ലോകത്തിലെ ആദ്യ ഫ്യൂവല്‍ ഇഞ്ചക്ടഡ് ടൂ-സ്‌ട്രോക്ക് മോട്ടോർസൈക്കിളുമായി കെടിഎം

Written By:

ലോകത്തിലെ ആദ്യ ഫ്യൂവല്‍ ഇഞ്ചക്ടഡ് ടൂ-സ്‌ട്രോക്ക് മോട്ടോര്‍സൈക്കിളുമായി കെടിഎം. ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ കെടിഎം ട്രാന്‍സ്ഫര്‍ പോര്‍ട് ഇന്‍ഞ്ചക്ഷന്‍ സാങ്കേതികതയില്‍ (ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ടെക്‌നോളജി) ടൂ-സ്‌ട്രോക്ക് ഓഫ്‌റോഡ് മോട്ടോര്‍സൈക്കിളുകളെ ഔദ്യോഗികമായി അവതരിപ്പിച്ചു.

മലിനീകരണ മാനദണ്ഡങ്ങള്‍ പാലിച്ചെത്തുന്ന പുതിയ കെടിഎം 250 സിസി, 300 സിസി സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനുകള്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്ന് കമ്പനി അവകാശപ്പെടുന്നു.

കെടിഎം 300 EXC TPI, കെടിഎം 250 EXC TPI എന്നീ മോഡലുകളാണ് ലോകത്തിലെ ആദ്യ ഫ്യൂവല്‍ ഇഞ്ചക്ടഡ് ടൂ-സ്‌ട്രോക്ക് മോട്ടോര്‍സൈക്കിളുകള്‍ എന്ന പദവി നേടിയിരിക്കുന്നത്.

രണ്ട് ഇഞ്ചക്ടറുകളുടെ സഹായത്താല്‍ സിലിണ്ടറിലെ ട്രാന്‍സ്ഫര്‍ പോര്‍ട്ടുകളിലേക്ക് ഇന്ധനമെത്തിക്കുന്ന ട്രാന്‍സ്ഫര്‍ പോര്‍ട്ട് ഇഞ്ചക്ഷന്‍ സംവിധാനമാണ് പുത്തന്‍ മോഡലുകള്‍ ഉപയോഗിക്കുന്നത്.

പുതിയ സംവിധാനം മികച്ച റൈഡിംഗ് അനുഭൂതി നല്‍കുന്നതിനൊപ്പം ഇന്ധനക്ഷമതയും മികവാര്‍ന്നതാക്കുന്നു. മാത്രമല്ല, വിവിധ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി കാര്‍ബ് ജെറ്റിംഗ് മാറ്റേണ്ട ആവശ്യവും ട്രാന്‍സ്ഫര്‍ പോര്‍ട്ട് ഇഞ്ചക്ഷനില്ല.

കെടിഎം അവതരിപ്പിച്ച പുതിയ എഞ്ചിന്‍ മാനേജ്‌മെന്റ് സിസ്റ്റമാണ് മുഴുവന്‍ സംവിധാനത്തെയും നിയന്ത്രിക്കുന്നത്. അതിനാല്‍, പ്രസ്തുത സമയങ്ങളില്‍ പോര്‍ട്ടുകളിലേക്ക് സ്‌പ്രെ ചെയ്യേണ്ടതായ ഇന്ധനത്തിന്റെ അളവ് നിശ്ചയിക്കുന്നത് എഞ്ചിന്‍ മാനേജ്‌മെന്റ് സംവിധാനമാണ്. 

ത്രോട്ടില്‍ ബോഡിയിലുള്ള മറ്റൊരു ഇഞ്ചക്ടര്‍, എഞ്ചിന്‍ ഘടനകളില്‍ ലൂബ്രിക്കേഷന്‍ ഉറപ്പ് വരുത്തുന്നതിനായി ഓയിലിനെയും വായുവിനെയും സമ്മിശ്രപ്പെടുത്തുന്നു.

ഒട്ടനവധി സെന്‍സര്‍ റീഡിംഗുകളുടെ പശ്ചാത്തലത്തിലാണ് എഞ്ചിന്‍ കണ്‍ട്രോള്‍ യൂണിറ്റ് ഇഗ്നീഷന്‍, ഫ്യൂവല്‍ ടൈമിംഗുകള്‍ നിശ്ചയിക്കുന്നത്. ടൂ-സ്‌ട്രോക്ക് എഞ്ചിന്‍ ഹൈലൈറ്റില്‍ എത്തുന്ന മോട്ടോര്‍സൈക്കിളുകളില്‍ ആധുനിക സജ്ജീകരണങ്ങളും കെടിഎം ഒരുക്കിയിട്ടുണ്ട്.

പൂര്‍ണമായും നിയന്ത്രിക്കാവുന്ന WP സസ്‌പെന്‍ഷന്‍, ബ്രെംബോ ബ്രേക്കുകള്‍, ലൈറ്റ് വെയ്റ്റ് സ്റ്റീല്‍ അലോയ്, ഡബിള്‍ ക്രാഡില്‍ ചാസി എന്നിങ്ങനെ നീളുന്നു കെടിഎം ടൂ-സ്‌ട്രോക്ക് മോഡലുകളുടെ ഫീച്ചറുകള്‍.

കടുപ്പമേറിയ യൂറോ 4 മലിനീകരണ മാനദണ്ഡം പാലിച്ചാണ് ഇരു മോഡലുകളും വന്നെത്തുന്നത്. 300 EXC TPI, 250 EXC TPI എന്നീ മോഡലുകളുടെ വില ജൂണ്‍ മാസമാകും കെടിഎം പുറത്ത് വിടുക. ടൂ-സ്‌ട്രോക്ക് എഞ്ചിനുകള്‍ പരിസ്ഥിതി സൗഹാര്‍ദ്ദമായും വന്നെത്താമെന്ന് കെടിഎം മോഡലുകള്‍ വിപണിയില്‍ തെളിയിച്ചിരിക്കുകയാണ്.

അതേസമയം, ഓഫ്-റോഡ് വേര്‍ഷനില്‍ വന്നെത്തുന്ന ടൂ-സ്‌ട്രോക്ക് മോട്ടോര്‍സൈക്കിളുകളുടെ ഓണ്‍-റോഡ് വേര്‍ഷന്‍ കെടിഎം അവതരിപ്പിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #കെടിഎം
English summary
KTM Reveals World's First Fuel Injected Two-Stroke Motorcycles. Read in Malayalam.
Please Wait while comments are loading...

Latest Photos