റോയല്‍ എന്‍ഫീല്‍ഡിന് ഹോണ്ടയുടെ ഭീഷണി; ക്ലാസിക്ക്, ഡോമിനാറുകള്‍ക്ക് പുത്തന്‍ എതിരാളി

നിലവില്‍ രാജ്യാന്തര വിപണിയില്‍ ഹോണ്ട അവതരിപ്പിക്കാനിരിക്കുന്ന ക്രൂയിസര്‍ മോഡലുകളായ റിബല്‍ 300, റിബല്‍ 500 എന്നിവയാകും ഇന്ത്യന്‍ വിപണിയിലും സാന്നിധ്യമറിയിക്കുക.

Written By:

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ടൂവീലര്‍ ക്രൂയിസര്‍ ശ്രേണിയില്‍ മത്സരം മുറുകുകയാണ്. റോയല്‍ എന്‍ഫീല്‍ഡ് അടക്കി വാഴുന്ന ക്രൂയിസര്‍ ശ്രേണിയിലേക്ക് പുതു മുഖങ്ങള്‍ വന്നെത്തി കൊണ്ടിരിക്കുകയാണ്.

പാരമ്പര്യത്തിന്റെയും, മികവിന്റെയും, കരുത്തിന്റെയും തികവില്‍ റോയല്‍ എന്‍ഫീല്‍ഡ് സ്ഥാപിച്ച കുത്തകയെ തകര്‍ക്കാന്‍ കുറച്ചേറെ കാലമായി വിവിധ ബ്രാന്‍ഡുകള്‍ കിണഞ്ഞ് ശ്രമിച്ച് വരികയാണ്.

എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഏഴയലത്ത് എത്താന്‍ പോലും അവര്‍ക്ക് സാധിച്ചിരുന്നില്ല. പല അവതാരങ്ങള്‍ കടന്ന് പോയെങ്കിലും റോയല്‍ എന്‍ഫീല്‍ഡിന്റെ സ്ഥാനം എന്നും ഉറച്ചതായി നിലകൊണ്ടു.

പക്ഷെ, ഇന്ന് കാര്യങ്ങള്‍ ഒരല്‍പം വ്യത്യസ്തമാണ്. പുത്തന്‍ അവതാരങ്ങളില്‍ അന്നൊന്നും ഇളക്കം തട്ടാത്ത റോയല്‍ എന്‍ഫീല്‍ഡിന് പക്ഷെ ഇന്ന് അപായ സൂചനകള്‍ ലഭിച്ച് കഴിഞ്ഞു.

ഡോമിനാര്‍ 400 ലൂടെ ബജാജ് നടത്തി കൊണ്ടിരിക്കുന്ന മുന്നേറ്റം റോയല്‍ എന്‍ഫീല്‍ഡ് ക്യാമ്പില്‍ ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു.

ഇപ്പോള്‍ ഇതാ മത്സരം കൊഴുപ്പിക്കാനായി ക്രൂയിസര്‍ ശ്രേണിയിലേക്ക് ഹോണ്ടയും വരികയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 250-750 സിസി മിഡില്‍ വെയ്റ്റ് മോട്ടോര്‍ സൈക്കിള്‍ ശ്രേണിയിലേക്ക് ഹോണ്ട രംഗപ്രേവേശം ഉടന്‍ നടത്തും.

നിലവില്‍ രാജ്യാന്തര വിപണിയില്‍ ഹോണ്ട അവതരിപ്പിക്കാനിരിക്കുന്ന ക്രൂയിസര്‍ മോഡലുകളായ റിബല്‍ 300, റിബല്‍ 500 എന്നിവയാകും ഇന്ത്യന്‍ വിപണിയിലും സാന്നിധ്യമറിയിക്കുക.

ഇന്ത്യന്‍ നിരത്തുകള്‍ക്കായി റിബലിനെ ഒരുക്കാന്‍ ജാപ്പനീസ്, തായ്‌ലന്റ് സംഘങ്ങളെ ഇതിനകം ഹോണ്ട നിയോഗിച്ച് കഴിഞ്ഞു.

ഓള്‍ഡ് സ്‌കൂള്‍-ന്യൂ സ്‌കൂള്‍ സ്‌റ്റൈലുകളെ കോര്‍ത്തിണക്കിയാണ് റിബലിനെ ഹോണ്ട അണിനിരത്തിയിട്ടുള്ളത്. പൂര്‍ണമയായും യുവ ജനതയെ ലക്ഷ്യമിട്ടാണ് റിബല്‍ രംഗത്തെത്തുന്നത്.

അമേരിക്ക കേന്ദ്രീകരിച്ചാണ് റിബലിനെ അണിയിച്ചൊരുക്കാന്‍ ഹോണ്ട തയ്യാറെടുത്തത്. എന്നാല്‍ പിന്നീട് രാജ്യാന്തര വിപണികളിലേക്കും കൂടി റിബലിനെ അവതരിപ്പിക്കാന്‍ ഹോണ്ട തീരുമാനം എടുക്കുകയായിരുന്നു.

ഫ്യൂവല്‍ ഇഞ്ചക്ടഡ് 286 സിസി ഫോര്‍ സ്‌ട്രോക്ക് എഞ്ചിനാണ് റിബല്‍ 300 ന് കരുത്തേകുന്നത്.

6 സ്പീഡ് ഗിയര്‍ബോക്‌സാണ് റിബലില്‍ ഹോണ്ട നല്‍കിയിട്ടുള്ളത്. അതേസമയം, ഫ്യൂവല്‍ ഇഞ്ചക്ടഡ് ട്വിന്‍ സിലിണ്ടര്‍ 471 സിസി എഞ്ചിനിലാണ് റിബല്‍ 500 എത്തുന്നത്.

സ്റ്റാന്‍ഡേര്‍ഡ്‌, എബിഎസ് വേരിയന്റുകളില്‍ റിബല്‍ 500, റിബല്‍ 300 മോഡലുകള്‍ രാജ്യാന്തര വിപണയില്‍ എത്തും.

ഇന്ത്യന്‍ വിപണിയില്‍ റിബല്‍ 300 ന് ഏകദേശം 3 ലക്ഷം രൂപയും, റിബല്‍ 500 ന് ഏകദേശം 4 ലക്ഷം രൂപയുമാണ് വില വരിക.

WHAT OTHERS ARE READING

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഹോണ്ട #honda
English summary
New rival for Royal Enfield and Bajaj Dominar 400 from Honda in Malayalam.
Please Wait while comments are loading...

Latest Photos

LIKE US ON FACEBOOK