മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത!

Written By:

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്ക് ഇതിലും വലിയ വാര്‍ത്ത ലഭിക്കാനില്ല. ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളെ ചൂടുപിടിപ്പിച്ച ജാവ-യെസ്ഡീ മോട്ടോര്‍സൈക്കിളുകള്‍ തിരികെ വരുന്നൂ!

മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്ക് ഇടയില്‍ ആദ്യകാല വിപ്ലവം തീര്‍ത്ത ജാവ ബ്രാന്‍ഡിന്റെ രണ്ടാം വരവ് മഹീന്ദ്ര ടൂവീലേഴ്‌സ് ലിമിറ്റഡിലൂടെയാണ്. ഇന്ത്യന്‍ വരവിന് സൂചന നൽകി ജാവ 350 യുടെ ഫോര്‍-സ്‌ട്രോക്ക് വേരിയന്റിനെ ചെക്ക് റിപ്പബ്ലിക്കില്‍ കമ്പനി അവതരിപ്പിച്ചു.

യൂറോപ്യന്‍ മലിനീകരണ മാനദണ്ഡമായ യൂറോ4 നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ഒരുങ്ങിയെത്തുന്ന ജാവ 350 OHC മധ്യ അമേരിക്ക, റഷ്യ, ഇംഗ്ലണ്ട് വിപണികളില്‍ ഉടന്‍ സാന്നിധ്യമറിയിക്കും.

ന്യൂജനറേഷന്‍ സ്റ്റൈല്‍ ആന്‍ഡ് പെര്‍ഫോര്‍മന്‍സിനെ കോര്‍ത്തിണക്കിയാണ് പുത്തന്‍ ജാവ 350 OHC വന്നെത്തുന്നത്.

ചൈനീസ് നിര്‍മ്മാതാക്കളായ ഷിന്റെയില്‍ നിന്നുമുള്ള എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ എഞ്ചിനാണ് മോഡലില്‍ ഉള്‍പ്പെട്ടിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.

6500 rpm ല്‍ 27.35 bhp കരുത്തും, 5000 rpm ല്‍ 30.6 Nm torque ഉം ഉത്പാദിപ്പിക്കുന്ന 397 സിസി എയര്‍കൂള്‍ഡ് എഞ്ചിനിലാണ് 2017 ജാവ 350 OHC അവതരിച്ചിരിക്കുന്നത്. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് മോഡലില്‍ ജാവ ഒരുക്കിയിരിക്കുന്നത്.

മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാന്‍ പ്രാപ്തമാണ് ജാവ 350 OHC.

12 ലിറ്റര്‍ ഫ്യൂവല്‍ ടാങ്കിലാണ് ജാവ 350 OHC ഒരുങ്ങിയിരിക്കുന്നത്. ഇലക്ട്രിക് സ്റ്റാര്‍ട്ടോട് കൂടിയെത്തുന്ന മോഡലിന്റെ ഭാരം, 160 കിലോഗ്രാമാണ്.

എബിഎസ് സാങ്കേതികത ലഭിക്കുന്ന ആദ്യ ജാവ മോട്ടോര്‍സൈക്കിളാണ് 350 OHC.

ഇലക്ട്രോണിക് ഫ്യൂവല്‍ ഇഞ്ചക്ഷനും എബിഎസിനൊപ്പം പുത്തന്‍ മോഡലില്‍ ഇടം പിടിച്ചിട്ടുണ്ട്.

280 mm ഡിസ്‌ക് ബ്രേക്കില്‍ ഒരുങ്ങിയ ഫ്രണ്ട് എന്‍ഡും, 160 mm ഡ്രം ബ്രേക്കില്‍ ഒരുങ്ങിയ റിയര്‍ എന്‍ഡുമാണ് 350 OHC യില്‍ ജാവ മോട്ടോ നല്‍കിയിരിക്കുന്നത്.

ആധുനികത അനിവാര്യമായി വന്നെത്തിയിട്ടുണ്ടെങ്കിലും, 70 കളിലെ ഡിസൈന്‍ തത്വങ്ങളെ കൈവിടാന്‍ ജാവ മോട്ടോ ഒരുക്കമല്ലെന്ന് പുത്തന്‍ മോഡല്‍ വീണ്ടും തെളിയിക്കുന്നു.

അതേസമയം, പുത്തന്‍ 350 OHC യ്ക്ക് ഒപ്പം, 660 വിന്റേജ് മോഡലിനെയും ജാവ മോട്ടോ അവതരിപ്പിച്ചിട്ടുണ്ട്.

ടൈപ് 634 നോടുള്ള ആദരസൂചകമാണ് ക്ലാസിക് മോഡല്‍ 660 വിന്റേജ്.

ഇറ്റാലിയന്‍ നിര്‍മ്മിത മിനാറെല്ലി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ കരുത്തിലാണ് 660 വിന്റേജ് വന്നെത്തുന്നത്. യമഹ XT660, ടെനിയേരി 660 മോഡലുകളിലും ഇതേ മിനാറെല്ലി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനുകളാണ് ഇടം നേടിയിട്ടുള്ളത്.

CZK 99,930 (ഏകദേശം 2.60 ലക്ഷം രൂപ) വിലയിലാണ് ജാവ 350 OHC ഫോര്‍-സ്‌ട്രോക്ക് ചെക്ക് റിപ്പബ്ലിക്കന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുന്നത്.

  • ചെക്ക് റിപ്പബ്ലിക്കില്‍ അവതരിച്ച ജാവയും ഇന്ത്യയും തമ്മില്‍ എന്ത് ബന്ധം?

ഇതാകാം ചിലര്‍ക്കെങ്കിലും ഉണ്ടാകാവുന്ന സംശയം. യമഹ RX സിരീസ് പോലെ തന്നെ ഇന്ത്യൻ റോഡുകളിൽ ഘനഗാംഭീര്യം മുഴുക്കിയ ശ്രേണിയാണ് ജാവ-എസ്ഡി. പഴമയിൽ തീർത്ത ഡിസൈനും, വ്യത്യസ്തമാർന്ന സാങ്കേതികതയും ജാവ-എസ്ഡികളെ പുതുതലമുറയിലും ഹിറ്റ് താരമാക്കി.

ഇന്ന് പൊന്നും വില കൊടുത്തും ജാവ-യെസ്ഡീകളെ സ്വന്തമാക്കാന്‍ മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ കാത്തിരിക്കവെയാണ് ജാവയെ മഹീന്ദ്ര സ്വന്തമാക്കി എന്ന വാര്‍ത്ത കുറച്ച് നാളുകള്‍ക്ക് മുമ്പ് തരംഗം ഒരുക്കിയത്.

മണ്‍മറഞ്ഞ ജാവ 350 യെ രാജ്യാന്തര വിപണിയിലേക്ക് തിരികെ കൊണ്ട് വരുന്ന ജാവ മോട്ടോ, ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറക് നല്‍കുകയാണ്.

ചെക്ക് അവതരണത്തിന്റെ പശ്ചാത്തലത്തില്‍ മഹീന്ദ്രയിലൂടെ ജാവയുടെ ഇന്ത്യന്‍ വരവ് ഉടന്‍ ഉണ്ടാകുമെന്ന സൂചന ഇതിനകം കമ്പനി നല്‍കി കഴിഞ്ഞു.

  • ജാവയെ പരിചയപ്പെടാം

ഐഡിയല്‍ ജാവ എന്ന് കേള്‍ക്കാത്തവരും ഇന്ന് ഓട്ടോ ലോകത്ത് കുറവായിരിക്കും. മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ കമ്പനിയാണ് ഐഡിയല്‍ ജാവ.

1960 കളുടെ തുടക്കത്തില്‍ ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും ഏറെ പ്രശസ്തമായ ജാവ മോട്ടോര്‍സൈക്കിളുകളെ ഇന്ത്യ പരിചയപ്പെട്ടത് ഐഡിയല്‍ ജാവയിലൂടെയായിരുന്നു.

ആദ്യകാലത്ത് ജാവ ബ്രാന്‍ഡിന് കീഴില്‍ മോട്ടോര്‍സൈക്കിളുകളെ അണിനിരത്തിയ ഐഡിയല്‍ ജാവ, പിന്നീട് യെസ്ഡീ എന്ന ബ്രാന്‍ഡ് നാമത്തില്‍ മോഡലുകളെ എത്തിച്ചു.

1960 കളില്‍ ഇന്ത്യയില്‍ സാന്നിധ്യമറിയിച്ച ജാവ മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇന്നും ഇന്ത്യയില്‍ വലിയ ആരാധക സമൂഹമുണ്ട്.

നിലവില്‍ A ടൈപ് എന്നറിയപ്പെടുന്ന ജാവ 353/04, B ടൈപ് എന്നറിയപ്പെടുന്ന യെസ്ഡീ 250, ജാവ 350 ടൈര് 634 ട്വിന്‍, യെസ്ഡീ 250 മൊണാര്‍ക്ക് മോഡലുകളാണ് ഇന്ത്യയില്‍ ഉള്ളത്.

ഫ്യൂവല്‍ ടാങ്ക് പാഡിംഗുകളും, ഫ്യൂവല്‍ ടാങ്ക് ഇഗ്നീഷന്‍ സിസ്റ്റവും ഉള്‍പ്പെടുന്ന ജാവ-യെസ്ഡീ മോട്ടോര്‍സൈക്കിളുകള്‍ ഇന്ന് ഏതൊരു ഓട്ടോ പ്രേമിയുടെയും സ്വപ്‌നമാണ്.

1996 ലാണ് ഐഡിയല്‍ ജാവ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിയത്.

ഇപ്പോഴും ഇന്ത്യന്‍ അതിവേഗ ട്രാക്ക്-റോഡ് മത്സരങ്ങളില്‍ യെസ്ഡീ മോട്ടോര്‍സൈക്കിളുകള്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. യെസ്ഡീ മോട്ടോര്‍സൈക്കിള്‍ റാലികളും ഇന്ന് രാജ്യത്തെ പതിവ് കാഴ്ചകളില്‍ ഒന്നാണ്.

തുര്‍ക്കി, നൈജീരിയ, ശ്രീലങ്ക, ഈജിപ്ത് ഉള്‍പ്പെടെയുള്ള പല വിദേശ വിപണികളിലേക്കും ജാവ-എസ്ഡീ മോട്ടോര്‍സൈക്കിളുകളെ ഐഡിയല്‍ ജാവ കയറ്റുമതി ചെയ്തിട്ടുണ്ട്.

ഗ്വാട്ടിമല പൊലീസ് സേനയ്ക്ക് വേണ്ടി ഐഡിയല്‍ ജാവ ഒരുക്കിയത് കസ്റ്റം യെസ്ഡീ റോഡ്കിംഗുകളെയാണ് എന്നതും കമ്പനിയുടെ വിജയാധ്യായമാണ്.

 

1996 ല്‍ പ്രവര്‍ത്തനം നിര്‍ത്തവെ 175, മൊണാര്‍ക്ക്, ഡീലക്‌സ്, റോഡ് കിംഗ്, സിഎല്‍ II മോഡലുകളാണ് ഐഡിയല്‍ ജാവ നിര്‍മ്മിച്ചിരുന്നത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

Story first published: Wednesday, May 3, 2017, 13:16 [IST]
English summary
Jawa Motorcycle will come to India soon. Read in Malayalam.
Please Wait while comments are loading...

Latest Photos