കനത്ത ഡിസ്‌കൗണ്ടുമായി കമ്പനികള്‍; അതിശയിപ്പിക്കും വിലയില്‍ ടൂവീലറുകള്‍ വിപണിയില്‍

രാജ്യത്ത് വില്‍പനയ്ക്കുള്ള 8 ലക്ഷത്തോളം ബിഎസ് III വാഹനങ്ങളില്‍ 6.71 ലക്ഷവും ടൂവീലറുകളാണ്. അതിനാല്‍ സമയപരിധിക്കുള്ളില്‍, എത്രയും പെട്ടെന്ന് തങ്ങളുടെ ടൂവീലര്‍ സ്റ്റോക്കുകളെ വിറ്റഴിക്കാനുള്ള തിരക്കിലാണ്.

Written By:

വാഹന വിപണിയില്‍ ഇപ്പോള്‍ ഉത്സവാന്തരീക്ഷമാണ്. ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് III വാഹനങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തി രാജ്യത്തെ ടൂവീലര്‍ നിര്‍മാതാക്കള്‍ വന്‍ ഡിസ്‌കൗണ്ടില്‍ മോഡലുകളെ വിറ്റഴിക്കുകയാണ്.

ഹീറോ മോട്ടോ കോര്‍പ്പ്, എച്ച്എംഎസ്‌ഐ, ബജാജ് ഓട്ടോ, സുസൂക്കി മോട്ടോര്‍സൈക്കിള്‍ ഉള്‍പ്പെടെയുള്ള വമ്പന്മാരെല്ലാം തങ്ങളുടെ മോഡലുകളെ ഏറ്റവും കുറഞ്ഞ വിലയില്‍ അവതരിപ്പിച്ച് സ്റ്റോക്ക് ക്ലിയര്‍ ചെയ്യാന്‍ മത്സരിക്കുകയാണ്.

 

ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് III യില്‍ പശ്ചാത്തലമാക്കിയ മോഡലുകള്‍ വില്‍ക്കാനോ, രജിസ്റ്റര്‍ ചെയ്യാനോ നിര്‍മാതാക്കള്‍ക്ക് സാധിക്കില്ല.

രാജ്യത്ത് വില്‍പനയ്ക്കുള്ള 8 ലക്ഷത്തോളം ബിഎസ് III വാഹനങ്ങളില്‍ 6.71 ലക്ഷവും ടൂവീലറുകളാണ്.

അതിനാല്‍ സമയപരിധിക്കുള്ളില്‍, എത്രയും പെട്ടെന്ന് തങ്ങളുടെ ടൂവീലര്‍ സ്റ്റോക്കുകളെ വിറ്റഴിക്കാനുള്ള തിരക്കിലാണ് കമ്പനികളെല്ലാം.

ഹോണ്ടയുടെ ഡിസ്‌കൗണ്ട്

നേരത്തെ, ബിഎസ് III സ്‌കൂട്ടറുകളിന്മേല്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ പ്രഖ്യാപിച്ചിരുന്ന 10000 രൂപ ഡിസ്‌കൗണ്ട് ഇപ്പോള്‍ 22000 രൂപയുടെ കിഴിവായി വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഹോണ്ടയുടെ പ്രമുഖ മോഡലുകളായ ആക്ടിവ 3G (50290 രൂപ വില), ഡ്രീം യുഗ (51741 രൂപ വില), സിബി ഷൈന്‍ (55799 രൂപ മുതല്‍ 61283 രൂപ വില), സിഡി 110DX (47202 രൂപ മുതല്‍ 47494 രൂപ വില) എന്നിവയ്ക്ക് മേല്‍ 22000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് കമ്പനി നല്‍കുന്നത്.

ഹീറോ മോട്ടോകോര്‍പ്പും ഡിസ്‌കൗണ്ടും

വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്ന ഹീറോ മോട്ടോകോര്‍പ്പും മത്സരത്തില്‍ മുന്‍പന്തിയിലുണ്ട്. ബിഎസ് III ടൂവീലറുകള്‍ക്ക് മേല്‍ 12500 രൂപയുടെ കിഴിവാണ് ഹീറോ വാഗ്ദാനം ചെയ്യുന്നത്.

ഇതിന് പുറമെ, പ്രീമിയം ബൈക്കുകളിന്മേല്‍ 7500 രൂപയും, എന്‍ട്രി ലെവല്‍ ബൈക്കുകളിന്മേല്‍ 5000 രൂപയും ഹീറോ ഡിസ്‌കൗണ്ട് നല്‍കുന്നു.

ഹീറോ ഡ്യൂവറ്റ് (49480 രൂപ), മായിസ്‌ട്രോ എഡ്ജ് (51030 രൂപ), ഗ്ലാമര്‍ (59755 രൂപ), സ്‌പ്ലെന്‍ഡര്‍ 125 (55575 രൂപ) എന്നീ മോഡലുകള്‍ക്കാണ് ഹീറോ വമ്പിച്ച ഡിസ്‌കൗണ്ട് ലഭ്യമാക്കിയിട്ടുള്ളത്.

ഡിസ്‌കൗണ്ടുമായി സുസൂക്കി

വിപണിയില്‍ ശക്തമായ സാന്നിധ്യമുള്ള സുസൂക്കിയും ഡിസ്‌കൗണ്ട് മത്സരത്തില്‍ മുന്നേറുന്നുണ്ട്.

ലെറ്റ്‌സ് സ്‌കൂട്ടറുകളിന്മേലും, ജിക്‌സര്‍ മോട്ടോര്‍സൈക്കിളുകളിന്മേലുമാണ് സുസൂക്കി ഡിസ്‌കൗണ്ട് മമാങ്കം ഒരുക്കിയിരിക്കുന്നത്.

ലെറ്റ്‌സ് സ്‌കൂട്ടറുകളിന്മേല്‍ (47272 രൂപ മുതല്‍ 53766 രൂപ വില), 4000 രൂപയുടെ കിഴിവും സൗജന്യ ഹെല്‍മറ്റുമാണ് സുസൂക്കി നല്‍കുന്നത്.

അതേസമയം, ജിക്‌സര്‍ മോഡലുകള്‍ക്ക് മേല്‍ (77452 രൂപ മുതല്‍ 90421 രൂപ വില) 5000 രൂപയുടെ ഡിസ്‌കൗണ്ടിനൊപ്പം, 2000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്.

തൊട്ടുപിന്നാലെ ബജാജും

ബജാജും ഇവിടെ അത്ര മോശമല്ല. തങ്ങളുടെ വിവിധ മോഡലുകളിന്മേല്‍ ഡിസ്‌കൗണ്ടിനൊപ്പം, സൗജന്യ ഇന്‍ഷൂറന്‍സും ബജാജ് ഒരുക്കുന്നു.

എന്‍ട്രി ലെവല്‍ മോഡലായ പ്ലാറ്റിനയ്ക്ക് മുതല്‍ പ്രീമിയം എഡിഷനായ പള്‍സര്‍ RS200 ന് വരെ ഡിസ്‌കൗണ്ടും സൗജന്യം ഇന്‍ഷൂറന്‍സും ലഭിക്കുന്നു. 3000 രൂപ മുതല്‍ 12000 രൂപ വരെയാണ് ബജാജ് നല്‍കുന്ന ഡിസ്‌കൗണ്ട്.

ഇവര്‍ക്ക് പുറമെ ടിവിഎസും തങ്ങളുടെ മോഡല്‍ നിരയില്‍ വമ്പന്‍ ഡിസ്‌കൗണ്ട് ഓഫര്‍ ലഭ്യമാക്കിയിട്ടുണ്ട്.

അതേസമയം, പല ഷോറൂമുകളിലും അപ്രതീക്ഷിത ഡിസ്‌കൗണ്ടിന്റെ പശ്ചാത്തലത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഷോറൂമുകളിലെ സ്റ്റോക്ക് തീര്‍ന്നതിനാല്‍ പലരും നിരാശരായി മടങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്തായാലും മാര്‍ച്ച് 31 വരെ അല്ലെങ്കില്‍ സ്റ്റോക്ക് തീരുന്നത് വരെ മാത്രമെ ഓഫര്‍ നിലനില്‍ക്കുകയുള്ളൂവെന്ന് കമ്പനികള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ വാഹന വിപണയില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ വന്‍ ഡിസ്‌കൗണ്ട് ഓഫറുകളുമായി നിര്‍മാതാക്കള്‍ കളം നിറയുന്നത്.

WHAT OTHERS ARE READING

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

Story first published: Friday, March 31, 2017, 11:53 [IST]
English summary
Manufacturers providing heavy discounts on two wheeler models based in BSIII in Malayalam.
Please Wait while comments are loading...

Latest Photos

LIKE US ON FACEBOOK