ആദ്യ അപകടത്തിന് ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം സാക്ഷിയായി

Written By:

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം, അസമിലെ ഭൂപന്‍ ഹസാരിക സേഠു പാലം ആദ്യ അപകടത്തിന് സാക്ഷിയായി. 2017 മെയ് 27 നായിരുന്നു ഭൂപന്‍ ഹസാരിക സേഠു പാലം പൊതുജനത്തിന് തുറന്ന് നല്‍കിയത്.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ പാലത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. 9.15 കിലോമീറ്റര്‍ നീളമുള്ള ഭൂപന്‍ ഹസാരിക സേഠു പാലം, അസമിലെ തിന്‍സൂഖിയയില്‍ ബ്രഹ്മപുത്ര നദിയ്ക്ക് കുറുകെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. 

മെയ് 27 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പിന്നാലെ മൂന്നാം ദിവസം, പാലത്തിലെ താത്കാലിക ക്യാമ്പില്‍ ഇടിച്ച് മോട്ടോര്‍സൈക്കിള്‍ അപകടത്തില്‍ പെടുകയായിരുന്നു.

അരൂപ് (27), ധിരണ്‍ ജ്യോതി (18) എന്നിവര്‍ക്കാണ് മോട്ടോര്‍സൈക്കിള്‍ അപകടത്തില്‍ സാരമായി പരുക്കേറ്റത്. അപകടത്തില്‍ അരൂപിന് ഇടത് കൈ നഷ്ടപ്പെട്ടു. 

ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം കാണാന്‍ ആഭ്യന്തര-വിദേസ സഞ്ചാരികളുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. 

അതേസമയം, പ്രതിദിനം അരങ്ങേറുന്ന ഡ്രൈവിംഗ് അഭ്യാസങ്ങളും, സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടവും ഭൂപന്‍ ഹസാരിക സേഠു പാലത്തിന്റെ നിറം കെടുത്തുന്നു.

മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലമെന്ന ഖ്യാതി നേടിയെടുത്തിട്ടും വിളക്കുകള്‍ സ്ഥാപിക്കാന്‍ തയ്യാറാകാത്ത അധികൃതര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് തുടക്കം മുതല്‍ക്കെ ഉയരുന്നതും. 

ഇത് അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഒപ്പം, പാലം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാക്കി മാറ്റാന്‍ ഇത് ഇടവരുത്തുമെന്നും സമീപവാസികള്‍ പറയുന്നു.

2011 ല്‍ പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച താത്കാലിക ക്യാമ്പുകള്‍ മാറ്റാന്‍ പോലും അധികൃതര്‍ ഇതുവരെയും തയ്യാറായിട്ടില്ല. ഇതാണ് ഇപ്പോള്‍ അപകടത്തിന് കാരണമായിരിക്കുന്നത്.

ഭൂപന്‍ ഹസാരിക സേഠു

അസമിലെ തിന്‍സൂഖിയ ജില്ലയിലെ ധോള-സദിയ പ്രദേശങ്ങളെ ബന്ധപ്പിക്കുന്നതാണ് 9.15 കിലോമീറ്റര്‍ നീളമുള്ള ഭൂപന്‍ ഹസാരിക സേഠു പാലം.

മുംബൈയിലെ ബാന്ദ്ര-വേര്‍ളി കടല്‍പാതയെക്കാളും 3.55 കിലോമീറ്റര്‍ നീളമുണ്ട് ഭൂപന്‍ ഹസാരിക സേഠു പാലത്തിന്. കിഴക്കന്‍ അരുണാചല്‍ പ്രദേശുമായി വടക്കന്‍ അസമിനെ ബന്ധിപ്പിക്കുന്ന ഈ പാലം പ്രതിരോധ ഭൂപടത്തിൽ ഏറെ നിര്‍ണായകമാണ്.

60 ടണ്‍ യുദ്ധ ടാങ്കറുകള്‍ വരെ വഹിക്കാന്‍ ശേഷിയുള്ളതാണ് ഭൂപന്‍ ഹസാരിക സേഠും പാലം.

 

 

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
Story first published: Monday, June 12, 2017, 12:07 [IST]
English summary
India’s Longest Bridge Sees Its First Accident. Read in Malayalam.
Please Wait while comments are loading...

Latest Photos