തൻജ്ജാവൂരിലെ പൊങ്കൽ വിശേഷങ്ങളുമായി വിഗോ...

പൊങ്കൽ വിശേഷങ്ങൾ നിങ്ങളിലെത്തിക്കാൻ ടിവിഎസ് വിഗോ തൻജ്ജാവൂരിൽ

By Praseetha

ഇന്ത്യയിലെ വിവിധവും വ്യത്യസ്തങ്ങളായ ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ഇതിനകം തന്നെ ടിവിഎസ് വിഗോ സാക്ഷ്യം വഹിച്ചുക്കഴിഞ്ഞു. ഇത്തവണ ദ്രാവിഡരുടെ വിളവെടുപ്പുത്സവമായ പൊങ്കലിനോടനുബന്ധിച്ചുള്ള വിശേഷങ്ങൾ പകർത്താൻ ഡ്രൈവ്സ്പാർക്ക് ടീമിനൊപ്പം ടിവിഎസ് വിഗോയും അണിച്ചേർന്നിട്ടുണ്ട്.

തൻജ്ജാവൂരിലെ പൊങ്കൽ വിശേഷങ്ങളുമായി വിഗോ...

കലാപരമായും സാംസ്കാരികവുമായി ഏറെ പ്രസിദ്ധി നേടിയെടുത്ത തൻജ്ജാവൂർ ആയിരുന്നു ഇത്തവണ ഞങ്ങളുടെ ലക്ഷ്യം. പ്രകൃതിരമണീയമായ ഉൾനാടൻ കാഴ്ചകൾ കണ്ടുകൊണ്ടായിരുന്നു ഞങ്ങളുടെ വിഗോ യാത്ര.

തൻജ്ജാവൂരിലെ പൊങ്കൽ വിശേഷങ്ങളുമായി വിഗോ...

തിരക്കേറിയ ഇടുങ്ങിയ വീഥികളിലൂടെയുള്ള യാത്രകളിൽ ഞങ്ങൾക്ക് ഏറെ തുണയായത് വിഗോയുടെ ഹാന്റലിംഗ് തന്നെയാണെന്ന് പറയുന്നതിൽ ശങ്കിക്കേണ്ടതില്ല. പൊങ്കൽ വിശേഷങ്ങൾ പകർത്താൻ 'തൻജ്ജായി പെരിയ കോവിൽ' എന്നപേരിലറിയപ്പെടുന്ന ബ്രിഹദേശ്വരർ ക്ഷേത്രത്തിലേക്കായിരുന്നു ആദ്യ യാത്ര.

തൻജ്ജാവൂരിലെ പൊങ്കൽ വിശേഷങ്ങളുമായി വിഗോ...

ചോള രാജാക്കന്മാരുടെ കാലഘട്ടത്തിൽ പത്താം നൂറ്റാണ്ടിൽ പണിക്കഴിപ്പിച്ചതാണ് ഈ ക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നുകൂടിയായ ഈ ക്ഷേത്രം യുനെസ്കോയുടെ വേൾഡ് ഹെരിറ്റേജ് പട്ടികയിലും ഇടംതേടിയിട്ടുണ്ട്. 80 ടൺ ഭാരമുള്ള കുംഭമാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും മുകളിലായി പണിതുയർത്തിയിട്ടുള്ളത്. വാസ്തുകലയ്ക്കും പ്രസിദ്ധിക്കേട്ട ക്ഷേത്രം കൂടിയാണിത്.

തൻജ്ജാവൂരിലെ പൊങ്കൽ വിശേഷങ്ങളുമായി വിഗോ...

വിളവെടുപ്പ് ഉത്സവമായതുകൊണ്ടു തന്നെ കർഷകരെല്ലാം ആഘോഷതിമിർപ്പിലായിരുന്നു. എല്ലാവരും ഒത്തൊരുമയോടെ പൊങ്കൽ അടുപ്പുകൂട്ടി മധുരപൊങ്കലും വെൺപൊങ്കലും തയ്യാറാക്കി സൂര്യദേവന് നിവേദിക്കാനായി തയ്യാറായിക്കഴിഞ്ഞിരുന്നു. ജനുവരി 13ന് തുടങ്ങി നാലുദിവസങ്ങളിലായാണ് പൊങ്കൽ ആഘോഷിക്കുന്നത്. അതായത് തമിഴ് മാസമായ മാർകഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി അവസാനിക്കുന്നു.

തൻജ്ജാവൂരിലെ പൊങ്കൽ വിശേഷങ്ങളുമായി വിഗോ...

ഓരോ ദിവസങ്ങൾക്കും വ്യത്യസ്ത ചടങ്ങുകളും വിശ്വാസങ്ങളുമുണ്ട്.പ്രധാന ആഘോഷമായ തൈപ്പൊങ്കൽ മകരമാസം ഒന്നാം തിയതിയാണ് ആഘോഷിക്കുന്നത്. അതിനാൽ മകരസംക്രാന്തി എന്നും ഇതിന് പേരുണ്ട്. വേവിച്ച അരി എന്നാണ് പൊങ്കൽ എന്ന പദത്തിന്റെ അർത്ഥം. ഇത് തമിഴരുടെ ഏറ്റവും പ്രസിദ്ധപ്പെട്ട പർവമാണ്.

തൻജ്ജാവൂരിലെ പൊങ്കൽ വിശേഷങ്ങളുമായി വിഗോ...

ബോഗി, തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണുംപൊങ്കൽ എന്നീ വ്യത്യസ്ത പേരുകളിൽ നാലുദിവസങ്ങളിലാണ് ഇതു കൊണ്ടാടുന്നത്. ആഘോഷങ്ങളുടെ ആദ്യ ദിവസം അതായത് മാർഗ്ഗഴിയുടെ അവസാന ദിവസം ബോഗി എന്നറിയപ്പെടുന്നു.വിള നന്നാവാൻ ലഭിച്ച നല്ല കാലാവസ്ഥയ്ക്ക് സൂര്യദേവനോട് നന്ദി പറയുകയാണ് ഈ ദിവസം ചെയ്യുന്നത്. അടുത്ത വർഷത്തെ വിളവെടുപ്പ് നന്നാവണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. പഴയ സാധനങ്ങൾ തീയിലിട്ടു കത്തിക്കുന്നു. ചാണകവും തടിയുമാണ് തീ കത്തിക്കാൻ ഉപയോഗിക്കുക.

തൻജ്ജാവൂരിലെ പൊങ്കൽ വിശേഷങ്ങളുമായി വിഗോ...

രണ്ടാം ദിവസമാണ് തൈപ്പൊങ്കൽ. അന്ന് പൂജയുണ്ടാകും. വർണ്ണാഭമായ കോലം മുറ്റത്തൊരുക്കുന്നു. അരി പാലിൽ വേവിയ്ക്കും. വീടിന് പുറത്ത് അടുപ്പു കൂട്ടിയാണ് ഇതു ചെയ്യുക. ഈ സ്ഥലത്ത് കോലമിട്ടിട്ടുണ്ടാകും. പാത്രത്തിൽ മഞ്ഞൾച്ചെടി കെട്ടി വയ്ക്കും. അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമർപ്പിക്കും.

തൻജ്ജാവൂരിലെ പൊങ്കൽ വിശേഷങ്ങളുമായി വിഗോ...

മൂന്നാംദിവസം മാട്ടുപ്പൊങ്കൽ എന്നാണ് അറിയപ്പെടുന്നത്. കർഷകരാണ് ഭക്തി നിർഭരം മാട്ടുപൊങ്കൽ ആഘോഷിക്കുന്നത്. കൃഷിയിടങ്ങളിൽ വിളവിറക്കുന്നത് മുതൽ വിളവെടുപ്പ് വരെ കന്നുകാലികളെ ഉപയോഗിക്കുന്ന തമിഴ്കുടുംബങ്ങൾ മാട്ടുപൊങ്കലിന് കന്നുകാലികളെ കുളിപ്പിച്ച് ഭസ്മവും വർണപ്പൊടികളും അണിയിച്ച് അലങ്കരിച്ച് പൂജകൾ നടത്തുന്നു.

തൻജ്ജാവൂരിലെ പൊങ്കൽ വിശേഷങ്ങളുമായി വിഗോ...

നാലാം ദിവസം കാണും പൊങ്കൽ എന്ന ആഘോഷമുണ്ടാകും. ബന്ധുക്കളും സുഹൃത്തുകളും ഒത്തു കൂടുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന ദിവസമാണിത്. തമിഴർ തങ്ങളുടെ കീഴിൽ പണി ചെയ്യുന്നവർക്ക് ഈ ദിവസം സമ്മാനങ്ങൾ നൽകും.

തൻജ്ജാവൂരിലെ പൊങ്കൽ വിശേഷങ്ങളുമായി വിഗോ...

നഗരങ്ങളിലെ ട്രാഫിക്കും ബഹുനില കെട്ടിടങ്ങളും വിട്ട് ഗ്രാമീണത ആസ്വദിച്ചായിരുന്നു ഞങ്ങളുടെ ഇത്തവണത്തെ യാത്ര. വിഗോയിലുള്ള ടെലിസ്കോപിക് ഫ്രണ്ട് സസ്പെൻഷനും സിങ്ക് ബ്രേക്ക് സിസ്റ്റവും ബ്രേക്കിംഗ് സംബന്ധിച്ചുള്ള കാര്യങ്ങൾ സുരമമാക്കുന്നതിൽ ഏറെ പ്രയോജനകരമായിരുന്നു.

പൊങ്കലോടനുബന്ധിച്ചുള്ള ഞങ്ങളുടെ വിഗോ യാത്ര ഇനിയും തുടരുന്നതാണ് കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കൂ.

Most Read Articles

Malayalam
കൂടുതല്‍... #ടിവിഎസ് #tvs motor
English summary
Here #Wego: Exploring Enchanting Tamil Nadu The Day Before Pongal
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X