ബംഗ്ലൂരുവിലെ പുതുവർഷക്കാഴ്ചയിൽ മതിമറന്നുള്ള ഒരു വിഗോയാത്ര!!

പുതുവർഷത്തോടനുബന്ധിച്ച് ബംഗ്ലൂരുനഗരത്തിൽ ഡ്രൈവ്‌സ്പാർക്ക് ടീം നടത്തിയ വിഗോ പര്യടനത്തിന്റെ രണ്ടാം ഭാഗം.

By Praseetha

ബംഗ്ലൂരു നഗരത്തിലെ വിഗോ പര്യടനത്തിന്റെ ഒന്നാം ഭാഗം ഇതിനകം തന്നെ പരാമർശിച്ചുക്കഴിഞ്ഞതാണ്. 2016 വിടവാങ്ങാനൊരുങ്ങുന്ന അവസാന നിമിഷങ്ങളിൽ നഗരത്തിലെ തിക്കിലും തിരക്കിലേക്കും ഞങ്ങളുമിറങ്ങി വിഗോയുമായി. നഗരമൊട്ടാകെ പുതുവർഷത്തെ വരവേല്ക്കുന്ന ആഹ്ലാദതിമിർപ്പിലായിരുന്നു. ടിവിഎസ് വിഗോയുമായി ഞങ്ങളും ചേർന്നു അവർക്കൊപ്പം.

ബംഗ്ലൂരുവിലെ പുതുവർഷക്കാഴ്ചയിൽ മതിമറന്നുള്ള ഒരു വിഗോയാത്ര!!

നീണ്ടയൊരു അലച്ചലിനൊടുവിൽ ഞങ്ങളൊരു റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ കയറി. ന്യൂഇയർ അനുബന്ധിച്ചാണോ എന്തോ എങ്ങും കാണാത്തൊരു തിരക്കായിരുന്നു അന്ന് അനുഭവപ്പെട്ടത്. സുഹൃത്തുക്കളുമായുള്ള അല്പനേരത്തെ ചർച്ചകൾക്ക് ശേഷം വീണ്ടും വിഗോ യാത്ര തുടർന്നു.

ബംഗ്ലൂരുവിലെ പുതുവർഷക്കാഴ്ചയിൽ മതിമറന്നുള്ള ഒരു വിഗോയാത്ര!!

നഗരത്തിലെ പുതുവർഷ കാഴ്ചകൾ കണ്ട് വിഗോ യാത്ര തുടർന്നുകൊണ്ടിരുന്നു. ഒരു പെട്രോൾ സ്റ്റേഷനിലെത്തി എണ്ണയടിക്കുമ്പോഴായിരുന്നു വിഗോയിലുള്ള എക്സ്റ്റേണൽ ഫ്യുവൽ ക്യാപിന്റെ ഉപകാരം യഥാർത്ഥത്തിൽ മനസിലാകുന്നത്. കാരണം എണ്ണയടിക്കാനായി സീറ്റിൽ നിന്നും എഴുന്നേറ്റു നൽകേണ്ട ആവശ്യം വന്നില്ല.

ബംഗ്ലൂരുവിലെ പുതുവർഷക്കാഴ്ചയിൽ മതിമറന്നുള്ള ഒരു വിഗോയാത്ര!!

പമ്പ് ക്യാപിറ്റൽ ഓഫ് ഇന്ത്യ എന്ന വിശേഷണത്തിലാണ് ബംഗ്ലൂരു നഗരമറിയപ്പെടുന്നത്. അതിനാൽ തന്നെ നഗരത്തിലെ മദ്യശാലകളെല്ലാം തന്നെ സജീവമായിരുന്നു. എങ്ങും ആൾക്കൂട്ടവും ലഹളമയവും തന്നെയായിരുന്നു.

ബംഗ്ലൂരുവിലെ പുതുവർഷക്കാഴ്ചയിൽ മതിമറന്നുള്ള ഒരു വിഗോയാത്ര!!

പള്ളികളിലെ പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുക്കാനായി എത്തുന്നവരും കുറവായിരുന്നില്ല. ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് പ്രകാശപൂരിതമായിരുന്നു പള്ളിയങ്കണങ്ങളും.

ബംഗ്ലൂരുവിലെ പുതുവർഷക്കാഴ്ചയിൽ മതിമറന്നുള്ള ഒരു വിഗോയാത്ര!!

ആളുകളുടെ തിക്കുംതിരക്കും കണ്ടുകൊണ്ട് വിളക്കുകളാൽ അലംകൃതമായ വീഥികളിലൂടെയുള്ള ഞങ്ങളുടെ യാത്ര വീണ്ടും തുടർന്നു. തിരക്കേറിയ റോഡിലൂടേയും അനായാസേന ഓടിക്കാനുള്ള വിഗോയുടെ കഴിവ് ഞങ്ങളെ ശരിക്കും തുണച്ചു.

ബംഗ്ലൂരുവിലെ പുതുവർഷക്കാഴ്ചയിൽ മതിമറന്നുള്ള ഒരു വിഗോയാത്ര!!

നഗരത്തിലെ പ്രധാനമായും തിരക്കനുഭവപ്പെടുന്ന മറ്റൊരിടമാണ് ഇന്ദിരാനഗർ. പുതുവർഷത്തെ വരവേല്ക്കാൻ പലവിധ വേഷവിധാനത്തിലെത്തിയ ചെറുപ്പക്കാരുടെ വലിയൊരു കൂട്ടംതന്നെയായിരുന്നു ഇവിടെ കാണാൻ സാധിച്ചത്. തിരക്കുകളെല്ലാം മറന്നു സുഹൃത്തുക്കളുമായി പുതുവർഷം ആഘോഷിക്കാനും പുലരുവോളം ഉറക്കമിളക്കാനും തയ്യാറായിട്ടാണ് ഇക്കൂട്ടർ എത്തിച്ചേർന്നത്.

ബംഗ്ലൂരുവിലെ പുതുവർഷക്കാഴ്ചയിൽ മതിമറന്നുള്ള ഒരു വിഗോയാത്ര!!

ക്ലോക്കിൽ കൃത്യം പന്ത്രണ്ട് അടിച്ചപ്പോൾ ആളുകളുടെ ആരവും ആഹ്ലാദപ്രകടനവും ഒന്നു കാണേണ്ടതു തന്നെയായിരുന്നു. പടക്കങ്ങൾ പൊട്ടിച്ചും ആർത്തുല്ലസിച്ചും ജനങ്ങൾ പുതുവർഷത്തിന് ഗംഭീര വരവേല്പ് നൽകി.

ബംഗ്ലൂരുവിലെ പുതുവർഷക്കാഴ്ചയിൽ മതിമറന്നുള്ള ഒരു വിഗോയാത്ര!!

പുതുവർഷം പിറന്ന് ജനങ്ങൾക്കൊപ്പം ആഹ്ലാദത്തിൽ പങ്കുചേർന്നതിനു ശേഷമായിരുന്നു പുതുവർഷത്തോടനുബന്ധിച്ചുള്ള ഞങ്ങളുടെ വിഗോ പര്യടനം അവസാനിപ്പിച്ച് വീടുകളിലേക്ക് തിരിച്ചത്.

ടിവിഎസ് വിഗോയിലുള്ള ഞങ്ങളുടെ പര്യടനം അതുകൊണ്ട് അവസാനിക്കുന്നില്ല. കൊയ്ത്തുത്സവമായ പൊങ്കൽ ആഘോഷിക്കുന്നതിനായി വിഗോയ്ക്കൊപ്പം അടുത്ത യാത്ര ചെന്നൈയിലേക്കായിരിക്കും.

ടിവിഎസ് വിഗോയുടെ ചെന്നൈ വിശേഷങ്ങൾക്കായി കാത്തിരിക്കൂ!!

Most Read Articles

Malayalam
കൂടുതല്‍... #ടിവിഎസ് #tvs motor
English summary
Here #Wego: Ringing In The New Year In Style In Bangalore
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X