സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഹീറോയുടെ എക്സ്ട്രീം 200എസ്...

ബജാജ് പൾസർ, ടിവിഎസ് അപ്പാച്ചി ബൈക്കുകൾക്ക് കടുത്ത എതിരാളിയുമായി ഹീറോ

By Praseetha

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോർകോപ് എക്സ്ട്രീം 200എസ് ബൈക്കിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നു. 2016 ദില്ലി ഓട്ടോഎക്സ്പോയിൽ അരങ്ങേറ്റം നടത്തിയ ബൈക്കാണ് വിപണിപിടിക്കാനൊരുങ്ങുന്നത്.

സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഹീറോയുടെ എക്സ്ട്രീം 200എസ്...

മെച്ചപ്പെടുത്തിയ പെർഫോമൻസോടുകൂടിയ ഒരു മസിലൻ സ്ട്രീറ്റ് ഫൈറ്ററാണ് പുതിയ എക്സ്ട്രീം 200എസ്. ദില്ലി എക്സ്ഷോറൂം 90,000രൂപയ്ക്കാണ് ഈ പ്രീമിയം ബൈക്കിനെ വിപണിയിലെത്തിക്കുന്നത്.

സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഹീറോയുടെ എക്സ്ട്രീം 200എസ്...

18.5ബിഎച്ച്പിയും 17.2എൻഎം ടോർക്കും ഉല്പാദിപ്പിക്കാൻ കഴിയുന്ന 200സിസി എയർകൂൾഡ് എൻജിനാണ് ഈ ബൈക്കിന്റെ കരുത്ത്. കൂടാതെ ചക്രവീര്യങ്ങൾക്കായി 5 സ്പീഡ് ഗിയർബോക്സും നൽകിയിട്ടുണ്ട്.

സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഹീറോയുടെ എക്സ്ട്രീം 200എസ്...

ചീറ്റയെ അനുകരിച്ചുള്ള ഡിസൈനായതിനാൽ ഒരു അഗ്രസീവ് ലുക്കാണ് എക്സ്ട്രീമിന് ലഭിച്ചിട്ടുള്ളത്. എബിഎസ് പോലുള്ള ആധുനിക സുരക്ഷാ സന്നാഹങ്ങളും ഈ ബൈക്കിന്റെ പ്രത്യേകതയാണ്.

സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഹീറോയുടെ എക്സ്ട്രീം 200എസ്...

മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിലായി മോണോഷോക്കുമാണ് നൽകിയിരിക്കുന്നത്. കൂടാതെ ഡിസ്ക് ബ്രേക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഹീറോയുടെ എക്സ്ട്രീം 200എസ്...

എൽഇഡി ലൈറ്റുകളും ബോഡിയിലും സീറ്റിലും ഉപയോഗിച്ചിട്ടുള്ള ഡ്യുവൽ ടോൺ ഗ്രാഫിക്സുകളാണ് ഈ പുത്തൻ ഹീറോ ബൈക്കിന്റെ മറ്റ് പ്രത്യേകതകൾ.

സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഹീറോയുടെ എക്സ്ട്രീം 200എസ്...

ലിറ്ററിന് 45 കിലോമീറ്റർ എന്ന മൈലേജും ഈ ബൈക്ക് വാഗ്ദാനം ചെയ്യുന്നു. മുൻതലമുറ എക്സ്ട്രീം 150 ബൈക്കുകളിൽ നിന്നും പിൻതുടർന്നുള്ള ഡിസൈനിലാണ് ഈ ബൈക്കിന്റെ നിർമാണം.

സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഹീറോയുടെ എക്സ്ട്രീം 200എസ്...

ഇന്ത്യയിൽ പൾസർ 200എൻഎസ്, ടിവിഎസ് അപ്പാച്ചി ആർടിആർ 200, കെടിഎം 200 ഡ്യൂക്ക് എന്നിവരായിരിക്കും മുൻനിര എതിരാളികൾ.

സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഹീറോയുടെ എക്സ്ട്രീം 200എസ്...

200സിസിയിൽ നിന്നും 600സിസി എൻജിനുകളാക്കി മാറ്റപ്പെട്ടിട്ടുള്ള എച്ച്എക്സ്250ആർ, എക്സ്എഫ്250ആർ, എക്സ്എഫ്3ആർ, ഹീറോ ഹാസ്റ്റർ എന്നീ ബൈക്കുകളെ കൂടി വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഹീറോയുടെ എക്സ്ട്രീം 200എസ്...

പുതുപുത്തൻ ബൈക്കുമായി യമഹ എത്തുന്നു ജനുവരി 24ന്

പുത്തനൊരു അഡ്വഞ്ചർ ടൂററുമായി ഹോണ്ട ഇന്ത്യയിലേക്ക്

ഈ വർഷം ബൈക്ക് വിപണി ഒറ്റുനോക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ലോഞ്ചാണ് 2017 കെടിഎം390 ഡ്യൂക്കിന്റേത്. കൂടുതൽ ഇമേജുകൾക്കായി ഗ്യാലറി സന്ദർശിക്കൂ.

Most Read Articles

Malayalam
കൂടുതല്‍... #ഹീറോ
English summary
Hero Xtreme 200S To Be Launched Soon In India — Is It A Bajaj Pulsar 200NS Rival?
Story first published: Tuesday, January 10, 2017, 10:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X