ബിഎംഡബ്ല്യു ബൈക്ക് എയര്‍ബാഗ് നിര്‍മിക്കുന്നു

തലയ്ക്ക് സംരക്ഷണം കൊടുക്കുമ്പോഴും തടി സംരക്ഷിക്കേണ്ടതിനെക്കുറിച്ച് നമ്മളാലോചിക്കാറില്ല ബൈക്കോടിക്കുമ്പോള്‍. ഇതിനുള്ള സംവിധാനം നിലവിലുണ്ടെങ്കിലും അത് സാധാരണക്കാരന് താങ്ങാവുന്ന ഒന്നല്ല. മോട്ടോര്‍സൈക്കിള്‍ റേസര്‍മാര്‍മാരുടെ തടിസംരക്ഷണം ലക്ഷ്യമാക്കി എയര്‍ബാഗ് സംവിധാനം നിലവിലുണ്ട്. ചെലവേറിയ ഈ സംവിധാനം സാധാരണക്കാരനിലെത്തിക്കാനുള്ള പദ്ധതിക്ക് ബിഎംഡബ്ല്യു മോട്ടോറാഡ് രൂപം നല്‍കിക്കഴിഞ്ഞു.

വാഹനങ്ങളുടെ സുരക്ഷാ സന്നാഹങ്ങള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ കൊടുംഭീകരനായി കണക്കാക്കപ്പെടുന്ന ഡൈനീസുമായി ചേര്‍ന്നാണ് മോട്ടോറാഡ് പരിപാടി തയ്യാറാക്കിയിരിക്കുന്നത്. ഇതൊരു ദീര്‍ഘകാല കരാറാണ്. സംയുക്തമായി ചെലവ് ചുരുങ്ങിയ എയര്‍ബാഗുകള്‍ വികസിപ്പിക്കുന്നതടക്കമുള്ള പദ്ധതികള്‍ ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. വളരെ താമസിക്കാതെ തന്നെ ഒരു കിടിലന്‍ എയര്‍ബാഗുമായി മോട്ടോറാഡ് രംഗത്തു വരും.

സന്ദേഹിക്കേണ്ടതില്ല

സന്ദേഹിക്കേണ്ടതില്ല

ഇന്ന് മോട്ടോര്‍സൈക്കിള്‍കാരന് ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്നതു പോലെത്തന്നെ ഭാവിയില്‍ എയര്‍ബാഗ് നിര്‍ബന്ധമാകുന്ന ഒരു കാലം വരുമെന്ന കാര്യത്തില്‍ സന്ദേഹിക്കേണ്ടതില്ല. അപ്പോഴേക്കും എയര്‍ബാഗിനെയും വെല്ലുന്ന അപകടങ്ങളിലേക്ക് നമ്മള്‍ വളര്‍ന്നിരിക്കുമെന്ന കാര്യത്തിലും സംശയപ്പെടേണ്ടതില്ല.

ഡി-എയര്‍ പ്രൊട്ടക്ട് സിസ്റ്റം

ഡി-എയര്‍ പ്രൊട്ടക്ട് സിസ്റ്റം

മോട്ടോറാഡ് നിര്‍മിക്കുന്ന ആദ്യത്തെ എയര്‍ബാഗ് ഡൈനീസിന്റെ ഡി എയര്‍ പ്രൊട്ടക്ട് സിസ്റ്റം ഉപയോഗിച്ചുള്ളതായിരിക്കും. മോട്ടോജീപി റൈഡര്‍മാരും മറ്റുമാണ് ഇത്തരം എയര്‍ബാഗുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഈ എയര്‍ബാഗ് 15 മില്ലി സെക്കന്‍ഡിനുള്ളില്‍ പ്രവര്‍ത്തിക്കും.

ഡബിള്‍ആര്‍ റേസ്എയര്‍

ഡബിള്‍ആര്‍ റേസ്എയര്‍

നടപ്പ് വര്‍ഷം നവംബറില്‍ മിലാനില്‍ വെച്ച് നടക്കാനിരിക്കുന്ന ഇഐസിഎംഎ ഷോയില്‍ വെച്ച് മോട്ടോറാഡ് അവതരിപ്പിക്കാന്‍ പോകുന്ന എയര്‍ബാഗ് മോഡലാണ് ഡബിള്‍ആര്‍ റേസ്എയര്‍. ഈ എയര്‍ബാഗിന്റെ ഉല്‍പാദനം 2015ല്‍ തുടങ്ങും.

ടമാസ് സ്‌ട്രോബ്

ടമാസ് സ്‌ട്രോബ്

1976ല്‍ ഹംഗേറിയക്കാരനായ ടമാസ് സ്‌ട്രോബ് ആണ് മോട്ടോര്‍സൈക്കിള്‍ എയര്‍ബാഗ് കണ്ടുപിടിച്ചത്.

ഒരു 'തന്തു'

ഒരു 'തന്തു'

മോട്ടോര്‍സൈക്കിളുമായി ഘടിപ്പിച്ച ഒരു 'തന്തു' ആണ് എയര്‍ബാഗിനെ പ്രവര്‍ത്തിപ്പിക്കുന്നത്. ബൈക്കിന് കടുത്ത ആഘാതം സംഭവിച്ച് യാത്രക്കാരന്‍ വീഴുമ്പോള്‍ ഈ തന്തുബന്ധം വേര്‍പെടുകയും എയര്‍ബാഗ് പ്രവര്‍ത്തിക്കുന്നു. ഇത് 300-500 മില്ലിസെക്കന്‍ഡുകള്‍ക്കുള്ളില്‍ സംഭവിക്കും.

പൊലീസുകാര്‍

പൊലീസുകാര്‍

ബ്രസീല്‍, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, ജപ്പാന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെ പൊലീസുകാര്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട് നിലവില്‍.

വീഡിയോ

വീഡിയോ കാണൂ.

Most Read Articles

Malayalam
English summary
BMW Motorrad is looking to change that by teaming up with motorcycle safety equipment major Dainese.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X