'റൈഡര്‍മാരുടെ ശവപ്പറമ്പില്‍' നിന്നും അത്ഭുതകരമായ ഒരു രക്ഷപെടല്‍; വീഡിയോ

Written By:

'റൈഡര്‍മാരുടെ ശവപ്പറമ്പായാണ്' ഐല്‍ ഓഫ് മാന്‍ ടിടി ( Isle of Man TT) അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും അപകടമേറിയ റേസ് മത്സരമാണ് ഐല്‍ ഓഫ് മാന്‍ ടൂറിസ്റ്റ് ട്രോഫി.

ദുര്‍ഘടമായ വളവുകളും സമതലമല്ലാത്ത ട്രാക്കും റൈഡറെ നിരന്തരം വേട്ടയാടുന്ന 'ഐല്‍ ഓഫ് മാന്‍' ദ്വീപ്, സ്‌കോട്‌ലന്‍ഡിനും ഇംഗ്ലണ്ടിനും അയര്‍ലണ്ടിനും വെയില്‍സിനും ഇടയില്‍ ഐറിഷ് കടലിലാണ് സ്ഥിതി ചെയ്യുന്നത്. 

മെയ്-ജൂണ്‍ മാസങ്ങളില്‍ അരങ്ങേറുന്ന ഐല്‍ ഓഫ് മാന്‍ ടിടിയില്‍ റൈഡര്‍മാര്‍ കൊല്ലപ്പെടുന്നതും പതിവാണ്. അതേസമയം, ദുര്‍ഘട ട്രാക്കില്‍ അതിവേഗത സ്വീകരിക്കുന്ന റൈഡര്‍മാര്‍ മോട്ടോര്‍സ്‌പോര്‍ട്‌സിന് എന്നും വിസ്മയവുമാണ്.

ജൂണ്‍ 9 ന് സമാപിച്ച ഐല്‍ ഓഫ് മാന്‍ ടിടിയില്‍ ഇത്തവണ കൊല്ലപ്പെട്ടത് മൂന്ന് റൈഡര്‍മാരാണ്. പ്രശസ്ത ഇംഗ്ലീഷ് റൈഡര്‍ ജയിംസ് ഹില്ലറിന്റെ അത്ഭുതകരമായ സേവാണ് ഐല്‍ ഓഫ് മാന്‍ ടിടി യില്‍ ഇത്തവണ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ബലാഗാരെ കോര്‍ണര്‍ എന്നറിയപ്പെടുന്ന സെക്ഷനില്‍ വെച്ച് അപകടത്തെ മുഖാമുഖം കണ്ട ജയിംസ് ഹില്ലര്‍, നിമിഷ നേരത്തെ മനസാന്നിധ്യത്തില്‍ വീണ്ടെടുത്തത് സ്വന്തം ജീവന്‍ തന്നെയാണ്.

നിയന്ത്രണം നഷ്ടപ്പെട്ട മോട്ടോര്‍സൈക്കിളിനെ പിടിച്ചെടുത്ത് റൈഡ് തുടര്‍ന്ന ജയിംസ് ഹില്ലര്‍ ഏവരെയും അതിശയിപ്പിക്കും.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Watch James Hillier’s Spectacular Save On The Isle Of Man TT. Read in Malayalam.
Please Wait while comments are loading...

Latest Photos