മുംബൈയില്‍ വീണ്ടും സൂപ്പര്‍ബൈക്ക് അപകടം; തകര്‍ന്നത് ബനേലി 600i

Written By:

രാജ്യത്ത് വീണ്ടും ദാരുണമായ അതിവേഗ അപകടങ്ങള്‍ തുടരുന്നു. വേഗത്തിന്റെ താളത്തിനൊത്ത് പറപറക്കുന്ന ടൂവീലറുകളാണ് എന്നത്തേയും പോലെ ഇത്തവണയും അപകടത്തില്‍ വില്ലന്‍ വേഷം അണിഞ്ഞിരിക്കുന്നത്.

മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ വെച്ചാണ് ബനേലി 600i സൂപ്പര്‍ബൈക്ക് അപകടത്തില്‍ അകപ്പെട്ടത്. അതിവേഗതയില്‍ വന്നെത്തിയ ബനേലി 600i യെ നിയന്ത്രിക്കാന്‍ റൈഡര്‍ക്ക് സാധിക്കാതെ വന്നതാണ് അപകടത്തില്‍ കലാശിച്ചത്.

ഡിവൈഡറിലേക്ക് ഇടിച്ചിറങ്ങിയ ബനേലി 600i യില്‍ നിന്നും റൈഡര്‍ അത്ഭുതകരമായി തെറിച്ച് വീഴുകയായിരുന്നു.

അതിവേഗത്തില്‍ വന്ന സൂപ്പര്‍ ഡിവൈഡറിലേക്ക് ഇടിച്ചിറങ്ങിയതായി ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ബൈക്കിന്റെ അതിവേഗത ഇടിയുടെ ആഘാതത്തെ വര്‍ധിപ്പിച്ചു. അപകടത്തില്‍ ബനേലി 600i യുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നതായി കാണാം.

ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ ഫ്രണ്ട് അലോയ്ക്ക് ഒപ്പം, ഫ്യൂവലര്‍ ടാങ്കും തകര്‍ന്നിരിക്കുന്നതായി ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

അതേസമയം, ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ള എല്ലാ ഗിയറുകളും റൈഡര്‍ ധരിച്ചിരുന്നതിനാല്‍ അപകടത്തില്‍ സാരമായ പരുക്കേറ്റില്ല. അപകടത്തെ തുടര്‍ന്ന് റൈഡറെ സമീപത്തുള്ള ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ വെച്ച് കവാസാക്കി നിഞ്ച H2 വും സമാനമായ രീതിയില്‍ റോഡപകടത്തില്‍ തകര്‍ന്നിരുന്നു.

മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ച നിഞ്ച H2 റണ്‍വെയുടെ ചുമരില്‍ ചെന്നിടിച്ചാണ് തകര്‍ന്നത്. അപകടത്തില്‍ റൈഡറുടെ നട്ടെല്ലിനും കഴുത്തിനും സാരമായ പരുക്കാണ് ഏറ്റത്.

മുമ്പ്, ഡ്യൂക്കാറ്റിയില്‍ നിന്നുള്ള സൂപ്പര്‍ബൈക്കായ ഡൈവല്‍ മുംബൈയില്‍ അപകടത്തില്‍ പെട്ടതും വഡോദരയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 അപകടത്തില്‍ പെട്ടതും ഏറെ രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.

ടൂവീലര്‍ റൈഡുകളെ എന്നും സുരക്ഷിതമാക്കാന്‍ സുരക്ഷാ ഗിയറുകള്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഗിയറുകള്‍ അപകടവേളയില്‍ റൈഡര്‍ക്ക് സാരമായ പരുക്കുകളില്‍ നിന്നും പരിരക്ഷ നല്‍കുന്നു.

അതേസമയം, അപകടത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അടിയന്തരമായി ചികിത്സ നല്‍കണമെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ പുതിയ നിയമം വലിയ തോതില്‍ രാജ്യത്ത് ജീവനുകള്‍ രക്ഷിക്കാന്‍ ഇടവരുത്തുന്നുണ്ട്.

റോഡപകടത്തില്‍ പരുക്കേല്‍ക്കുന്നവരെ സംരക്ഷിക്കുന്നതിനായി സുപ്രീംകോടതിയും പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

പണം നല്‍കാതെ റോഡപകടത്തില്‍ ഉള്‍പ്പെടുന്നവരെ ചികിത്സിക്കില്ലെന്ന സ്വാകാര്യ ആശുപത്രികളുടെ പതിവ് നിലപാടുകളുടെ പശ്ചാത്തലത്തിലായിരുന്നു സുപ്രീംകോടതിയുടെയും ഇന്ത്യന്‍ സര്‍ക്കാരിന്റെയും നടപടി.

ഇത്തരത്തില്‍ പെരുമാറുന്ന ആശുപത്രികള്‍ക്ക് എതിരെ കനത്ത പിഴയാണ് സര്‍ക്കാര്‍ ചുമത്തുക.

ഒപ്പം, വാഹനാപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവരും ഇനി നിയമക്കുരുക്കില്‍ അകപ്പെടുകയില്ല.

പരുക്കേല്‍ക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് ഇനി പൊലീസ് വരുന്നത് വരെ കാത്ത് നില്‍ക്കേണ്ട ആവശ്യവുമില്ല.

English summary
Benelli TNT 600i Gets Smashed In High-Speed Crash in Malayalam.
Please Wait while comments are loading...

Latest Photos