വില്‍പനയില്‍ ഏറെ പിന്നില്‍; ഹോണ്ട നവിക്കും അടിപതറുന്നു

Written By:

2016 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് നവിയെ ഹോണ്ട അവതരിപ്പിച്ചത്. ബൈക്കിന്റെ ഹൃദയവുമായുള്ള ഇത്തിരി കുഞ്ഞന്‍ സ്‌കൂട്ടറായ നവിയില്‍ അതിശയിക്കാത്തവര്‍ കുറവായിരിക്കും.

ഹോണ്ടയുടെ പ്രശസ്ത ഗ്രോം മോട്ടോര്‍സൈക്കിളിനെ പശ്ചാത്തലമാക്കിയാണ് നവിയെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി ഹോണ്ട പ്രത്യേകം ഒരുക്കിയതാണ് നവി. ക്രോം എഡിഷന്‍, അഡ്വഞ്ചര്‍ എഡിഷന്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് നവിയെ ഹോണ്ട ലഭ്യമാക്കുന്നത്.

വരവില്‍ താരത്തിളക്കം നേടിയ ഹോണ്ട നവിയുടെ സ്വീകാര്യത ഇപ്പോള്‍ മങ്ങുന്നതായാണ് പുതിയ വില്‍പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

2016 മാര്‍ച്ചില്‍ അവതരിച്ച നവിയുടെ 50000 യൂണിറ്റുകളാണ്, 2016 ഒക്ടോബര്‍ വരെ ഹോണ്ട വില്‍പന നടത്തിയത്. ഏകദേശം 7142 യൂണിറ്റ് നവികളാണ് ഇക്കാലയവളവില്‍ പ്രതിമാസം ഹോണ്ട വിറ്റതും.

തുടര്‍ന്നുള്ള വില്‍പന കണക്കുകളിലാണ് അടി പതറുന്ന നവിയുടെ ചിത്രമാണ് ലഭിക്കുന്നത്.

2016 നവംബര്‍ മുതല്‍ 2017 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കേവലം 10000 യൂണിറ്റ് നവികള്‍ മാത്രമാണ് ഹോണ്ടയ്ക്ക് വില്‍പന നടത്താന്‍ സാധിച്ചത്. 2017 മാര്‍ച്ച് എന്ന ഒരുവര്‍ഷക്കാലയളവില്‍ നവിയുടെ 60000 യൂണിറ്റുകളാണ് ഹോണ്ട വിറ്റതും.

എന്നാല്‍ 2017 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള വില്‍പന ചിത്രങ്ങളില്‍ നവി ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കുന്നതായും സൂചന ലഭിക്കുന്നു. 

വരവില്‍ ലഭിച്ച വന്‍ പ്രചാരത്തിന് ശേഷം വില്‍പനയില്‍ ഹോണ്ട നവി പിന്നോക്കം പോയത് വിപണി വിഗദ്ധരെയും ഒരല്‍പം അതിശയിപ്പിച്ചിരിക്കുകയാണ്

കൂടുതല്‍... #ഹോണ്ട
English summary
Honda Navi Sales Showing Signs Of Slowing Down. Read in Malayalam.
Please Wait while comments are loading...

Latest Photos