ഇത് പൊളിക്കും! റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും ഒരു അപ്രതീക്ഷിത മോഡല്‍ വരുന്നൂ

രാജ്യത്ത് ഇതാദ്യമായണ് ട്വിന്‍ സിലിണ്ടര്‍ മോട്ടോര്‍ സൈക്കിളിനെ റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കുന്നത്.

Written By:

റോയല്‍ എന്‍ഫീല്‍ഡ്... ഏതൊരു മോട്ടോര്‍സൈക്കിള്‍ പ്രേമിയ്ക്കും റോയല്‍ എന്‍ഫീല്‍ഡ് എന്നാല്‍ ഒരു വികാരമാണ്. നൂറ്റാണ്ടുകളുടെ മികവുറ്റ പാരമ്പര്യത്തില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡ് പടുത്തുയര്‍ത്തിയതാണ് കോട്ടം തട്ടാത്ത ഈ വിശ്വാസ്യതയും പ്രൗഢിയും. ശ്രേണിയില്‍ റോയല്‍ എന്‍ഫീല്‍ഡിനെ മറികടക്കാന്‍ ബ്രാന്‍ഡിന് സാധിച്ചിട്ടുണ്ടോ എന്ന ചോദ്യം പോലും അപ്രസക്തമാണ്.

അതിനാല്‍ ഓരോ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളെയും രാജ്യാന്തര സമൂഹം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും അവതരിക്കാനിരിക്കുന്ന പുത്തന്‍ മോഡല്‍, റോഡില്‍ പ്രത്യക്ഷമായതാണ് വിപണിയിലും നവമാധ്യമങ്ങളിലും വലിയ ചര്‍ച്ചയ്ക്ക് വഴി തെളിച്ചിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡിന്റെ പുത്തന്‍ മോഡല്‍ പ്രത്യക്ഷപ്പെട്ടത് മറ്റെവിടെയുമല്ല ഇന്ത്യന്‍ റോഡിലാണ് എന്നതാണ് ഏറെ ശ്രദ്ധേയം.

ഇനി പ്രത്യക്ഷപ്പെട്ട മോഡലിനുമുണ്ട് ഏറെ പ്രത്യേകത. ട്വിന്‍ സിലിണ്ടര്‍ 750 സിസി റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളിനെയാണ് ഇന്ത്യന്‍ നിരത്തില്‍ നിന്നും ക്യാമറക്കണ്ണുകള്‍ ഒപ്പിയത്.

രാജ്യത്ത് ഇതാദ്യമായണ് ട്വിന്‍ സിലിണ്ടര്‍ മോട്ടോര്‍ സൈക്കിളിനെ റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കുന്നത്.

അതിനാല്‍ റോയല്‍ എന്‍ഫീഡില്‍ നിന്നുള്ള പുത്തന്‍ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ അവതരിക്കാനിക്കുന്ന വാര്‍ത്ത് എന്‍ഫീല്‍ഡ് ആരാധകരെ മാത്രമല്ല, ബൈക്ക് പ്രേമികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

പിന്നില്‍ നിന്നുമുള്ള 750 സിസി ട്വിന്‍ സിലിണ്ടര്‍ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

അതിനാല്‍ മറ്റ് ഡിസൈനിംഗ് ഫീച്ചറുകളെ കുറിച്ചുള്ള കാര്യത്തില്‍ ഏറെ വ്യക്തത ലഭിച്ചിട്ടില്ല.

അതിനാല്‍ റോയല്‍ എന്‍ഫീഡില്‍ നിന്നുള്ള പുത്തന്‍ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ അവതരിക്കാനിക്കുന്ന വാര്‍ത്ത് എന്‍ഫീല്‍ഡ് ആരാധകരെ മാത്രമല്ല, ബൈക്ക് പ്രേമികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

പിന്നില്‍ നിന്നുമുള്ള 750 സിസി ട്വിന്‍ സിലിണ്ടര്‍ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അതിനാല്‍ മറ്റ് ഡിസൈനിംഗ് ഫീച്ചറുകളെ കുറിച്ചുള്ള കാര്യത്തില്‍ ഏറെ വ്യക്തത ലഭിച്ചിട്ടില്ല.

എന്നാല്‍ കോണ്‍ടിനന്റല്‍ ജിടിയ്ക്ക് സമാനമായ കഫെ റേസര്‍ രൂപകല്‍പനയിലാകും പുത്തന്‍ 750 സിസി ട്വിന്‍ സിലിണ്ടര്‍ മോട്ടോര്‍ സൈക്കിള്‍ അവതരിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നേരത്തെ, കോണ്ടിനന്റല്‍ ജിടി യുടെ മോഡിഫൈഡ് വേര്‍ഷനില്‍ ഒരുക്കിയ ട്വിന്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിളിനെ റോയല്‍ എന്‍ഫീല്‍ഡ് സ്‌പെയിനില്‍ രഹസ്യമായി പരീക്ഷിച്ചിരുന്നു.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അന്നും റോയല്‍ എന്‍ഫീല്‍ഡ് ക്യാമറക്കണ്ണുകള്‍ക്ക് മുന്നില്‍ അകപ്പെടുകയായിരുന്നു.

കോണ്‍ടിനന്റല്‍ ജിടിക്ക് സമാനമായ രൂപകല്‍പനയാണ് ദൃശ്യങ്ങള്‍ നല്‍കുന്നതെങ്കിലും, സൂക്ഷ്മ പരിശോധനയില്‍ ഡിസൈനിംഗിലും ചാസിയിലും കാര്യമാത്രമായ മാറ്റങ്ങള്‍ നിരീക്ഷിക്കാം.

എന്നാല്‍ പുത്തന്‍ മോഡലിലുള്ള കോണ്‍ടിനന്റല്‍ ജിടിയുടെ മുഖം താത്കാലികം മാത്രമാണെന്നും അവതരണ വേളയില്‍ വ്യത്യസ്ത രൂപകല്‍പന തന്നെയാകും വന്നെത്തുകയെന്നും വിദഗ്ധര്‍ വാദിക്കുന്നു.

നിലവില്‍ പുത്തന്‍ മോഡലിനെ കുറിച്ച് റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗിക പ്രസ്താവനകള്‍ ഒന്നും പുറത്തിറക്കിയിട്ടില്ല.

ഇന്ത്യന്‍ നിരത്തില്‍ പ്രത്യക്ഷപ്പെട്ട മോഡലില്‍, മാറ്റ് ബ്ലാക്ക് ഫിനിഷ് ലഭിച്ച ട്വിന്‍ എക്‌സ്‌ഹോസ്റ്റാണ് കാണപ്പെട്ടത്.

അതേസമയം, സ്‌പെയിനില്‍ നിന്നും പിടികൂടിയ മോഡലില്‍ ക്രോം എക്‌സ്‌ഹോസ്റ്റാണ് നല്‍കിയിരുന്നത്.

പുതിയ റിയര്‍ സസ്‌പെന്‍ഷന്‍ സംവിധാനം, ഇന്‍ഡിക്കേറ്റര്‍ പോസിഷനില്‍ മാറ്റം, ഇടത് വശത്തുള്ള ചെയിന്‍-സോക്കറ്റ് ഒരുക്കങ്ങള്‍ എന്നിങ്ങനെ ഒരുപിടി മാറ്റങ്ങളാണ് ഇന്ത്യന്‍ നിരത്തില്‍ നിന്നും കണ്ടെത്തിയ പുത്തന്‍ റോയല്‍ എന്‍ഫീല്‍ഡിലുള്ളത്.

50 bhp കരുത്തും, 60 Nm torque ഉം ഉത്പാദിപ്പിക്കുന്ന 750 സിസി എഞ്ചിന്‍ കരുത്തിലാകും ട്വിന്‍സിലിണ്ടറോട് കൂടിയ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ അവതരിക്കുക.

ഡിസംബര്‍ 2017 ഓടെയാകും മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുക.

WHAT OTHERS ARE READING

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

Story first published: Thursday, March 23, 2017, 10:44 [IST]
English summary
Royal Enfield twin cylinder model spotted in India. read in Malayalam.
Please Wait while comments are loading...

Latest Photos

LIKE US ON FACEBOOK