ജെന്റില്‍മാന്‍ ബ്രാറ്റ്, സര്‍ഫ് റേസര്‍ — ഇത് റോയല്‍ എന്‍ഫീല്‍ഡിന്റെ ഔദ്യോഗിക മോഡിഫിക്കേഷന്‍

Written By:

ജെന്റില്‍മാന്‍ ബ്രാറ്റ്, സര്‍ഫ് റേസര്‍.. റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ രണ്ട് അവതാരങ്ങളില്‍ അതിശയിച്ചിരിക്കുകയാണ് മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍. കാലങ്ങളായി ടൂവീലര്‍ കസ്റ്റമൈസേഷനുള്ള പ്രശസ്ത ക്യാന്‍വാസാണ് റോയല്‍ എന്‍ഫീല്‍ഡ്.

എന്നാല്‍ എണ്ണം പറഞ്ഞ റോയല്‍ എന്‍ഫീല്‍ഡ് മോഡിഫിക്കേഷനുകളില്‍ നിന്നും ജെന്റില്‍മാന്‍ ബ്രാറ്റും, സര്‍ഫ് റേസറും ഒരല്‍പം വ്യത്യസ്തമാവുകയാണ്.

റോയല്‍ എന്‍ഫീല്‍ഡുമായി പങ്കാളിത്തമുള്ള ലെയ്‌സ്റ്റര്‍ ആസ്ഥാനമായുള്ള പ്രശസ്ത കസ്റ്റം ഗ്രൂപ്പ്, സിന്റോജ മോട്ടോര്‍സൈക്കിളുകളുമായി ചേര്‍ന്നാണ് ജെന്റില്‍മാന്‍ ബ്രാറ്റിനെയും സര്‍ഫ് റേസറെയും റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചത്. 

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനെ പശ്ചാത്തലമാക്കി ജെന്റില്‍മാന്‍ ബ്രാറ്റ് എത്തുമ്പോള്‍, സര്‍ഫ് റെയ്‌സര്‍ ഒരുങ്ങിയിരിക്കുന്നത് കോണ്‍ടിനന്റല്‍ ജിടിയെ അടിസ്ഥാനപ്പെടുത്തിയാണ്.

ഫ്രാന്‍സില്‍ വെച്ച് നടന്ന അഞ്ചാമത് വീല്‍സ് ആന്‍ഡ് വേവ്‌സ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് ജെന്റില്‍മാന്‍ ബ്രാറ്റിനെയും, സര്‍ഫ് റേസറെയും സിന്റോജ മോട്ടോര്‍സൈക്കിള്‍ ഒരുക്കിയത്. യൂറോപിലെ പ്രസിദ്ധ സര്‍ഫിംഗ്-മോട്ടോര്‍സൈക്കിളിംഗ് ആഘോഷമാണ് വേവ്‌സ ആന്‍ഡ് വീല്‍സ്.

റോയല്‍ എന്‍ഫീല്‍ഡും സിന്റോജ മോട്ടോര്‍സൈക്കിളും സംയുക്തമായി അവതരിപ്പിച്ച സര്‍ഫ് റേസര്‍ കോണ്‍ടിനന്റല്‍ ജിടിയില്‍ അടിമുടി മാറ്റങ്ങളാണ് സംഘം നല്‍കിയിരിക്കുന്നത്. 

കോണ്ടിനന്റല്‍ ജിടിയിലെ 535 സിസി എഞ്ചിനില്‍ ഉയര്‍ന്ന ലിഫ്റ്റ് കാമും, പിസ്റ്റണ്‍ ബാരലുകളും ഒരുങ്ങുന്നു. ജെറ്റ് സ്റ്റൈല്‍ ടെയില്‍ എക്‌സ്‌ഹോസ്റ്റില്‍ നിന്നും 'തീനാളങ്ങളാണ്' പുറത്ത് വരുന്നതും.

അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളിലും, അണ്ടര്‍ എഞ്ചിന്‍ റിയര്‍ ഷോക്കിലുമാണ് സര്‍ഫ് റേസര്‍ എത്തുന്നത്. 17 ഇഞ്ച് പെര്‍ഫോര്‍മന്‍സ് റിമ്മുകള്‍ കസ്റ്റം മോഡലില്‍ ഇടംപിടിക്കുന്നു. 

ഗ്രാഫിക്‌സിന് ഒപ്പം ലളിതമായ ഡിസൈന്‍ തത്വമാണ് സര്‍ഫ് റേസര്‍ പാലിക്കുന്നത്. പ്രീമിയം ഘടകങ്ങളും, ഉന്നത നിലവാരം പുലര്‍ത്തുന്ന ഡീറ്റെയ്‌ലുകളും സര്‍ഫ് റേസറിലുള്ള സിന്റോജ മോട്ടോര്‍സൈക്കിളിന്റെ വ്യക്തിമുദ്ര വെളിപ്പെടുത്തുന്നു.

മറുഭാഗത്ത് പെര്‍ഫോര്‍മന്‍സ് മോഡായി മാത്രമല്ല ഹിമാലയൻ പശ്ചാത്തലമായുള്ള ജെന്റില്‍മാന്‍ ബ്രാറ്റ് ഒരുങ്ങിയെത്തുന്നത്.

കോമ്പാക്ട് റൈഡിനായി റോയല്‍ എന്‍ഫീല്‍ഡ് നല്‍കിയ എക്‌സ്ട്രാ ഫിറ്റിംഗുകളെയെല്ലാം ഉപേക്ഷിച്ചാണ് ജെന്റില്‍മാന്‍ ബ്രാറ്റ് കളംനിറയുന്നത് എന്നതും ശ്രദ്ധേയം.

വീതിയേറിയ 16 ഇഞ്ച് വീല്‍ ജെന്റില്‍മാന്‍ ബ്രാറ്റിന് മസ്‌കുലാര്‍ മുഖം നല്‍കുന്നു. അതേസമംയ, ഗ്രെയില്‍ തീര്‍ത്ത ക്രീം പെയിന്റിംഗ് കസ്റ്റം മോഡലിന്റെ പ്രീമിയം പരിവേഷവും വര്‍ധിപ്പിക്കുന്നു.

അവതരണത്തിന് പിന്നാലെ രാജ്യാന്തര ശ്രദ്ധ നേടിയ ജെന്റില്‍മാന്‍ ബ്രാറ്റിനെയം സര്‍ഫ് റേസറിനെയും വിപണിയില്‍ എത്തിക്കുമോ എന്നതില്‍ റോയല്‍ എന്‍ഫീല്‍ഡ് വ്യക്തത നല്‍കിയിട്ടില്ല. 

എന്തായാലും വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡുകളുടെ മുഖം മാറ്റാന്‍ ഉതകുന്നതാണ് പുതിയ അവതാരങ്ങള്‍.

Story first published: Monday, June 19, 2017, 11:57 [IST]
English summary
Royal Enfield Unveils Two New Custom Builds: Gentleman Brat And Surf Racer. Read in Malayalam.
Please Wait while comments are loading...

Latest Photos