ഹോണ്ടയുടെ 'സര്‍പ്രൈസ്' പാളി; പുത്തന്‍ ഡിയോയുടെ ചിത്രങ്ങള്‍ പുറത്ത്!

Written By:

ഏപ്രില്‍ ഒന്നിന് മുമ്പെ, വാഹന നിര്‍മ്മാതാക്കളെല്ലാം തങ്ങളുടെ മോഡലുകളെ ഭാരത് സ്‌റ്റേജ് IV നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ഒരുക്കാനുള്ള തിരക്കിലാണ്. ഇതിനകം റോയല്‍ എന്‍ഫീല്‍ഡ്, ബജാജ് മുതലായ ബ്രാന്‍ഡുകളെല്ലാം തങ്ങളുടെ മുഴുവന്‍ നിരയെയും അപ്‌ഡേറ്റ് ചെയ്ത് കഴിഞ്ഞു.

മോഡലുകളില്‍ വലിയ രൂപമാറ്റം വരുത്താതെയാണ് മിക്ക നിര്‍മ്മാതാക്കളും തങ്ങളുടെ ശ്രേണിയെ ബിഎസ് IV ല്‍ ഒരുക്കുന്നത്. ഇതിനിടയിലേക്ക് ഒരു സര്‍പ്രൈസ് ഒരുക്കിയാണ് ഹോണ്ട വരാന്‍ ലക്ഷ്യമിട്ടിരുന്നത്.

ടൂവീലര്‍ സ്‌കൂട്ടര്‍ ശ്രേണിയില്‍ തുടരെ ഹിറ്റ് മോഡലുകള്‍ കൈയ്യടക്കിയിരിക്കുന്ന ഹോണ്ട, അടുത്തിടെയാണ് ആക്ടീവ, ഏവിയേറ്റര്‍ മോഡലുകളുടെ പുത്തന്‍ വേരിയന്റുകളെ അവതരിപ്പിച്ചിരുന്നത്.

എന്നാല്‍ ബിഎസ് IV നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ഡിയോ യിലൂടെ വിപണിയെ ഞെട്ടിക്കാനായിരുന്നു ഹോണ്ട ഉദ്ദേശിച്ചിരുന്നത്.

പക്ഷെ, നിര്‍ഭാഗ്യവശാല്‍ ഹോണ്ട ഡിയോയുടെ അപ്‌ഗ്രേഡഡ് വേര്‍ഷന്റെ ചിത്രങ്ങള്‍ പുറത്തായിരിക്കുകയാണ്.

ബിഎസ് IV, എഎച്ച്ഒ ഫീച്ചറുകളോട് കൂടിയ ഹോണ്ട ഡിയോ 2017 അടുത്ത് തന്നെ വിപണയിലെത്തുമെന്നാണ് ചിത്രങ്ങള്‍ സൂചന നല്‍കുന്നത്. പുത്തന്‍ ഡിയോ അടിമുടി മാറിയെന്ന് തന്നെയാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

ഫ്രണ്ട് വൈസറില്‍ നല്‍കിയിരിക്കുന്ന പുതിയ എല്‍ഇഡി പോസിഷന്‍ ലാമ്പുകള്‍ യഥാര്‍ത്ഥത്തില്‍ ചിരിക്കുന്ന ഡിയോയെയാണ് സമ്മാനിക്കുന്നത്.

കൂടാതെ, മുന്‍ ഭാഗത്ത് ഡ്യൂവല്‍ ടോണ്‍ പെയിന്റ് സ്‌കീമിലാണ് പുത്തന്‍ ഡിയോ അവതരിക്കുക. ഒപ്പം, ഡിയോ 2017 ല്‍ ബോഡി മുഴുവന്‍ പുത്തന്‍ ഗ്രാഫിക്‌സ് വര്‍ക്കുകളും ലഭിച്ചിട്ടുണ്ട്.

ഇതിന് പുറമെ, പുതിയ യെല്ലോ-ഗ്രെ ഡ്യൂവല്‍ ഷെയ്ഡില്‍ വരുന്ന ഡിയോ 2017 ഉം ലൈനപ്പില്‍ ഇടം നേടിയിട്ടുണ്ട്. അതേസമയം, ഓറഞ്ച്-ഗ്രെ വേരിയന്റും ഡിയോയ്ക്ക് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നേരത്തെ സൂചിപ്പിച്ചത് പോലെ, ഓട്ടോമാറ്റിക് ഹെഡ് ലാമ്പ് ഓണ്‍, ഭാരത് സ്റ്റേജ് IV നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഡിയോ 2017 വിപണിയിലെത്തുക.

8 bhp കരുത്തും, 8.77 Nm torque ഉം ഉത്പാദിപ്പിക്കുന്ന 109.2 സിസി എയര്‍ കൂള്‍ഡ് 4 സ്‌ട്രോക്ക് എഞ്ചിനിലാണ് ഡിയോയുടെ നിലവിലെ വേര്‍ഷന്‍ എത്തുന്നത്.

പുതിയ നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ എഞ്ചിനില്‍ ചില പ്രീമിയം മാറ്റങ്ങളോടെയാകും ഡിയോ 2017 എത്തുക.

ഇന്ത്യയിലെ ഡീലര്‍ഷിപ്പ് സ്റ്റോക്ക് യാര്‍ഡില്‍ നിന്നുമാണ് ചിത്രങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. എന്തായാലും ഉടന്‍ തന്നെ പുത്തന്‍ സ്റ്റൈലിഷ് ആന്‍ഡ് സെക്‌സി ഡിയോ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഹോണ്ട #honda
Story first published: Friday, March 24, 2017, 19:42 [IST]
English summary
New Honda Dio 2017 pics leaked. Specs, details and more in Malayalam.
Please Wait while comments are loading...

Latest Photos