ഇത് ഹോണ്ട സ്പെഷ്യൽ; 2017 സിബി ഹോര്‍ണറ്റ് 160 R എത്തി

Written By:

ഹോണ്ട ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. വിപണി ഏറെ കാത്തിരുന്ന 2017 ഹോണ്ട സിബി ഹോര്‍ണറ്റ് 160 R നെ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (HMSI) അവതരിപ്പിച്ചു.

ഏപ്രില്‍ ഒന്ന് മുതല്‍ ഭാരത് സ്റ്റേജ് III വാഹനങ്ങള്‍ നിരോധിച്ചുള്ള സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് 2017 ഹോണ്ട സിബി ഹോര്‍ണറ്റ് 160 R ഇപ്പോൾ എത്തിയിരിക്കുന്നത്.

മലിനീകരണ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ബിഎസ് IV എഞ്ചിനും, ഓട്ടോ ഹെഡ്‌ലാമ്പ് ഓണ്‍ (AHO) ഫീച്ചറും 2017 സിബി ഹോര്‍ണറ്റ് 160 R ല്‍ ഹോണ്ട ഒരുക്കിയിട്ടുണ്ട്.

81113 രൂപ വിലയിലാണ് 2017 ഹോണ്ട സിബി ഹോര്‍ണറ്റ് 160 R ന്റെ സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷനെ ഹോണ്ട വിപണിയിൽ ലഭ്യമാക്കുന്നത്.

അതേസമയം, സിബിഎസ് വേരിയന്റിലുള്ള ഹോണ്ട സിബി ഹോര്‍ണറ്റ് 160 R ന് വിപണിയിൽ വില വരുന്നത് 85613 രൂപയാണ്.

ഇതിന് പുറമെ സ്റ്റാന്‍ഡേര്‍ഡ്, സിബിഎസ് വേരിയന്റുകളുടെ സ്‌പെഷ്യല്‍ എഡിഷനുകള്‍ യഥാക്രമം 82095 രൂപയിലും, 86595 രൂപയിലുമാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്.

2017 ഹോണ്ട സിബി ഹോർണറ്റിന്റെ വിലകൾ, ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയാണ് മേലെ നൽകിയിരിക്കുന്നത്.

2017 ഹോണ്ട സിബി ഹോര്‍ണറ്റിൽ ഡബിള്‍ ഡിസ്‌ക്, സിംഗിള്‍ ഡിസ്‌ക് ഓപ്ഷനുകൾ ഹോണ്ട ഒരുക്കുന്നുണ്ട്.

ഡിസൈൻ മുഖത്തും ഇത്തവണ സിബി ഹോർണറ്റിന് മേൽ ഹോണ്ട ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. മുൻ വേര്‍ഷനില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി നാല് കളര്‍ സ്‌കീമിലാണ് 2017 ഹോണ്ട സിബി ഹോര്‍ണറ്റ് 160 R അവതരിച്ചിരിക്കുന്നത്.

സ്‌ട്രൈക്കിംഗ് ഗ്രീന്‍, മാര്‍സ് ഓറഞ്ച്, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, സ്‌പോര്‍ട്‌സ് റെഡ് എന്നിങ്ങനെയുള്ള നാല് നിറഭേദങ്ങളിലാണ് സിബി ഹോര്‍ണറ്റ് അണിഞ്ഞൊരുങ്ങുന്നത്.

15.04 bhp കരുത്തും 14.76 Nm torque ഉം ഉത്പാദിപ്പിക്കുന്ന 162 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന്‍ കരുത്തിലാണ് 2017 ഹോണ്ട സിബി ഹോര്‍ണറ്റ് വന്നെത്തുന്നത്.

5 സ്പീഡ് ഗിയര്‍ബോക്‌സാണ് സിബി ഹോര്‍ണറ്റ് 160 R ല്‍ ഹോണ്ട ഉപഭോക്താവിനായി ഒരുക്കിയിട്ടുള്ളത്.

276 mm പെറ്റല്‍ ഡിസ്‌ക് ബ്രേക്കാണ് സിബി ഹോര്‍ണറ്റ് 160 R ന്റെ ഫ്രണ്ട് ടയറില്‍ ഹോണ്ട നല്‍കുന്നത്. അതേസമയം, പിന്‍ചക്രങ്ങളില്‍ ഡ്രം ബ്രേക്ക് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

മറ്റ് മോഡലുകളില്‍ എന്ന പോലെ സിബി ഹോര്‍ണറ്റ് 160 R ലും ട്യൂബ് ലെസ് ടയറാണ് ഹോണ്ട ഉള്‍പ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍ പുത്തന്‍ ഹോണ്ട സിബി ഹോര്‍ണറ്റ് 160 R നെ ശ്രദ്ധേയമാക്കുന്നത് പവർ ഔട്ട്പുട്ടിന്റെ കാര്യത്തിലാണ്. 

മുന്‍മോഡലുകളില്‍ നിന്നും വ്യത്യസ്തമായി കുറഞ്ഞ പവര്‍ ഔട്ട്പുട്ടിലാണ് പുത്തന്‍ മോഡലിനെ ഹോണ്ട ഒരുക്കിയിരിക്കുന്നത്.

2017 ഹോണ്ട സിബി ഹോര്‍ണറ്റ് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന്റെ ഭാരം കണക്കാക്കിയിരിക്കുന്നത് 138 കിലോഗ്രാമാണ്.

അതേസമയം, സിബിഎസ് വേരിയന്റിന്റെ ഭാരം 140 കിലോഗ്രാമാണ്. 12 ലിറ്റര്‍ ഇന്ധനശേഷിയുള്ള ഫ്യൂവല്‍ ടാങ്കാണ് 2017 ഹോണ്ട സിബി ഹോര്‍ണറ്റില്‍ ഉപഭോക്താവിന് ലഭിക്കുക.

Story first published: Tuesday, April 11, 2017, 10:56 [IST]
English summary
2017 Honda CB Hornet 160 R launched in India. Mileage, Specs and More in Malayalam.
Please Wait while comments are loading...

Latest Photos