകര്‍!

Written by: Dijo

ഇന്ത്യന്‍ ടൂ-വീലര്‍ വിപണിയിലെ നിറ സാന്നിധ്യമാണ് ബജാജ്. പള്‍സര്‍, ഡിസ്‌കവര്‍ ശ്രേണികളിലൂടെ തന്നെ ഇന്ത്യന്‍ മനസ് കീഴടക്കിയ ബജാജ് എന്നും പുത്തന്‍ ട്രെന്‍ഡുകളെ മോഡലുകളില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധ ചെലുത്താറുണ്ട്.

അത്തരത്തില്‍ ബജാജ് നടത്തിയ പുതിയ മുന്നേറ്റമാണ് ഡോമിനാര്‍ 400. റോയല്‍ എന്‍ഫീല്‍ഡിനെ ശക്തമായി വെല്ലുവിളിച്ച് കൊണ്ടാണ് ഡോമിനാര്‍ 400 നെ ബജാജ് അവതരിപിച്ചത്. ഇത്രയ്ക്ക് ആവേശം വേണമോ എന്ന ചോദ്യം പോലും ബജാജിന് ഈ അവസരത്തില്‍ നേരിടേണ്ടി വന്നിരുന്നു.

എന്തായാലും, പുത്തന്‍ പവര്‍ ക്രൂയിസറായ ഡോമിനാര്‍ 400 ലൂടെ പുതു തലങ്ങള്‍ തേടുന്ന ബജാജിന് ശുഭസൂചനകളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഒരുപക്ഷെ, നിങ്ങള്‍ ഒരു റോയല്‍ എന്‍ഫീല്‍ഡ് ഹാര്‍ഡ്‌കോര്‍ ഫാനാണെങ്കില്‍ ഈ വാര്‍ത്ത ഒരല്‍പം ആസൂയ ജനിപ്പിച്ചേക്കാം.

2016 ഡിസംബറില്‍ ബജാജ് അവതരിപ്പിച്ച ഡോമിനാര്‍ 400 മോഡലിനെ സ്വന്തമാക്കാന്‍ മത്സരിക്കുന്നത് ഇപ്പോള്‍ മുന്‍ റോയല്‍ എന്‍ഫീല്‍ഡ് ഉപഭോക്താക്കളാണ്.

ഇതില്‍ പരം വലിയ ഒരു വിജയം ബജാജിന് ലഭിക്കാനില്ല. നിലവില്‍ വില്‍പന നടത്തിയ 20 ശതമാനം ബജാജ് ഡോമിനാര്‍ 400 മോഡലുകളും നേടിയിട്ടുള്ളത് റോയല്‍ എന്‍ഫീല്‍ഡ് ഉപഭോക്താക്കളാണ്.

കണക്കുകള്‍ പ്രകാരം യമഹ, ഹോണ്ട, ബജാജിന്റെ തന്നെ ഹിറ്റ് മോഡലായ പള്‍സര്‍ മോട്ടോര്‍സൈക്കിള്‍ ഉപഭോക്താക്കളുടെ പക്കലാണ് ബാക്കിയുള്ള 80 ശതമാനം ഡോമിനാര്‍ 400 മോഡലുകള്‍ ഉള്ളത്.

ഇപ്പോള്‍ പ്രതിമാസം 3000 യൂണിറ്റുകള്‍ മാത്രമാണ് ഡോമിനാറിന്റെ വില്‍പനയെങ്കിലും, റോയല്‍ എന്‍ഫീല്‍ഡ് അടക്കി വാഴുന്ന 350 ശ്രേണിയില്‍ പുതു വിപ്ലവമാണ് ഡോമിനാല്‍ കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്.

നിലവില്‍ 55000 യൂണിറ്റുകളാണ് പ്രതിമാസം ക്ലാസിക്, ബുള്ളറ്റ് മോഡലുകളിലൂടെ റോയല്‍ എന്‍ഫീല്‍ഡ് ശ്രേണിയിലെത്തിക്കുന്നത്.

ഈ മാസം അവസാനത്തോടെ ഇന്ത്യയിലെ 110 നഗരങ്ങളില്‍ ഡോമിനാര്‍ 400 സാന്നിധ്യമറിയിക്കും. ഇത് ഏപ്രില്‍ മാസം 300 ആയി ഉയര്‍ത്തുമെന്ന് ബജാജ് വ്യക്തമാക്കിയിട്ടുണ്ട്. 2017-18 കാലയളവില്‍ 400 ഇന്ത്യന്‍ നഗരങ്ങളില്‍ ഡോമിനാറിനെ അവതിരിപ്പിക്കാനാണ് ബജാജിന്റെ ശ്രമം.

എന്ത് കൊണ്ട് ഡോമിനാര്‍ 400?

ഈ ചോദ്യം ചിലരെയെങ്കിലും കുഴയ്ക്കുന്നുണ്ടാകാം. വേഗത, പ്രകടനം, ടോപ് ക്ലാസ് ബ്രേക്ക് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ഡോമിനാറില്‍ എടുത്ത് പറയേണ്ടതാണ്.

അതേസമയം, 1.5 ലക്ഷം രൂപ വില വരുന്ന ഡോമിനാര്‍ 400 ന്റെ എബിഎസ് വേര്‍ഷനെ സ്വന്തമാക്കാനാണ് ഉപഭോക്താക്കളില്‍ മിക്കവരും താത്പര്യപ്പെടുന്നത്.

ഡോമിനാറിന്റെ എല്‍ഇഡി ലാമ്പുകളാണ് അടുത്ത ആകര്‍ഷക ഘടകം. അതിനാല്‍ തന്നെയാണ് ഡോമിനാല്‍ 400 ന്റെ ടെസ്റ്റ് ഡ്രൈവുകള്‍ ഏറെയും നടന്നത് രാത്രികളിലാണ്.

25 വയസ്സ് പ്രായ പരിധിയിലുള്ളവരാണ് ഡോമിനാറിനെ സ്വന്തമാക്കാന്‍ മത്സരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. റോയല്‍ എന്‍ഫീല്‍ഡിനെ എതിരിടാനായി 1-2 ലക്ഷം വില റേഞ്ചിലാണ് ഡോമിനാല്‍ 400നെ ബജാജ് അണിനിരത്തിയത്.

മാറുന്ന ട്രെന്‍ഡുകള്‍

350 സിസി ശ്രേണിയില്‍ 80 ശതമാനം വിപണി വാഴുന്ന റോയല്‍ എന്‍ഫീല്‍ഡും വിപ്ലവ തരംഗം സൃഷ്ടിച്ചെത്തിയ ബജാജ് ഡോമിനാറും തമ്മിലാണ് ഇപ്പോള്‍ യുദ്ധം നടക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡിന്റെ ആധിപത്യം പിടിച്ചെടുത്തു കൊണ്ടിരിക്കുന്ന ഡോമിനാര്‍ മുമ്പ് സൂചിപ്പിച്ചത് പോലെ ഇരുപത് ശതമാനം വിപണിയില്‍ നിറഞ്ഞ് കഴിഞ്ഞു.

കെടിഎം, യമഹ YZF-R15, ഹോണ്ട സിബിആര്‍ 150 R എന്നീ മോഡലുകള്‍ കൊട്ടി ഘോഷിച്ച് എത്തിയിരുന്നെങ്കിലും റോയല്‍ എന്‍ഫീല്‍ഡിന്റെ തൂവലില്‍ പോലും അവയൊന്നും സ്പര്‍ശിച്ചിരുന്നില്ല.

ഇനി ഇപ്പോള്‍ എല്ലാ കണ്ണുകളും വന്നെത്തുന്നത് ഡോമിനാര്‍ 400 ലേക്കാണ്. എന്തായാലും കണക്കുകളുടെ പശ്ചാത്തലത്തില്‍ പ്രതിമാസം 55000 യൂണിറ്റുകള്‍ വില്‍പന നടത്തുന്ന റോയല്‍ എന്‍ഫീല്‍ഡ് തന്നെയാണ് നായക വേഷത്തില്‍ മുന്നേറുന്നത്. എന്നാല്‍ വരും ദിനങ്ങളിലെ ട്രെന്‍ഡ് മാറുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

വാര്‍ത്തകളിലേക്ക് ഒരു എത്തിനോട്ടം:

350 സിസി ശ്രേണിയില്‍ ഡോമിനാര്‍ 400 അതശിയിപ്പിക്കുന്ന കുതിപ്പ് തുടരുകയാണ്. റോയല്‍ എന്‍ഫീല്‍ഡിനെ മറികടക്കാന്‍ ബജാജിന് ഡോമിനാറിലൂടെ സാധിക്കുമോ എന്നതും കണേണ്ടിയിരിക്കുന്നു. ബജാജ് ഡോമിനാര്‍ 400 ന്റെ കൂടുതല്‍ ചിത്രങ്ങള്‍ താഴെ

English summary
Dominar 400 Garners Royal Enfield Customers.
Please Wait while comments are loading...

Latest Photos