ഇത് അപാര മേക്കോവര്‍; കണ്ടാല്‍ പറയുമോ ഇത് റോയല്‍ എന്‍ഫീല്‍ഡാണെന്ന്?

Written By:

ടൂവീലറില്‍ ഒരു യാത്ര... കാറിന്റെ കെട്ടുറപ്പില്‍ നിന്നും വിട്ടുള്ള ടൂവീലര്‍ യാത്ര ഏതൊരു സഞ്ചാരിയുടെയും സ്വപ്‌നമാണ്. ഈ സ്വപ്‌നത്തിലേക്കുള്ള ചുവട് വെയ്പായാണ് പലരും റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കുന്നത്.

അതെ ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് തന്നെയാണ് ദീര്‍ഘദൂര യാത്രകളിലെ സന്തത സഹചാരി. ദീര്‍ഘദൂര യാത്രകളില്‍ റോയല്‍ എന്‍ഫീല്‍ഡ് പുലര്‍ത്തുന്ന വിശ്വാസ്യതയും പ്രൗഢിയുമാകാം ഇതിന് കാരണം.

എന്നാല്‍ പ്രൗഢിയും പാരമ്പര്യത്തിന്റെയും അതിര്‍ വരമ്പ് ലംഘിച്ച് തങ്ങളുടേതായ ആശയ സങ്കല്‍പങ്ങള്‍ക്കൊത്ത വണ്ണം റോയല്‍ എന്‍ഫീല്‍ഡിനെ ഒരുക്കുകയാണ് ബുള്ളറ്റീര്‍ കസ്റ്റംസ് ഇവിടെ. ബുള്ളറ്റീര്‍ കസ്റ്റംസ് എന്ന പേരിനെ റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ക്ക് മനപാഠമാണ്.

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത റോയല്‍ എന്‍ഫീല്‍ഡ് മോഡിഫിക്കേഷന്‍ സംഘമാണ് ബുള്ളറ്റീര്‍ കസ്റ്റംസ്. ഇപ്പോള്‍ ബുള്ളറ്റീര്‍ കസ്റ്റംസില്‍നിന്നുള്ള റാപ്റ്റര്‍ 540 യാണ് നവമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്.

എന്താണ് റാപ്റ്റര്‍ 540?

നമ്മുക്ക് ഏറെ സുപരിചിതമായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 ന്റെ മെയ്ക്ക് ഓവറാണ് റാപ്റ്റര്‍ 540. ബുള്ളറ്റീര്‍ കസ്റ്റംസ് മോഡലിന് നല്‍കിയ പേരാണ് റാപ്റ്റര്‍ 540.

ബുള്ളറ്റീര്‍ കസ്റ്റംസിന്റെ സ്ട്രീറ്റ് റോഡ് ശ്രേണിയിലേക്കാണ് റാപ്റ്റര്‍ 540 ഉള്‍പ്പെടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ റാപ്റ്റര്‍ 540 യില്‍ ശ്രദ്ധ പതിയുന്ന ഡിസൈനിംഗാണുള്ളത്.

ബോഡി പാര്‍ട്‌സില്‍ നല്‍കിയിരിക്കുന്ന പുത്തന്‍ ഫിറ്റിംഗുകളും, പുത്തന്‍ വീതിയേറിയ ടയറുകളെല്ലാം മോഡലിനെ റോയല്‍ എന്‍ഫീല്‍ഡ് കുടുംബത്തില്‍ നിന്നും പുറന്തുള്ളുകയാണ്.

റാപ്റ്റര്‍ 540 യ്ക്ക് വേണ്ടി 2014 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 നെ പൊളിച്ചെഴുതിയിരിക്കുയാണ് ബുള്ളറ്റീര്‍ കസ്റ്റംസ്. കസ്റ്റമൈസ് ചെയ്ത സ്വിങ്ങ് ആര്‍മോട് കൂടിയെത്തുന്ന റാപ്റ്റര്‍ 540, ശ്രേണിയിലെ 27 ആം മോട്ടോര്‍ സൈക്കിളാണ്.

കൂടാതെ, 240 സെക്ഷന്‍ പിരല്ലി നൈറ്റ് ഡ്രാഗണ്‍ റിയര്‍ വീല്ലിനെ ഉള്‍ക്കൊള്ളുന്നതിനായി ക്ലാസിക് 500 ന്റെ പകുതി ഫ്രെയിമിനെ ബുള്ളറ്റീര്‍ കസ്റ്റംസ് അറുത്ത് മാറ്റുകയായിരുന്നു. 120 സെക്ഷന്‍ പിരല്ലി ടയറോട് കൂടിയാണ് റാപ്റ്റര്‍ 540 യുടെ ഫ്രണ്ട് സസ്‌പെന്‍ഷന്‍ ഒരുങ്ങിയിരിക്കുന്നത്.

സിംഗിള്‍ സീറ്റില്‍ വരുന്ന റാപ്റ്റര്‍ 540 യില്‍ റിയര്‍ സസ്‌പെന്‍ഷന് വേണ്ടി കസ്റ്റം മോണോ ഷോക്ക് തന്നെയുണ്ട്. ശ്രേണിയിലെ മികച്ച ഫ്യൂവല്‍ ടാങ്ക് ഡിസൈനാണ് റാപ്റ്റര്‍ 540യ്ക്ക് ഉള്ളത്.

HD ഡെയ്‌മേക്കര്‍ എല്‍ഇഡി പ്രോജക്ടറാണ് ക്ലാസിക്കിന്റെ ഹെഡ്‌ലാമ്പിന് പകരം സ്ഥാനം പിടിച്ചിട്ടുള്ളത്. ഒപ്പം ടെയില്‍ ലാമ്പില്‍ എല്‍ഇഡി യൂണിറ്റുകളാണ് വന്നെത്തിയിട്ടുള്ളത്.

അമിതവേഗതയില്‍ മുന്നറിയിപ്പ് നല്‍കുന്ന സ്പീഡ് അലാമും ഡിജിറ്റല്‍ കണ്‍സോളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഡിസൈനിന് പുറമെ, ക്ലാസിക്ക് 500 നെക്കാളും മികച്ച കരുത്ത് ഉത്പാദിപ്പിക്കുന്ന എഞ്ചിനും റാപ്റ്റര്‍ 540യ്ക്ക് ഉണ്ട്.

വാര്‍ത്തകളിലേക്ക് ഒരു എത്തിനോട്ടം:

ഹാര്‍ലിഡേവിഡ്‌സണ്‍ ശ്രേണിയിലെ പുത്തന്‍ അതിഥി സ്ട്രീറ്റ് റോഡ് 750

വിപണിയില്‍ തരംഗമായി മാറുന്ന ബജാജാ ഡോമിനാര്‍ 400 ന്റെ ഫോട്ടോ ഗാലറി

മാരുതിയില്‍ നിന്നുള്ള ഹിറ്റ് മോഡല്‍ ഇഗ്നിസിന്റെ കൂടുതല്‍ ചിത്രങ്ങള്‍

ഏറെ കാത്തിരിക്കുന്ന 2017 മാരുതി സുസൂക്കി സ്വിഫ്റ്റിന്റെ ചിത്രങ്ങള്‍

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

Story first published: Monday, March 20, 2017, 17:22 [IST]
English summary
Royal Enfield Classic 500 has been modified into Raptor 540 by Bulleteer customs in malayalam.
Please Wait while comments are loading...

Latest Photos