ബിഎസ് IV നിര്‍ദ്ദേശം; വിലവര്‍ധനവില്ലാതെ പുത്തന്‍ ടിവിഎസ് ജൂപിറ്റര്‍, അറിയേണ്ടതെല്ലാം

Written By: Dijo

വാഹന നിര്‍മ്മാതാക്കളെല്ലാം ഇപ്പോള്‍ തിരക്കിലാണ്. ഏപ്രില്‍ ഒന്നിന് ശേഷം ഭാരത് സറ്റേജ് IV നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള മോഡലുകള്‍ മാത്രമെ നിരത്തിലിറങ്ങാവുവെന്ന കര്‍ശന നിയമത്തിന്റെ പശ്ചാത്തലത്തില്‍ മോഡലുകളെയെല്ലാം അപ്‌ഡേറ്റ് ചെയ്ത് വിപണിയില്‍ അവതരിപ്പിക്കുകയാണ് വാഹന നിര്‍മ്മാതാക്കള്‍.

ടൂവിലര്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡും, ബജാജുമെല്ലാം തങ്ങളുടെ മുഴുവന്‍ ശ്രേണിയെയും ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി രംഗത്തെത്തിച്ചിരുന്നു.

ഈ നിരയിലേക്കാണ് ജൂപിറ്ററുമായി ടിവിഎസും വന്ന് ചേര്‍ന്നിരിക്കുന്നത്. ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള അപ്‌ഡേറ്റഡ് എഞ്ചിനുമായാണ് ജൂപിറ്റര്‍ എത്തിയിരിക്കുന്നത്.

ജൂപിറ്ററിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനില്‍ ടിവിഎസ് വിലവര്‍ധനവ് വരുത്തിയിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള മോഡലുകളില്‍ മറ്റ് നിര്‍മ്മാതാക്കള്‍ കുത്തനെയുള്ള വിലവര്‍ധനവാണ് കൊണ്ട് വന്നിരിക്കുന്നത്.

പുത്തന്‍ ജൂപിറ്ററിന്റെ ബേസ് മോഡലിന് 49666 രൂപയും, ഡിസ്‌ക് ബ്രേക്കോട് കൂടിയ ടോപ് എന്‍ഡ് ZX വേര്‍ഷന് 53666 രൂപയുമാണ് വില (ദില്ലി എക്‌സ്‌ഷോറൂം വില).

വീഗോയ്ക്ക് ശേഷം ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന ടിവിഎസിന്റെ രണ്ടാം സ്‌കൂട്ടറാണ് ജൂപിറ്റര്‍. വീഗോയ്ക്ക് സമാനമായി ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓണ്‍ ഫീച്ചര്‍ ജൂപിറ്ററിലും ടിവിഎസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് പുതിയ നിറങ്ങളിലും കൂടി പുത്തന്‍ ജൂപിറ്റര്‍ ലഭ്യമാണ്. ജെയ്ഡ് ഗ്രീന്‍, മിസ്റ്റിക് ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് കമ്പനി പുതിയ ജൂപിറ്ററിനെ അവതരിപ്പിച്ചിട്ടുള്ളത്. ഇതോടെ പത്ത് നിറങ്ങളിലാണ് ജൂപിറ്റര്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുക.

മുമ്പ്, ടോപ് എന്‍ഡായ ZX സീരിസില്‍ മാത്രം ടിവിഎസ് ലഭ്യാക്കയിരുന്ന സിങ്ക്രോണൈസ്ഡ് ബ്രേക്കിംഗ് സിസ്റ്റം (SBS) ഇപ്പോള്‍ ജൂപിറ്ററിന്റെ മുഴുവന്‍ വേരിയന്റുകളിലും ലഭ്യമാണ്.

8 bhp കരുത്തും, 8 Nm torque ഉം ഉത്പാദിപ്പിക്കുന്ന 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് ജൂപിറ്റര്‍ വന്നിട്ടുള്ളത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോട് കൂടിയ എഞ്ചിനാണ് ജൂപിറ്ററിലുള്ളത്.

ഇന്ത്യന്‍ നിരത്തുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജൂപിറ്റര്‍, ഉപഭോക്താക്കളുടെ മോഡലുകളില്‍ ഒന്നാണ്.

കൂടാതെ, മികച്ച് ഇന്ധനക്ഷമത നല്‍കുന്ന ഇക്കോ മോഡ്, കൂടുതല്‍ കരുത്ത് നല്‍കുന്ന പവര്‍ മോഡ് എന്നിവ ടിവിഎസ് ജൂപിറ്ററിന്റെ മാത്രം പ്രത്യേകതയാണ്.

ഫ്രണ്ട് പാനലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്റ്റിക്കറിലൂടെയാണ് തങ്ങളുടെ മോഡല്‍ ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ടിവിഎസ് വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട 110 സിസി സ്‌കൂട്ടറാണ്. ഏകദേശം 1.5 മില്യണ്‍ യൂണിറ്റുകളാണ് ടിവിഎസ് ഇതിനകം രാജ്യത്ത് വില്‍പന നടത്തിയിട്ടുള്ളത്.

വിപണിയില്‍ ശക്തമായ സാന്നിധ്യം കാഴ്ചവെക്കുന്ന ഹോണ്ട ആക്ടീവ 4G, മഹീന്ദ്ര ഗസ്‌റ്റോ, ഹീറോ മായെസ്‌ട്രോ എഡ്ജ് എന്നിവര്‍ക്ക് കുടത്ത വെല്ലുവിളിയാകും ടിവിഎസ് ജൂപിറ്റര്‍ ഉയര്‍ത്തുക.

ഫോട്ടോ ഗാലറി

അതേസമയം, ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയിലേക്ക് പുത്തന്‍ മത്സരാര്‍ത്ഥികളും വന്നെത്തുകയാണ്. ഇന്ത്യന്‍ സ്‌കൂട്ടര്‍ സങ്കല്‍പങ്ങള്‍ക്ക് പുതിയ മുഖം നല്‍കുകയെന്ന ലക്ഷ്യവുമായാണ് ഏപ്രീലിയ വിപണിയിലെത്തിയിരിക്കുന്നത്. ഏപ്രീലിയ SR-150 റേസ് മോഡലിന്റെ കൂടതല്‍ ചിത്രങ്ങള്‍ താഴെ

കൂടുതല്‍... #ടിവിഎസ് #tvs
English summary
The prices remain unchanged for the BS-IV compliant TVS Jupiter
Please Wait while comments are loading...

Latest Photos