ടിവിഎസിന്റെ സ്‌പോര്‍ട് ബൈക്കില്‍ അമ്പരന്ന് വിപണി; അപാച്ചെ RTR 310 ന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

Written By:

ടിവിഎസില്‍ നിന്നും ഒരു സമ്പൂര്‍ണ സ്‌പോര്‍ട് ബൈക്ക്, അപാച്ചെ RTR 310 ഉടന്‍ വരുന്നൂവെന്ന വാര്‍ത്ത വിപണിയില്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന തരംഗം ചെറുതൊന്നുമല്ല. ടിവിഎസ് അവതരിപ്പിച്ച സ്‌പോര്‍ട് എഡിഷനായ അപാച്ചെ സീരിസിന് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ വലിയ പിന്തുണയാണ് ലഭിച്ചിട്ടുള്ളതും.

2017 ജൂലായ് മാസത്തോടെ വിപണിയില്‍ അപ്പാച്ചെ RTR 310 എത്തുമെന്ന് അറിയിപ്പ് ലഭിച്ചെങ്കിലും സ്‌പോര്‍ട് ബൈക്കിന്റെ ചിത്രങ്ങള്‍ ടിവിഎസ് മോട്ടോര്‍ കമ്പനി പുറത്ത് വിട്ടിരുന്നില്ല. വിപണിയിൽ ടിവിഎസ് ഒരുക്കിയ സർപ്രൈസാണ് അപാച്ചെ RTR 310.

പക്ഷെ, ടിവിഎസ് ഒരുക്കിയ സര്‍പ്രൈസിനെ മറികടന്ന് അപ്പാച്ചെ RTR 310 സ്‌പോര്‍ട് ബൈക്കിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നിരിക്കുകയാണ്.

2016 ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് ടിവിഎസ് തങ്ങളുടെ സമ്പൂര്‍ണ സ്‌പോര്‍ട് മോട്ടോര്‍സൈക്കിള്‍ എന്ന കോണ്‍സെപ്റ്റ് മോഡലിനെ ആദ്യമായി അവതരിപ്പിച്ചത്. 

അകൂല 310 എന്ന് പേരിലാണ് അന്ന് കോണ്‍സെപ്റ്റ് മോഡലിനെ ടിവിഎസ് ഒാട്ടോ എക്സ്പോയിൽ കാഴ്ച വെച്ചത്.

കാര്‍ബണ്‍ ഫൈബര്‍ ബോഡിയും, റേസിംഗ് ഫീച്ചേഴ്‌സുമായുള്ള അകൂല 310 സ്പോർട് ബൈക്ക് കോൺസെപ്റ്റിനെയാണ് ടിവിഎസ് ഒരുക്കിയിരുന്നത്. എന്നാൽ അകൂല 310 ൽ നിന്നും ചെറിയ മാറ്റങ്ങളോടെയാണ് അപാച്ചെ RTR 310 രംഗത്തെത്തുന്നതെന്നാണ് ചിത്രങ്ങൾ നൽകുന്ന സൂചന.

ടിവിഎസ് ഡീലര്‍ഷിപ്പ് സ്റ്റാക്ക് യാര്‍ഡില്‍ നിന്നുമുള്ള രണ്ട് അപ്പാച്ചെ RTR 310 യൂണിറ്റുകളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

മാറ്റ് ബ്ലൂ, മാറ്റ് ഗ്രെയ് നിറങ്ങളിലുള്ള ടിവിഎസ് അപ്പാച്ചെ RTR 310 സ്‌പോര്‍ട് ബൈക്കിന്റെ ചിത്രങ്ങളാണ് ചോര്‍ന്നിട്ടുള്ളത്.

എല്‍ഇഡി പൈലറ്റ് ലാമ്പുകളോട് കൂടിയ ട്വിന്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് അപാച്ചെ RTR 310 ല്‍ ടിവിഎസ് ഒരുക്കിയിട്ടുള്ളതെന്ന് ചിത്രങ്ങള്‍ വെളിപ്പെടത്തുന്നു.

ഇതിന് പുറമെ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഫീച്ചറും പുത്തന്‍ അപാച്ചെ RTR 310 ല്‍ ടിവിഎസ് നല്‍കുന്നു.

യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്കുകള്‍, ഹാന്‍ഡില്‍ ബാറുകളിലെ ക്ലിപ്പുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, പെറ്റല്‍ ഡിസ്‌കുകള്‍, എബിഎസ് എന്നിങ്ങനെ ഒരുപിടി എടുത്ത് പറയത്തക്ക ഫീച്ചറുകളും അപാച്ചെ RTR 310 ന്റെ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

ബിഎംഡബ്ല്യു മോട്ടോറാഡും ടിവിഎസും സംയുക്തമായി വികസിപ്പിച്ചെടുത്ത ബിഎംഡബ്ല്യു G 310 R ന്റെ പ്ലാറ്റ്‌ഫോമിലാണ് അപാച്ചെ RTR 310 നെയും ടിവിഎസ് ഒരുക്കിയിട്ടുള്ളത്.

ബിഎംഡബ്ല്യു G 310 R ഔദ്യോഗികമായി എത്താന്‍ ഒരല്‍പം വൈകുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തര വിപണിയില്‍ 310 സിസി എഞ്ചിന്‍ സ്‌പോര്‍ട് ബൈക്കിനെ ടിവിഎസാകും ആദ്യം അവതരിപ്പിക്കുക.

ഏകദേശം 1.3 ലക്ഷത്തിനും 1.8 ലക്ഷത്തിനും ഇടയിലാകും അപാച്ചെ RTR 310 ന്റെ വില ടിവിഎസ് നിശ്ചയിക്കുക.

ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഹോസൂര്‍ പ്ലാന്റില്‍ നിന്നുമാണ് സമ്പൂര്‍ണ സ്‌പോര്‍ട് ബൈക്ക് അപാച്ചെ RTR 310 നെ അണിനിരത്തുന്നത്.

ബിഎംഡബ്ല്യു G 310 R ന് സമാനമായ സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് ഫോര്‍ സ്‌ട്രോക്ക് 313 സിസി എഞ്ചിനാകും ടിവിഎസ് അപാച്ചെ RTR 310 നും കരുത്ത് പകരുക.

9500 rpm ല്‍ 34 bhp കരുത്തും, 28 Nm torque മാണ് അപാച്ചെ RTR 310 ന്റെ 313 സിസി എഞ്ചിന്‍ ഉത്പാദിപ്പിക്കുക.

വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്ന കെടിഎം RC 390, കവാസാക്കി നിഞ്ച 300, വരാനിരിക്കുന്ന ബനെലി 302 R മോഡലുകള്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ ടിവിഎസ് അപാച്ചെ RTR 310 ന് സാധിക്കും.

ടിവിഎസില്‍ നിന്നും കെടിഎമില്‍ നിന്നും വ്യത്യസ്തമായി കവാസാക്കി, ബനേലി മോഡലുകളിലുള്ളത് പാരലല്‍ ട്വിന്‍ എഞ്ചിനുകളാണ്.

എന്നാല്‍ വിലയുടെ അടിസ്ഥാനത്തില്‍ ടിവിഎസ്, കെടിഎം മോഡലുകള്‍ക്ക് വിപണിയില്‍ മേല്‍ക്കൈ ലഭിക്കുമെന്നാണ് നിരീക്ഷണം.

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും ചെലവ് കുറഞ്ഞ എന്‍ട്രി ലെവല്‍ സ്‌പോര്‍ട് ബൈക്കെന്ന ടാഗോടെയാകും ടിവിഎസ് അപാച്ചെ RTR 310 നെ അവതരിപ്പിക്കുക.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ടിവിഎസ് #tvs
English summary
TVS Apache RTR 310 pics spied. Specs and more in Malayalam.
Please Wait while comments are loading...

Latest Photos