റോയല്‍ എന്‍ഫീല്‍ഡ് നിങ്ങള്‍ക്ക് യോജിച്ചതാണോ? പത്ത് കാരണങ്ങള്‍ പരിശോധിക്കാം

Written By:

റോയല്‍ എന്‍ഫീല്‍ഡില്‍ ഇന്ത്യയെ കണ്ടെത്താനിറങ്ങുന്ന സഞ്ചാരികളുടെ നാടാണ് ഇപ്പോള്‍ നമ്മുടെ രാജ്യം. കന്യാകുമാരി മുതല്‍ ലഡാക്ക് വരെ റോയല്‍ എന്‍ഫീല്‍ഡില്‍ യാത്ര ചെയ്തുള്ള സഞ്ചാരികളുടെ അനുഭവക്കുറിപ്പുകള്‍ യഥാര്‍ത്ഥത്തില്‍ സൃഷ്ടിച്ചിരിക്കുന്നത് ഒരു പുത്തന്‍ മോട്ടോര്‍സൈക്കിള്‍ സംസ്‌കാരത്തിനാണ്.

'ഒരു റോയല്‍ എന്‍ഫീല്‍ഡ് എങ്കിലും സ്വന്തമാക്കണം, എന്നിട്ട് ഒരു ലോംങ്ങ് ട്രിപ്', ഈ ആഗ്രഹം കൊണ്ട് നടക്കാത്ത മോട്ടോര്‍ സൈക്കിള്‍ പ്രേമികള്‍ ഇന്ന് ഇന്ത്യയില്‍ കുറവായിരിക്കും. പ്രൗഢിയും പാരമ്പര്യവും വിളിച്ചോതുന്ന റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ പുതുതലമുറയ്ക്ക് ലഹരിയാണെന്നതാണ് വസ്തുത.

അതിനാല്‍ രാജ്യത്ത് പ്രതിദിനം റോയല്‍ എന്‍ഫീല്‍ഡ് പ്രേകമികളുടെ എണ്ണം ക്രമാധീതമായി വര്‍ധിക്കുകയാണ്.

പക്ഷെ, റോയല്‍ എന്‍ഫീല്‍ഡിലേക്ക് ഇവരില്‍ ഭൂരിപക്ഷം പേരും ചൊരിയുന്ന തിളക്കമാര്‍ന്ന നോട്ടങ്ങള്‍ പലപ്പോഴും അതിന്റെ യഥാര്‍ത്ഥ വ്യക്തിത്വം തിരിച്ചറിഞ്ഞല്ല.

പ്രൗഢ ഗംഭീരമായ റോയല്‍ എന്‍ഫീല്‍ഡുകള്‍ യഥാര്‍ത്ഥത്തില്‍ എല്ലത്തരം ആളുകള്‍ക്കും യോജിച്ചതാണോ?

അനുദിനം പ്രചരിക്കുന്ന RE ആരാധകരുടെ പശ്ചാത്തലത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ക്ക് യോജിക്കാത്ത പത്ത് തരം ആളുകളെ ഇവിടെ വിശകലനം ചെയ്യാം-

"അചഞ്ചലമായ വിശ്വാസ്യതയാണോ ആഗ്രഹിക്കുന്നത്? നിങ്ങള്‍ക്ക് പറ്റിയതല്ല RE"

അപ്രതീക്ഷിത ബ്രേക്ക് ഡൗണുകള്‍.. അത് റോയല്‍ എന്‍ഫീല്‍ഡ് റൈഡര്‍മാര്‍ക്കുള്ള പ്രത്യേക നൊസ്റ്റാള്‍ജിയയാണ്. 

പുത്തന്‍ മോഡലുകളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതില്‍ കമ്പനി വിജയിക്കുന്നുണ്ടെങ്കിലും, വിപണിയിലെ മറ്റ് മോഡലുകള്‍ക്ക് മുമ്പില്‍ റോയല്‍ എന്‍ഫീല്‍ഡ് പലപ്പോഴും പിന്തള്ളപ്പെടുകയാണ്.

നിങ്ങള്‍ക്ക് മെഷീനുകളെ സ്‌നേഹിക്കാന്‍ ഒരു മനസ് ഇല്ലെങ്കില്‍, സോറി റോയല്‍ എന്‍ഫീല്‍ഡ് നിങ്ങള്‍ക്ക് ചേര്‍ന്ന ബ്രാന്‍ഡല്ല. ദുഷ്‌കരമായ മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കാന്‍ സഹായിക്കുന്ന ലോ എന്‍ഡ് ടോര്‍ഖ് സംവിധാനമാണ് സഞ്ചാരികളെ RE യിലേക്ക് അടുപ്പിക്കുന്നത്.

എന്നാല്‍ ദീര്‍ഘദൂര യാത്രകളില്‍ അപ്രതീക്ഷിതമായുള്ള ബ്രേക്ക് ഡൗണുകള്‍ റോയല്‍ എന്‍ഫീല്‍ഡില്‍ പ്രതീക്ഷിക്കപ്പെടുന്ന ഒരു ഘടകമാണ്.

"കൈയില്‍ ഗ്രീസ് പുരളാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ഉള്ളതല്ല RE"

മറ്റ് മോട്ടോര്‍ സൈക്കിളുകളെ അപേക്ഷിച്ച് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. 

റോയല്‍ എന്‍ഫീല്‍ഡ് ഉടമകള്‍ക്ക് ഒപ്പം ഗരാജ് തന്നെയുണ്ടാകണമെന്ന ചൊല്ല് ഓട്ടോ ലോകത്ത് നിലനില്‍ക്കുന്നു.

ഹൈഡ്രോളിക് ടാപ്പെറ്റ്‌സ് പോലുള്ള ആധുനിക സാങ്കേതികതയില്‍ അടിസ്ഥാനപ്പെടുത്തിയ മോഡലുകളാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. എന്നിരുന്നാലും RE യ്ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടത് ഇപ്പോഴും അനിവാര്യമാണ്.

വൈബ്രേഷന്റെ പശ്ചാത്തലത്തില്‍ നട്ടുകളും ബോള്‍ട്ടുകളും ഊരി, തെറിച്ച് പോകാം. ഇതാണ് റോയല്‍ എന്‍ഫീല്‍ഡ്, റോയൽ എൻഫീൽഡ് ആരാധകർ മനസിലാക്കേണ്ടതും ഇത് തന്നെയാണ്.

കൈയില്‍ ഗ്രീസ് പറ്റാന്‍ ആഗ്രഹിക്കുന്നില്ലേ? RE യില്‍ നിന്നും മാറിപോകുന്നതാണ് നല്ലത്.

"നല്‍കുന്ന പണത്തിന് പൂര്‍ണ മൂല്യം ആഗ്രഹിക്കുന്നോ? എങ്കില്‍ RE നിങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല"

റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ ഒരല്‍പം വിലയേറിയ താരങ്ങളാണ്. RE നിരയിലെ ഏറ്റവും ചെലവ് കുറഞ്ഞ ക്ലാസിക് 350 യുടെ വില ആരംഭിക്കുന്നത് തന്നെ 1.2 ലക്ഷം രൂപയിലാണ്.

346 സിസി മോട്ടോര്‍ സൈക്കിളാണെന്ന് പറയുമ്പോഴും കരുത്ത് ഉത്പാദനം തീരെ കുറവാണ് RE മോഡലുകള്‍ക്ക്. 19.89 bhp കരുത്തും 28 Nm torque മാണ് എഞ്ചിന്‍ നല്‍കുക.

ഒരു ലക്ഷം രൂപയ്ക്ക് മേലെ നല്‍കി സ്വന്തമാക്കുന്ന ക്ലാസിക് 350 യില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് ബേസിക് ഫീച്ചറുകളോടുള്ള സ്പീഡോമീറ്റര്‍, amp മീറ്റര്‍, ഓടോമീറ്ററുകള്‍ മാത്രമാണ്.

റോയല്‍ എന്‍ഫീല്‍ഡ് ഉയര്‍ത്തി പിടിക്കുന്ന പാരമ്പര്യത്തിനും വ്യക്തിത്വത്തിന്റെയും അടിസ്ഥാനത്തിലാണ് ഉപഭോക്താക്കള്‍ RE യെ തേടി വരുന്നത്. ഇത് മനസിലാക്കേണ്ടതും അനിവാര്യതയാണ്.

"പുത്തന്‍ ഫീച്ചറുകള്‍ വേണോ? എന്നാല്‍ വേറെ ബൈക്ക് നോക്കിക്കൊളളൂ"

മുന്‍കാലങ്ങളെ അപേക്ഷിച്ച് നൂതന സാങ്കേതികതയുടെ പശ്ചാത്തലത്തിലണ് RE മോഡലുകള്‍ വരുന്നത്. 

യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിന്‍ (UCE) ഓവര്‍ഹെഡ് കാം എഞ്ചിന്‍ എന്നിങ്ങനെയുള്ള അപ്‌ഡേഷനുകളും RE മോഡലുകളില്‍ വന്നിട്ടുണ്ട്. 

എന്നാല്‍ വിപണിയില്‍ ലഭ്യമായ ആധുനിക ഫീച്ചറുകള്‍ നല്‍കുന്നതില്‍ RE എന്നും പരാജയപ്പെടുകയാണ്.

ഹിമാലയന്‍ മോഡലില്‍ ഒഴികെ ബാക്കി എല്ലാ RE മോഡലുകള്‍ക്കും ലഭിച്ചിട്ടുള്ളത് പഴയ അനലോഗ് കണ്‍സോളാണ് എന്നത് തന്നെ ഇതിനുത്തമ ഉദ്ദാഹരണമാണ്.

ഇന്ധനശേഷി അളക്കുന്ന ഫ്യൂവല്‍ മീറ്ററുകള്‍ പോലും RE മോഡലുകളില്‍ ഇല്ല. വിന്റേജ് മോഡലുകളുടെ പശ്ചാത്തലത്തിലാണ് RE മോഡലുകള്‍ എത്തുന്നത്.

"സ്വച്ഛതയാണോ ആഗ്രഹിക്കുന്നത്? ഇതും കിട്ടില്ല റോയല്‍ എന്‍ഫീല്‍ഡില്‍"

വൈബ്രേഷന്‍ തട്ടാത്ത ആയാസരഹിതമായ ഡ്രൈവാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ RE നിങ്ങളെ നിരാശപ്പെടുത്തും.

ഹൈ സ്പീഡില്‍ RE യെ പറപ്പിക്കാന്‍ ശ്രമിച്ചാല്‍ നേരിടേണ്ടി വരിക അസ്ഥി ബന്ധങ്ങളെ പോലെ വിറപ്പിക്കുന്ന വൈബ്രേഷനെയാകും.

OHC എഞ്ചിനില്‍ വരുന്ന അഡ്വഞ്ചർ എഡിഷനായ ഹിമാലയനില്‍ ഈ വൈബ്രേഷന്‍ പ്രശ്‌നം കുറഞ്ഞിട്ടുണ്ട്. 

UEC മോഡലുകളെ അപേക്ഷിച്ച് OHC എഞ്ചിനുകള്‍ക്ക് വൈബ്രേഷന്‍ കുറവാണ്. എന്നാല്‍ ദീര്‍ഘദൂര RE യാത്രകളില്‍ വൈബ്രേഷന്‍ വില്ലനായേക്കാം.

"തൊട്ടാല്‍ പറക്കണോ? സോറി, നിങ്ങള്‍ക്ക് യോജിച്ചതല്ല RE"

വേഗതയ്ക്ക് വേണ്ടിയല്ല റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളുകളെ അവതരിപ്പിക്കുന്നത്. 

മോഡലുകളുടെ അമിതഭാരം വേഗതയെ സ്വാധീനിക്കുന്നുണ്ട്. ഒപ്പം, അതിവേഗതയ്ക്കുള്ള കരുത്ത് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ റൈഡര്‍ക്ക് നല്‍കുന്നുമില്ല.

ക്ലാസിക് 500 ല്‍ ഒരുക്കിയിട്ടുള്ള 499 സിസി പ്രതിനിധാനം ചെയ്യുന്നത് 27.2 bhp കരുത്ത് മാത്രമാണ്.

ക്രൂയിസര്‍ സങ്കല്‍പങ്ങള്‍ക്ക് വേണ്ടിയാണ് റോയൽ എൻഫീൽഡ് മോഡലുകള്‍ അണിഞ്ഞൊരുങ്ങുന്നത്.

"കനം കുറഞ്ഞ ബൈക്കാണോ വേണ്ടത്? ഇവിടെയും നിരാശ മാത്രമാണ് ലഭിക്കുക"

കനത്ത ഭാരമാണ് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഉള്ളത്. ദിശ നിയന്ത്രിക്കാനും മുന്നേറാനും RE റൈഡര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ചെലവഴിക്കേണ്ടതായി വരും.

ലൈറ്റ് മോട്ടോര്‍സൈക്കിളുകളെ ഡ്രൈവ് ഓടിക്കാന്‍ രസമാണ്. കാരണം അവയില്‍ ഊര്‍ജ്ജം കുറച്ച് ചെലവഴിച്ചാല്‍ മതി. 

അതിനാല്‍ ഇതാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ റോയല്‍ എന്‍ഫീല്‍ഡ് നിങ്ങളെ നിരാശപ്പെടുത്തും.

"വിന്റേജ് ലുക്കില്‍ താത്പര്യമില്ല? പിന്നെ എന്തിനാണ് റോയല്‍ എന്‍ഫീല്‍ഡ്"

റോയല്‍ എന്‍ഫീല്‍ഡിന്റെ വിന്റേജ്, ക്ലാസിക് ലുക്കാണ് വിപണിയില്‍ വേറിട്ട് നിര്‍ത്തുന്നത്. 

യഥാര്‍ത്ഥത്തില്‍ വിന്റേജ് ലുക്കോടുള്ള മോട്ടോര്‍സൈക്കിളാണ് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ റോയല്‍ എന്‍ഫീല്‍ഡാണ് അതിലേക്കുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗം.

വിന്റേജ് ലുക്കിന്റെ അടിസ്ഥാനത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ് മേല്‍ പറഞ്ഞ തുക ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത് എന്നും വേണമെങ്കില്‍ പറയാം.

"മികച്ച ഫിനിഷിംഗ് ആഗ്രഹിക്കുന്നുണ്ടോ? RE നിങ്ങള്‍ക്ക് പറ്റിയതല്ല"

മോഡേണ്‍ അസ്ലംബ്ലി ലൈനുകളിലാണ് RE മോഡലുകള്‍ വന്നെത്തുന്നത് എങ്കിലും മികച്ച ഫിനിഷിംഗ്, അത് എന്നും റോയല്‍ എന്‍ഫീല്‍ഡിന്റെ കൈയെത്തും അകലെയായാണ് നിലകൊള്ളുക.

നിങ്ങള്‍ പെര്‍ഫക്ഷനിസ്റ്റാണെങ്കില്‍, സോറി RE നിങ്ങളുടെ പ്രതീക്ഷ കാത്തെന്ന് വരില്ല.

"ഉപയോഗപ്രദമായ ഫീച്ചറുകളോടാണോ താത്പര്യം? RE നിങ്ങള്‍ക്ക് ചേര്‍ന്നതല്ല"

ബാറ്ററിയിലെ വോള്‍ട്ടേജ് സൂചിപ്പിക്കുന്ന amp മീറ്റര്‍ ഇപ്പോഴും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 യില്‍ കാണാം. 

യഥാര്‍ത്ഥത്തില്‍ ഇന്നത്തെ ഈ അത്യാധുനിക ലോകത്ത് ഇതിന്റെ ആവശ്യം എന്താണ്?

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ഫീച്ചര്‍ ലഭ്യമായി കൊണ്ടിരിക്കുന്ന RE മോഡലുകളില്‍ ഓക്‌സിജന്‍ സെന്‍സറുകള്‍ ഇല്ലെങ്കില്‍ ശരിയാം വണ്ണം എങ്ങനെ പ്രയോജനപ്പെടും.

ഇങ്ങനെ ഒട്ടേറെ ഫീച്ചറുകള്‍ RE മോട്ടോര്‍സൈക്കിളുകളില്‍ ലഭ്യമാണെങ്കിലും പലതും ഉപയോഗപ്രദമല്ല.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

Story first published: Friday, April 7, 2017, 17:50 [IST]
English summary
Ten reasons why people who should avoid Royal Enfield motorcycles. Read in Malayalam.
Please Wait while comments are loading...

Latest Photos