ജിഎസ്ടി; ബജാജിന് പിന്നാലെ റോയല്‍ എന്‍ഫീല്‍ഡും മോഡലുകളുടെ വില കുറച്ചു

Written By:

ബജാജിന് പിന്നാലെ റോയല്‍ എന്‍ഫീല്‍ഡുകളുടെ വിലയും കുറയുന്നു. ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തില്‍ മോഡലുകളുടെ വില കുറയ്ക്കുന്ന രണ്ടാമത്തെ ടൂവീലര്‍ നിര്‍മ്മാതാക്കളാണ് റോയല്‍ എന്‍ഫീല്‍ഡ്.

2017 ജൂണ്‍ 17 മുതലാണ് റോയല്‍ എന്‍ഫീല്‍ഡുകളില്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. ജിഎസ്ടിയില്‍ 350 സിസിയ്ക്ക് താഴെ എഞ്ചിന്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് വില കുറയുന്ന പശ്ചാത്തലത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ വില കുറച്ചിരിക്കുന്നത്. 

റോയല്‍ എന്‍ഫീല്‍ഡ് ഇഎസ്, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് 350 മോഡലുകളിലാണ് വിലക്കുറവ് രേഖപ്പെടുത്തുക. 

സംസ്ഥാനങ്ങളെയും മോഡലുകളെയും അടിസ്ഥാപ്പെടുത്തിയാണ് റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിച്ച വിലക്കുറവ് വ്യത്യാസപ്പെടും.

അതേസമയം, അതത് മോഡലുകളില്‍ എത്രത്തോളം വില കുറഞ്ഞിട്ടുണ്ട് എന്നതില്‍ റോയല്‍ എന്‍ഫീല്‍ഡ് വ്യക്തത നല്‍കിയിട്ടില്ല. 

ജിഎസ്ടിയുടെ ആനുകൂല്യം ഉപഭോക്താക്കളില്‍ നേരത്തെ എത്തിക്കുന്നതിന്റെ ഭാഗമായാണ് മോഡലുകളുടെ വില കുറച്ചതെന്ന് റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കി. എന്നാല്‍, ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍, 350 സിസിയ്ക്ക് മുകളിലുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് എല്ലാം വില കൂടും. 

മൂന്ന് മുതല്‍ 31 ശതമാനം വരെയാകും മോഡലുകളില്‍ വിലവര്‍ധനവ് രേഖപ്പെടുത്തുകയെന്നും സൂചനയുണ്ട്.

ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വരുന്ന ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ 4500 രൂപ വരെയാണ് മോഡലുകളില്‍ ബജാജ് കുറച്ചിരിക്കുന്നത്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Royal Enfield Announces Price Cut. Read in Malayalam.
Please Wait while comments are loading...

Latest Photos