വിജയം തുടരാന്‍ 2017 ഹോണ്ട ലിവോ; 54331 രൂപ വിലയില്‍ വിപണിയില്‍ അവതരിച്ചു

Written By:

ബിഎസ് III വാഹനങ്ങളുടെ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ബിഎസ് IV എഞ്ചിനുമായി 2017 ഹോണ്ട ലിവോ വിപണിയില്‍ എത്തി. സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് ഹോണ്ട തങ്ങളുടെ മുഴുവന്‍ മോഡല്‍ നിരയെയും അപ്‌ഡേറ്റ് ചെയ്ത് വരികയാണ്.

ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ഹോണ്ട അവതരിപ്പിച്ച സിബി ഷൈന്‍ എസ്പി, ആക്ടീവ മോഡലുകളില്‍ നല്‍കിയത് പോലെ ഹോണ്ട ലിവോയിലും ഓട്ടോ ഹെഡ്‌ലാമ്പ് ഫീച്ചറും പുതിയ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

54331 രൂപ ആരംഭ വിലയിലാണ് 2017 ലിവോയെ ഹോണ്ട ഷോറൂമുകളിൽ ലഭ്യമാക്കിയിട്ടുള്ളത് (ദില്ലി എക്‌സ്‌ഷോറൂം വില). 

ലിവോയുടെ ഡ്രം ബ്രേക്ക് വേരിയന്റിനെയാണ് ആരംഭവിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നത്.

അതേസമയം, ഓപ്ഷണല്‍ ഡിസ്‌ക് ബ്രേക്ക് വേരിയന്റിനെ 56834 രൂപ വിലയിലാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില).

ബിഎസ് IV എഞ്ചിന് ഒപ്പം ഒരുപിടി പുത്തന്‍ ഫീച്ചറുകളും ലിവോയില്‍ ഹോണ്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോ റോളിംഗ് റെസിസ്റ്റന്‍സ് ടയറുകളാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്. 

റോളിംഗ് റെസിസ്റ്റന്‍സ് ടയറുകള്‍ ലിവോയുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുമെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്.

ഇതിന് പുറമെ, ലോ മെയിന്റനന്‍സ് ബാറ്ററി, നിസിന്‍ കാലിപറോട് കൂടിയ ഓപ്ഷണല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയും 2017 ലിവോയുടെ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

സണ്‍സെറ്റ് ബ്രൗണ്‍ മെറ്റാലിക്, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, ബ്ലാക്, പേള്‍ അമെയ്‌സിംഗ് വൈറ്റ്, ഇംപീരിയല്‍ റെഡ് മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രെയ് മെറ്റാലിക് കളറുകളിലാണ് 2017 ലിവോ അവതരിച്ചിട്ടുള്ളത്.

മുന്‍മോഡലില്‍ നല്‍കിയതിന് സമാനമായ എഞ്ചിനാണ് 2017 ലിവോയിലും ഹോണ്ട ഒരുക്കിയിരിക്കുന്നത്.

8.31 bhp കരുത്തും, 9 Nm torque ഉം ഉത്പാദിപ്പിക്കുന്ന 109.19 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ എഞ്ചിനിലാണ് ലിവോ വന്നെത്തുന്നത്.

ഹോണ്ട ഇക്കോ ടെക്‌നോളജി (HET) യുടെ പിന്‍ബലവും 109.19 സിസി എഞ്ചിന് കരുത്തായി ലിവോയില്‍ ഉണ്ട്. 4 സ്പീഡ് ഗിയര്‍ബോക്‌സാണ് ഉപഭോക്താവിന് ലിവോയില്‍ ഒരുങ്ങിയിട്ടുള്ളത്.

സെല്‍ഫ്, കിക്ക് സ്റ്റാര്‍ട്ട് സംവിധാനങ്ങളില്‍ എത്തുന്ന 2017 ലിവോയ്ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത് 86 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ്.

ടിവിഎസ് വിക്ടര്‍, ഹീറോ പാഷന്‍ പ്രോ, യമഹ സലൂട്ടോ RX, സുസൂക്കി ഹയാത്തെ എന്നിവരുമായാണ് ലിവോ വിപണിയില്‍ മത്സരിക്കുന്നത്.

വില്‍പനയുടെ കാര്യത്തില്‍ മുന്‍ഗാമിയായ സിബി ട്വിസ്റ്ററിനെ അരങ്ങേറ്റ വര്‍ഷം തന്നെ ബഹുദൂരം പിന്നിലാക്കിയാണ് ഹോണ്ട ലിവോ മുന്നേറിയത്.

110 സിസി വിഭാഗത്തില്‍ രാജ്യത്തെ ബെസ്റ്റ് സെല്ലിംഗ് ബൈക്കുകളുടെ പട്ടികയില്‍ ഹോണ്ട ലിവോയും 2015 ല്‍ ഇടം നേടിയിരുന്നു.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

English summary
2017 Honda Livo with BS IV compliant engine launched in India. Price, Mileage, Specs and more in Malayalam.
Please Wait while comments are loading...

Latest Photos