ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ബജാജ് വഴങ്ങി; V12 ഡിസ്‌ക് ബ്രേക്ക് വേരിയന്റ് അവതരിച്ചു

Written By:

ഒടുവില്‍ ഉപഭോക്താക്കളുടെ ആവശ്യം ബജാജ് നിവര്‍ത്തിച്ചു. ബജാജ് V12 ന്റെ ഡിസ്‌ക് ബ്രേക്ക് വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചു.

V12 ന് ഡിസ്‌ക് ബ്രേക്ക് വേരിയന്റ് വേണമെന്ന ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് പുത്തന്‍ മോഡലിനെ ബജാജ് അവതരിപ്പിച്ചിരിക്കുന്നത്.

60000 രൂപ വിലയിലാണ് V12 ഡിസ്‌ക് ബ്രേക്ക് വേരിയന്റിനെ ബജാജ് അണിനിരത്തുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില).

നിലവിലെ ഡ്രം ബ്രേക്ക് വേരിയന്റിലും 3000 രൂപ വിലവര്‍ധനവിലാണ് ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് വേരിയന്റ് വന്നെത്തുന്നത്.

V12 ന് മേല്‍ ബജാജ് ഓട്ടോ സ്വീകരിച്ച ചെലവ് ചുരുക്കല്‍ നടപടിയുടെ പശ്ചാത്തലത്തിലാണ് ഡ്രം ബ്രേക്ക് വേരിയന്റില്‍ മാത്രം മോഡല്‍ എത്തിയിരുന്നത്.

എന്നാല്‍ ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് ആവശ്യക്കാര്‍ ഏറെയാണെന്ന തിരിച്ചറിവാണ് പുത്തന്‍ വേരിയന്റുമായി അവതരിക്കാന്‍ ബജാജിനെ പ്രേരിപ്പിച്ചത്.

നിലവിലെ V12 വേരിയന്റില്‍ നിന്നും ഏറെ വ്യത്യാസങ്ങളില്ലാതെയാണ് പുത്തന്‍ ഡിസ്‌ക് ബ്രേക്ക് വേരിയന്റ് അണിനിരക്കുന്നത്.

മുന്‍വേര്‍ഷനിലേത് പോലെ 124.45 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് DTS-i എഞ്ചിനിലാണ് V12 ഡിസ്‌ക് ബ്രേക്ക് വേരിയന്റും ഒരുങ്ങിയിട്ടുള്ളത്.

10.5 bhp കരുത്തും 10.9 Nm torque മാണ് V12 എഞ്ചിന്‍ പുറപ്പെടുവിക്കുക. 5 സ്പീഡ് ഗിയര്‍ബോക്‌സുമായാണ് V12 എഞ്ചിനെ ബജാജ് ബന്ധപ്പെടുത്തിയിരിക്കുന്നത്.

V15 ന്റെ ഘടനയ്ക്ക് ഒത്ത് ബജാജ് ഒരുക്കിയ മോഡലാണ് V12.

എന്നാല്‍ ബ്ലാക്ക് മഡ്ഗാര്‍ഡ്, പുതുക്കിയ പെയിന്റ് ഡിസൈന്‍, കനം കുറഞ്ഞ ട്യൂബ് ടയറുകള്‍ എന്നിങ്ങനെ ഒരുപിടി വ്യത്യാസങ്ങള്‍ V12 നുണ്ട്.

30 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളിലാണ് ബജാജ് V12 ഒരുങ്ങിയിരിക്കുന്നത്.

13 ലിറ്ററാണ് ബജാജ് V12 ന്റെ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി. 133 കിലോഗ്രാം ഭാരത്തിലാണ് ബജാജ് മോഡല്‍ വന്നെത്തുന്നത്.

ഹോണ്ട സിബി ഷൈന്‍, ഹീറോ ഗ്ലാമര്‍ ഉള്‍പ്പെടുന്ന 125 സിസി ശ്രേണിയിലാണ് ബജാജ് V12 മത്സരിക്കുന്നത്.

നിലവില്‍ ശ്രേണിയില്‍ മുന്നിട്ട് നില്‍ക്കുന്നത് ഹോണ്ട സിബി ഷൈനാണ്. പ്രതിമാസം 55000 സിബി ഷൈൻ യൂണിറ്റുകളാണ് ഹോണ്ട വിൽപന നടത്തുന്നത്.

പിന്നിലായി പ്രതിമാസം 40000 ഗ്ലാമറുകള്‍ വില്‍പന നടത്തി ഹീറോയും കരുത്ത് കാട്ടുന്നുണ്ട്.

അതേസമയം, വില്‍പന കണക്കുകളില്‍ ബജാജ് V12 ഏറെ പിന്നിലാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതലുള്ള കണക്ക് പ്രകാരം, പ്രതിമാസം ശരാശരി 6000 യൂണിറ്റുകള്‍ മാത്രമാണ് ബജാജ് വില്‍പന നടത്തുന്നത്.

ശ്രേണിയില്‍ മത്സരം കടുത്തിരിക്കെ, ഹീറോ ഗ്ലാമര്‍, ഹോണ്ട സിബി ഷൈന്‍ മോഡലുകളെക്കാളും വിലവര്‍ധനവിലാണ് പുത്തന്‍ ബജാജ് V12 ഡിസ്‌ക് വേരിയന്റ് വന്നെത്തുന്നത് എന്നതും ശ്രദ്ധേയം.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

Story first published: Tuesday, May 9, 2017, 16:58 [IST]
English summary
Bajaj V12 Disc Brake Variant Launched In India. Price, Specs, Mileage and more in Malayalam.
Please Wait while comments are loading...

Latest Photos