'കവാസാക്കികൾ' അണിനിരന്നു; Z1000, Z1000 R എഡിഷന്‍, Z250 സ്ട്രീറ്റ് ബൈക്കുകള്‍ എത്തി

Written By:

2017 കവാസാക്കി Z1000, Z1000 R എഡിഷന്‍, Z 250 മോഡലുകള്‍ ഇന്ത്യയില്‍ അവതരിച്ചു. കവാസാക്കി ശ്രേണിയിലേക്ക് കടക്കാനുള്ള എന്‍ട്രി ലെവല്‍ മോഡലാണ് പുത്തന്‍ കവാസാക്കി Z 250 സ്ട്രീറ്റ് ബൈക്ക്.

14.49 ലക്ഷം രൂപയിലാണ് കവാസാക്കി Z1000 മോഡല്‍ എത്തിയിരിക്കുന്നത്. അതേസമയം, പുത്തന്‍ മോഡലായ Z1000 എഡിഷനെ കവാസാക്കി ഒരുക്കിയിരിക്കുന്നത് 15.49 ലക്ഷം രൂപയുടെ പ്രൈസ് ടാഗിലാണ്. 3.09 ലക്ഷം രൂപയിലാണ് കവാസാക്കി Z250 സ്ട്രീറ്റ് ബൈക്ക് വന്നെത്തുന്നത്.

കവാസാക്കി Z1000

10000 rpm ല്‍ 140 bhp കരുത്തും 7300 rpm ല്‍ 111 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1043 സിസി ഫോര്‍ സിലിണ്ടര്‍ എഞ്ചിനിലാണ് കവാസാക്കി Z1000 എത്തുന്നത്.

6 സ്പീഡ് ഗിയര്‍ബോക്‌സാണ് Z1000 ന്റെ എഞ്ചിനുമായി കവാസാക്കി ബന്ധപ്പെടുത്തിയിരിക്കുന്നതും.

ബിഎസ് IV, യൂറോ IV മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് 2017 കവാസാക്കി Z1000 അവതരിച്ചിരിക്കുന്നത്. പുതിയ ഇവാപറേറ്റര്‍ സിസ്റ്റവും, പ്രീ കാറ്റലൈസറുകളുമാണ് ഫീച്ചറുകളില്‍ പ്രധാനം.

മുന്‍ വേര്‍ഷനില്‍ നിന്നും മികവാര്‍ന്ന സസ്‌പെന്‍ഷന്‍ സംവിധാനമാണ് പുതിയ മോഡലില്‍ ഒരുങ്ങിയിരിക്കുന്നത്. 5 തരത്തില്‍ ക്രമീകരിക്കാവുന്ന ക്ലച്ച് ലെവറും, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററും, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്ററുമാണ് കവാസാക്കി Z1000 ല്‍ ശ്രദ്ധേയമായ മറ്റ് ഫീച്ചറുകള്‍.

രണ്ട് കളര്‍ ഓപ്ഷനിലാണ് Z1000 അവതരിച്ചിട്ടുള്ളത്. മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്, ഗോള്‍ഡന്‍ ബ്ലെയ്‌സ്ഡ് ഗ്രീന്‍ നിറങ്ങളിലാണ് Z1000 നെ കവാസാക്കി അണിനിരത്തുന്നത്.

കവാസാക്കി Z1000 R എഡിഷന്‍

അതേസമയം കവാസാക്കി അവതരിപ്പിച്ചിരിക്കുന്ന Z1000 R എഡിഷനിലേക്കാണ് മുഴുവന്‍ കണ്ണുകളും ഉറ്റ് നോക്കുന്നത്.

2017 ഒാട്ടോ വിപണിയിലേക്കുള്ള കവാസാക്കിയുടെ സംഭാവനായണ് Z1000 R എഡിഷന്‍. 310 mm ബ്രെംബോ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ബ്രേക്കുകളും ബ്രെംബോ M50 മോണോബ്ലോക് കാലിപ്പറുകളുമാണ് മോഡലിന്റെ എടുത്തു പറയേണ്ട സവിശേഷതകളില്‍ ഒന്ന്.

250 mm സിംഗിള്‍ ഡിസ്‌ക് യൂണിറ്റാണ് കവാസാക്കി R എഡിഷന്റെ റിയര്‍ ബ്രേക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഇതിന് ഒപ്പം, റിയര്‍ എന്‍ഡില്‍ നല്‍കിയിരിക്കുന്ന Öhlins S46DR1S എന്ന ഫുള്ളി അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്‌സോര്‍ബറും മികവാര്‍ന്ന റൈഡിംഗ് അനുഭൂതി നല്‍കുമെന്നതും കവാസാക്കിയുടെ ഉറപ്പ്.

തനത് കളര്‍സ്‌കീമിലാണ് 2017 കവാസാക്കി Z1000 R എഡിഷന്‍ എത്തിയിരിക്കുന്നത്. ഗ്രീന്‍-യെല്ലോ ഗ്രാഫിക്‌സില്‍ വന്നെത്തുന്ന R എഡിഷന്റെ സീറ്റില്‍ R ലോഗോയും കവാസാക്കി നല്‍കിയിട്ടുണ്ട്.

മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്, മെറ്റാലിക് ഗ്രാഫൈറ്റ് ഗ്രെയ് കളര്‍ ഓപ്ഷനുകളിലാണ് R എഡിഷന്‍ ലഭ്യമാക്കിയിരിക്കുന്നത്.

കവാസാക്കി Z250

32 bhp കരുത്തും 21 Nm torque ഉം ഉത്പാദിപ്പിക്കുന്ന 249 സിസി ലിക്വിഡ് കൂള്‍ഡ് ട്വിന്‍ സിലിണ്ടര്‍ എഞ്ചിനിലാണ് എന്‍ട്രി ലെവല്‍ മോഡല്‍ Z250 സ്ട്രീറ്റ് ബൈക്ക് എത്തിയിരിക്കുന്നത്.

6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഉപഭോക്താക്കള്‍ക്ക് കവാസാക്കി Z250 യില്‍ ലഭ്യമാവുക. മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മോഡലിന് സാധിക്കുമെന്ന് കവാസാക്കി അവകാശപ്പെടുന്നു.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മോഡലിന് ആവശ്യമായത് 8.2 സെക്കന്‍ഡ് മാത്രമാണ്.

കവാസാക്കിയുടെ ഫ്‌ളാഗ്ഷിപ്പ് Z മോഡലുകളായ Z1000, Z900 മോഡലുകളെ ആസ്പദമാക്കിയാണ് പുതിയ Z250 ഒരുങ്ങിയിട്ടുള്ളത്.

എന്‍ട്രി ലെവല്‍ മോഡലാണെങ്കിലും Z250 കാഴ്ചവെക്കുന്ന അഗ്രീസീവ് ലുക്ക് പ്രീമിയം മോഡലുകളോട് കിടപിടിക്കുന്നതാണെന്ന് വിപണി ഇതിനകം സാക്ഷ്യപ്പെടുത്തി കഴിഞ്ഞു.

ഓറഞ്ച്, ഗ്രെയ് എന്നീ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളിലാണ് കവാസാക്കി Z250 അണിനിരക്കുന്നത്.

ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെന്‍ഷന്‍, മോണോഷോക്ക് റിയര്‍, ഡിസ്‌ക് ബ്രേക്ക്, 17 ലിറ്റര്‍ ഫ്യൂവല്‍ ടാങ്ക് എന്നിങ്ങനെയാണ് Z250 യുടെ ഫീച്ചറുകള്‍.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

Story first published: Saturday, April 22, 2017, 19:46 [IST]
English summary
Kawasaki launched Z1000, Z1000 R Edition, Z250 Street Bike models in India. Price, Specs, Mileage and more in Malayalam.
Please Wait while comments are loading...

Latest Photos