'റോഡിൽ സ്പോർടി റൈഡ്'; വീണ്ടും ടിവിഎസ് അപ്പാച്ചെ RTR 310S ന്റെ ചിത്രങ്ങള്‍ പുറത്ത്

Written By:

വീണ്ടും ടിവിഎസ് അപ്പാച്ചെ RR 310S ന്റെ ചിത്രങ്ങള്‍ പുറത്ത്. റോഡ് ടെസ്റ്റ് നടത്തുന്ന അപ്പാച്ചെ RR 310S ന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ടിവിഎസില്‍ നിന്നുള്ള സമ്പൂര്‍ണ സ്‌പോര്‍ട് ബൈക്ക്, അപ്പാച്ചെ RR 310S നെ ഏറെ പ്രതീക്ഷയോടെയാണ് വിപണി കാത്തിരിക്കുന്നത്.

റഷ്‌ലെയ്‌നാണ് ടിവിഎസ് അപ്പാച്ചെ RR 310S ന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. 2017 ഓഗ്‌സറ്റോടെ സ്‌പോര്‍ട് ബൈക്ക് വിപണിയില്‍ അവതരിക്കുമെന്നാണ് സൂചന. മോട്ടോര്‍സൈക്കിളിന്റെ സീറ്റിംഗ് ഘടന വെളിപ്പെടുത്തുന്നതാണ് പുതിയ ചിത്രങ്ങള്‍.

ദീര്‍ഘദൂര റൈഡുകള്‍ക്ക് അനുയോജ്യമായ സ്‌പോര്‍ടി റൈഡിംഗ് പോസ്റ്ററാണ് അപ്പാച്ചെ RR 310S ല്‍ കമ്പനി ഒരുക്കിയിരിക്കുന്നത്. സ്പ്ലിറ്റ് സീറ്റ് ഘടനയാണ് മോഡലില്‍ ടിവിഎസ് നല്‍കുന്നത്. 

അതേസമയം, ഫൂട്ട്‌പെഗുകളുടെ സ്ഥാനം, വലിയ ഫ്യൂവല്‍ ടാങ്ക് എന്നിവ ട്രാക്ക് അനുഭൂതി ഒരുക്കമെന്നും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. നേരത്തെ, സ്പോര്‍ട് ബൈക്കില്‍ ടിവിഎസ് നല്‍കിയിരിക്കുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. 

അപ്സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളും, ക്ലിപ്-ഓണ്‍ ഹാന്‍ഡില്‍ബാറുകളും, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും, ഡ്യൂവല്‍ ചാനല്‍ എബിഎസും ഉള്‍പ്പെടുന്നതാണ് അപ്പാച്ചെ RR 310S ന്റെ ഫീച്ചറുകള്‍.

313 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് അപ്പാച്ചെ RR 310S ഒരുങ്ങിയിരിക്കുന്നത്. 34 bhp കരുത്തും, 28 Nm torque ഉം ഏകുന്ന അപ്പാച്ചെ RR 310S ന്റെ എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്സാണ് ടിവിഎസ് നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, 36 കിലോമീറ്റര്‍ ഇന്ധനക്ഷമതയാകും 313 സിസി യില്‍ ഒരുങ്ങിയിരിക്കുന്ന ടിവിഎസ് അപ്പാച്ചെ RR 310S നല്‍കുക. 

ടിവിഎസ്-ബിഎംഡബ്ല്യു സഖ്യത്തില്‍ നിന്നുള്ള ആദ്യ മോഡലെന്ന ഖ്യാതിയും അപ്പാച്ചെ RR 310S ന് ഉണ്ട്. വരാനിരിക്കുന്ന ബിഎംഡബ്ല്യു G310R മോഡലിന്റെ പശ്ചാത്തലത്തിലാണ് അപ്പാച്ചെ RR 310 ന്റെ നിര്‍മ്മാണവും. 

2016 ദില്ലി ഓട്ടോ എക്സ്പോയില്‍ വെച്ചാണ് അകൂല എന്ന കോണ്‍സെപ്റ്റ് മോഡലായി അപ്പാച്ചെ RR 310S നെ ടിവിഎസ് അവതരിപ്പിച്ചത്.

അകൂലയില്‍ നിന്നും ഏറെ വ്യത്യാസങ്ങള്‍ ഇല്ലാതെയാണ് അപ്പാച്ചെ RR 310S എത്തുന്നതും. 

തമിഴ്നാട്ടിലെ ഹൊസൂര്‍ നിര്‍മ്മാണശാലയില്‍ നിന്നുമാണ് അപ്പാച്ചെ RR 310S നെ ടിവിഎസ് ഉത്പാദിപ്പിക്കുന്നത്. ഏകദേശം 1.75 ലക്ഷം രൂപയ്ക്കും 2 ലക്ഷം രൂപയ്ക്കും ഇടയിലായാകും അപ്പാച്ചെ RR 310S ന്റെ വില ഒരുങ്ങുക. 

കെടിഎം RC390, കവാസാക്കി നിഞ്ച 300, യമഹ R3 മോഡലുകളുമായാണ് വിപണിയില്‍ അപ്പാച്ചെ RR 310S കൊമ്പ് കോര്‍ക്കുക.

കൂടുതല്‍... #ടിവിഎസ് #spy pics
English summary
Spy Pics: TVS Apache RR 310S Spotted Testing. Read in Malayalam.
Please Wait while comments are loading...

Latest Photos