ലുക്ക് മാറ്റി ഗ്ലാമര്‍; ഇത് ഹീറോയുടെ സ്‌റ്റൈലന്‍ വരവ്

Written By:

2017 ഗ്ലാമര്‍ എഡിഷനെ ഹീറോ അവതരിപ്പിച്ചു. ബിഎസ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചെത്തുന്ന ഹീറോ ഗ്ലാമറില്‍, ഫ്യുവല്‍ ഇഞ്ചക്ഷന്‍ ടെക്‌നോളജിയാണ് ഹീറോ നല്‍കിയിരിക്കുന്നത്.

ഹീറോ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമായ ഗ്ലാമര്‍ എഡിഷനുകളെ 57755 രൂപ ആരംഭ വിലയിലാണ് ഹീറോ അവതരിപ്പിച്ചിരിക്കുന്നത്. ഡ്രം ബ്രേക്ക് ഉള്‍പ്പെട്ടുള്ള ബേസ് വേരിയന്റിനെയാണ് ആരംഭവിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുക.

പുത്തൻ ഗ്ലാമറിന്റെ ഡിസ്‌ക് ബ്രേക്ക് വേരിയന്റിനെ ഹീറോ അവതരിപ്പിച്ചിട്ടുള്ളത് 59755 രൂപ വിലയിലാണ്.

അതേസമയം ഗ്ലാമറിന്റെ ഫ്യൂവല്‍ ഇഞ്ചക്ടഡ് വേര്‍ഷന്‍ ഒരുങ്ങിയിരിക്കുന്നത് 66580 രൂപ വിലയിലാണ് (ദില്ലി എക്‌സ്‌ഷോറൂം വില).

ഡിസ്‌ക് ബ്രേക്കോട് കൂടിയാണ് ഫ്യൂവല്‍ ഇഞ്ചക്ടഡ് ഗ്ലാമര്‍ വേരിയന്റിനെ ഹീറോ അണിനിരത്തുന്നത്.

2017 ഹീറോ ഗ്ലാമറിന് മേല്‍ ഇതിനകം ഡീലര്‍മാര്‍ ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു. 15-20 ദിവസങ്ങള്‍ക്ക് അകം ഇന്ത്യയില്‍ ഡെലിവറി തുടങ്ങുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.

ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി പുതിയ 125 സിസി എഞ്ചിനിലാണ് ഹീറോ ഗ്ലാമര്‍ ലഭ്യമായിരിക്കുന്നത്.

11 bhp കരുത്തും, 11 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനുമായി 4 സ്പീഡ് ഗിയര്‍ബോക്‌സിനെയാണ് ഹീറോ ബന്ധപ്പെടുത്തിയിട്ടുള്ളത്.

ഹീറോയുടെ സ്റ്റാര്‍ട്ട്-സ്‌റ്റോപ് ടെക്‌നോളജിയായ i3S ലാണ് ഗ്ലാമറിന്റെ ഫോര്‍ സ്‌ട്രോക്ക് എഞ്ചിനും വന്നെത്തുന്നത്. ട്രാഫിക്കുകളിലും മറ്റും ഒാട്ടോമാറ്റിക്കായി എഞ്ചിനെ നിർത്താനും, പിന്നീട് ക്ലച്ച് അമർത്തുന്ന പക്ഷം എഞ്ചിൻ തിരികെ പ്രവർത്തിപ്പിക്കാനും i3S ടെക്നോളജിയിലൂടെ സാധ്യമാവുന്നു.

നിലവിലുള്ള ഗ്ലാമറിനെക്കാളും 27 ശതമാനം അധിക കരുത്താണ് പുത്തന്‍ ഗ്ലാമറില്‍ ഉപഭോക്താവിന് ലഭിക്കുക.

മുന്‍ മോഡലില്‍ നിന്നും വ്യത്യസ്തമായി എഞ്ചിനെ ഒരല്‍പം 'മുഖമുയര്‍ത്തി'യാണ് ഹീറോ ഗ്ലാമറില്‍ നല്‍കിയിട്ടുള്ളത്.

ഫ്യൂവല്‍ ഇഞ്ചക്ടഡ് വേരിയന്റിന് ഒപ്പം ഗ്ലാമറിന്റെ കാര്‍ബ്യുറേറ്റഡ് വേരിയന്റിനെയും ഹീറോ നിലനിര്‍ത്തിയിട്ടുണ്ട്.

ആധുനിക സിവി കാര്‍ബ്യുറേറ്ററിനെയാണ് വേരിയന്റില്‍ ഹീറോ നല്‍കുന്നത്. അതേസമയം, ഫ്യൂവല്‍ ഇഞ്ചക്ടഡ് വേര്‍ഷനില്‍ ഹീറോ നല്‍കുന്നത് ഏറ്റവും പുതിയ ഇലക്ട്രോണിക് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ടെക്‌നോളജിയെയാണ്.

സ്‌പോര്‍ടി ലുക്കിന് വേണ്ടി പുത്തന്‍ മസ്‌കുലാര്‍ സ്റ്റൈലിംഗ്, ഡീക്കലുകളും ഗ്ലാമറില്‍ ഒരുങ്ങിയിട്ടുണ്ട്.

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓണ്‍ ഫീച്ചറിന്റെ പിന്‍ബലത്തില്‍ ഹീറോ ഗ്ലാമറിന് ലഭിച്ച പുതിയ ഹെഡ്‌ലാമ്പും ഏറെ ശ്രദ്ധ നേടുന്നു.

അനലോഗ്-ഡിജിറ്റല്‍ കണ്‍സോളുകള്‍ ഗ്ലാമറില്‍ ഇടം പിടിച്ചിട്ടുണ്ട്. i3S ഇന്‍ഡിക്കേറ്റര്‍, ഡിജിറ്റല്‍ ഫ്യൂവല്‍ മീറ്റര്‍, ട്രിപ് മീറ്റര്‍, ഓടോമീറ്റര്‍ എന്നിവ ഡിജിറ്റലായാണ് ഒരുങ്ങിയിരിക്കുന്നത്. 

അതേസമയം, അനലോഗ് കോണ്‍സെപ്റ്റിലാണ് സ്പീഡോമീറ്ററിനെ ഹീറോ ഒരുക്കിയിരിക്കുന്നത്.

ടെയില്‍ എന്‍ഡിലും ഹീറോ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഷാര്‍പ് ആന്‍ഡ് ക്രിസ്പി ടെയില്‍ എന്‍ഡിന് കരുത്ത് പകരുന്നത് എല്‍ഇഡി ടെയില്‍ ലൈറ്റാണ്.

ഗ്ലാമറിന്റെ കാര്‍ബ്യുറേറ്റഡ് വേരിയന്റിന് 62 കിലോമീറ്ററെന്ന ഇന്ധനക്ഷമതയാണ് ഹീറോ വാഗ്ദാനം ചെയ്യുന്നത്.

ഫ്യൂവല്‍ ഇഞ്ചക്ടഡ് വേരിയന്റിന് 62 കിലോമീറ്ററുമാണ് ഹീറോ ഉറപ്പ് നല്‍കുന്ന ഇന്ധനക്ഷമത.

ഹീറോ മോട്ടോ കോര്‍പില്‍ നിന്നും പൂര്‍ണമായും വികസിപ്പിച്ച ആദ്യ മോഡലെന്ന ഖ്യാതിയും പുത്തന്‍ ഹീറോ ഗ്ലാമറിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു.

ശ്രേണിയില്‍ ഹോണ്ട സിബി ഷൈന്‍, ടിവിഎസ് ഫീനിക്‌സ്, യമഹ സലൂത്തോ എന്നിവരെയാണ് 2017 ഹീറോ ഗ്ലാമര്‍ വെല്ലുവിളിക്കുന്നത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

English summary
2017 Hero Glamour launched in India. Price, Specs, Mileage and more in Malayalam.
Please Wait while comments are loading...

Latest Photos