ഹാര്‍ലി സ്ട്രീറ്റ് 500, 750-കള്‍ അവതരിച്ചു

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 500, സ്ട്രീറ്റ് 750 ബൈക്കുകള്‍ ഇറ്റലിയില്‍ നടക്കുന്ന മിലന്‍ മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കപ്പെട്ടു. ഹാര്‍ലിയുടെ പുതിയ എന്‍ട്രി ലെവല്‍ ബൈക്കുകളെന്ന നിലയില്‍ ലോകത്തെമ്പാടുമുള്ള ആരാധകര്‍ വലിയ കൗതുകത്തോടെയാണ് വാഹനത്തിന്റെ വരവ് കാത്തിരുന്നത്. ഇന്ത്യയെപ്പോലുള്ള 'വളരുന്ന വിപണി'കളിലെ ഒരു വലിയ വിഭാഗം വരുന്ന ആരാധകര്‍ ഒരു ഹാര്‍ലിയെ സ്വന്തമാക്കാനുള്ള ജീവിതാഭിലാഷം സാഫല്യത്തോടടുക്കുന്നതറിഞ്ഞ് വിട്ട് വന്‍ നെടുനിശ്വാസം അങ്ങ് മിലന്‍ വരെ എത്തുമെന്നത് കട്ടായം.

പുതുതലമുറ ആരാധകരെ വലിയ തോതില്‍ ആകര്‍ഷിക്കാന്‍ തങ്ങളുടെ പുതിയ നീക്കത്തിന് സാധിക്കുമെന്നാണ് ഹാര്‍ലി ഡേവിസന്‍ പറയുന്നത്. ലഭ്യമായ ചിത്രങ്ങളും പുതിയ വിശദാംശങ്ങളും താഴെ നല്‍കുന്നു.

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 500

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 500

അവതരിപ്പിക്കപ്പെട്ട രണ്ട് ബൈക്കുകളും കറുപ്പ് തീമിലാണ് വന്നിരിക്കുന്നത്. റെവല്യൂഷന്‍ എക്‌സ് എന്ന് വിളിക്കുന്ന എന്‍ജിനുകള്‍ ഈ ബൈക്കുകളില്‍ ഘടിപ്പിച്ചിരിക്കുന്നു.

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 500

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 500

വെള്ളത്തുള്ളിയുടെ ആകൃതിയിലുള്ള ഇന്ധടാങ്ക്, ബിക്കിനി ഫെയറിംഗ് ഘടിപ്പിച്ച ഹെഡ്‌ലാമ്പ്, നാളമേറിയ ശരീരം തുടങ്ങിയവയെല്ലാം ചേര്‍ന്ന് ഈ ക്രൂയിസര്‍ ബൈക്കുകളെ ആകര്‍ഷകമാക്കുന്നു. എന്‍ട്രിലെവല്‍ ആണെന്നുവെച്ച് ഹാര്‍ലിക്ക് ഹാര്‍ലിയാവാതിരിക്കാന്‍ കഴിയില്ല എന്ന് ഇവയുടെ എടുപ്പും നിലപാടും നമ്മെ ബോധ്യപ്പെടുത്തുന്നു.

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 500

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 500

നമ്മള്‍ നേരത്തെ തന്നെ മനസ്സിലാക്കിയതു പോലെ രണ്ട് എന്‍ജിനുകളും ലിക്വിഡ് കൂളിംഗ് സിസ്റ്റത്തിലാണ് വരിക. ഹാര്‍ലിയുടെ പൊതു രീതികളില്‍ നിന്നുള്ള കൃത്യമായ വ്യതിയാനം ഇതില്‍ത്തന്നെ കാണാവുന്നതാണ്.

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 500

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 500

മിക്കവാറും ഹാര്‍ലി ബൈക്കുകള്‍ എയര്‍ കൂള്‍ഡ് എന്‍ജിനുകളും ഓയില്‍ കൂള്‍ഡ് എന്‍ജിനുകളും ഘടിപ്പിച്ചാണ് വരുന്നത്. പുതിയ സ്ട്രീറ്റ് 500, 750 ബൈക്കുകള്‍ വാട്ടര്‍ കൂള്‍ഡ് എന്‍ജിന്‍ പേറി വരുന്നു. എന്നാല്‍ ഇത് ഹാര്‍ലിയുടെ ആദ്യത്തെ വാട്ടര്‍ കൂള്‍ഡ് എന്‍ജിനുകളാണെന്ന് ധരിക്കരുത്. ഹാര്‍ലി വി റോഡ് ബൈക്കിനുള്ളത് വാട്ടര്‍ കൂള്‍ഡ് എന്‍ജിനാണ്.

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

വില്‍പന, നിര്‍മാണ വൈദഗ്ദ്ധ്യം, വൈവിധ്യം തുടങ്ങിയവ ലക്ഷ്യമാക്കി ഹാര്‍ലി തുടങ്ങിവെച്ച പ്രൊജക്ട് റഷ്‌മോര്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചതാണ് വി റോഡിന് ഘടിപ്പിച്ച വാട്ടര്‍ കൂള്‍ഡ് എന്‍ജിന്‍.

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

പുതിയ വിപണികളെ ലാക്കാക്കിയുള്ള ഹാര്‍ലിയുടെ നീക്കം വളറെ സന്നാഹപ്പെട്ടതാണെന്നതിന് ഒരുദാഹരണം കൂടി പറയാം. സ്ട്രീറ്റ് 500, 750 ബൈക്കുകളുടെ ഗ്രൗണ്ട് ക്ലിയറന്‍സ് രണ്ട് ഇഞ്ചോളം വര്‍ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങളിലെ റോഡുകളുടെ സ്വാഭാവം വെച്ച് ഇതൊരു അത്യാവശ്യ ഘടകമാണ്. സസ്‌പെന്‍ഷന്‍ 2 ഇഞ്ച് കൂട്ടുവാനും കഴിയും ഈ ബൈക്കുകളില്‍.

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹാര്‍ലിയുടെ ക്ലാസിക് സ്റ്റൈലിലുള്ള ഇന്‍സ്ട്രുമെന്റേഷന്‍ തന്നെയാണ് രണ്ട് ബൈക്കുകളും പേറുന്നത് എന്നു കാണാം. ഒരു ചെറിയ ഡിജിറ്റല്‍ ഡിസ്‌പ്ലേയോടു കൂടിയ വട്ടത്തിലുള്ള സ്പീഡോമീറ്ററാണ് എന്‍ട്രി ലെവല്‍ ഹാര്‍ലികളിലുള്ളത്.

വില

വില

നേരത്തെ നമ്മള്‍ ഊഹിച്ചിരുന്നതില്‍ നിന്ന് മുമ്പോട്ടുപോകാന്‍ ആവശ്യമായ വിവരങ്ങള്‍ ഹാര്‍ലി ഡേവിസന്‍ ഇപ്പോഴും പുറത്തു വിട്ടിട്ടില്ല.

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന ഈ ബൈക്കുകളില്‍ സ്ട്രീറ്റ് 750യുടെ വില അഞ്ച് ലക്ഷത്തിന്റെ പരിസരത്തിലായിരിക്കും. സ്ട്രീറ്റ് 500 വില നാല് ലക്ഷത്തിന്‌റെ പരിസരത്തില്‍ കാണുമെന്നും പ്രതീക്ഷിക്കാം.

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹരിയാനയിലെ ബവാലില്‍ ഹാര്‍ലി ഡേവിസന് ഒരു ഫാക്ടറിയുണ്ട്. നിലവില്‍ അസംബ്ലിംഗ് ജോലികള്‍ മാത്രം നടക്കുന്ന ഇവിടെയായിരിക്കും പുതിയ ബൈക്കുകളുടെ നിര്‍മാണം നടക്കുക.

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഇന്ത്യയില്‍ നിന്ന് ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളിലേക്കു മാത്രമല്ല, യൂറോപ്പിലേക്കും പുതിയ എന്‍ട്രിലെവല്‍ ഹാര്‍ലികള്‍ കയറ്റി അയയ്ക്കും.

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

കൂടുതൽ ചിത്രങ്ങൾ

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

കൂടുതൽ ചിത്രങ്ങൾ

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

കൂടുതൽ ചിത്രങ്ങൾ

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

കൂടുതൽ ചിത്രങ്ങൾ

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

കൂടുതൽ ചിത്രങ്ങൾ

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

കൂടുതൽ ചിത്രങ്ങൾ

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

കൂടുതൽ ചിത്രങ്ങൾ

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

കൂടുതൽ ചിത്രങ്ങൾ

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

കൂടുതൽ ചിത്രങ്ങൾ

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

കൂടുതൽ ചിത്രങ്ങൾ

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

കൂടുതൽ ചിത്രങ്ങൾ

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

കൂടുതൽ ചിത്രങ്ങൾ

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

കൂടുതൽ ചിത്രങ്ങൾ

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

കൂടുതൽ ചിത്രങ്ങൾ

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

കൂടുതൽ ചിത്രങ്ങൾ

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750

കൂടുതൽ ചിത്രങ്ങൾ

Most Read Articles

Malayalam
English summary
Harley Davidson has taken a huge step forward with the launch of two of its smallest bikes ever. Street 750 and Street 500.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X