ഹോണ്ട ആക്ടിവ-ഐ ലോഞ്ച് ചെയ്തു.

ഹോണ്ടയുടെ സ്കൂട്ടര്‍ വിഭാഗത്തിലെ നാലാമത്തെ വാഹനം, ആക്ടിവ ഐ വിപണിയിലെത്തി. ദില്ലി എക്സ്ഷോറൂം നിരക്ക് പ്രകാരം 44,200 രൂപയാണ് വാഹനത്തിന് വില. ആക്ടിവ സ്കൂട്ടറിനെക്കാള്‍ ശരാശരി 3000 രൂപയോളം കറവുണ്ട് ആക്ടിവ ഐ സ്കൂട്ടറിന്. ഹോണ്ട സ്കൂട്ടറുകളില്‍ ഏറ്റവും വിലക്കുറവുള്ള വാഹനമാണിത്.

ഡിസൈനില്‍ ഏവിയേറ്റര്‍ സ്കൂട്ടറില്‍ നിന്നുള്ള കടം കൊള്ളലുകള്‍ പലയിടത്തും കാണാവുന്നതാണ്. എന്നിരിക്കിലും മൗലികമായ ഒരു സൗന്ദര്യം ആക്ടിവ ഐ പുലര്‍ത്തുന്നു. ആക്ടിവയെക്കാള്‍ മെലിഞ്ഞ ശരീരപ്രകൃതമാണ് ആക്ടിവ ഐ-ക്കുള്ളത്. ഭാരത്തിന്‍റെ കാര്യത്തിലും ആക്ടിവയെക്കാള്‍ പത്ത് കിലോയോളം കുറവുണ്ട് വാഹനത്തിന്. ആക്ടിവയുടെ പിന്‍വശത്തിനുള്ള ആ ബള്‍ക്കി സൗന്ദര്യമില്ലേ? അത് ഈ വാഹനത്തില്‍ വേണ്ടെന്നുവെച്ചിരിക്കുന്നു. ഈ സവിശേഷത നഗരങ്ങളില്‍ വാഹനത്തെ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കും. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ കാണാം.

Honda Activa-i Scooter Launched

ഹോണ്ടയുടെ അഭിപ്രായ പ്രകാരം ആക്ടിവ ഐ വരുന്നത് 'പേഴ്സണല്‍ കോംപാക്ട് സ്കൂട്ടര്‍' എന്ന വിഭാഗത്തിലാണ്.

Honda Activa-i Scooter Launched

ഇന്ത്യയുടെ സ്കൂട്ടര്‍ വിപണിയുടെ 25 ശതമാനവും ഈ വിഭാഗത്തിലാണ് കിടക്കുന്നത്. ഡിയോ സ്കൂട്ടറിനെ 'മോട്ടോ സ്കൂട്ടര്‍' വിഭാഗത്തില്‍ ഉള്‍പെടുത്തുന്നു ഹോണ്ട. ഇത് സ്പോര്‍ടിയായ ഡിസൈനും സവിശേഷതകളുമുള്ള സ്കൂട്ടറുകളുടെ വിഭാഗമാണ്. ആക്ടിവയും ഏവിയേറ്ററും വരുന്നത് 'ഫാമിലി സ്കൂട്ടര്‍' വിഭാഗത്തിലാണ്. ഇതിന് വിശദീകരണം വേണ്ടല്ലോ.

Honda Activa-I launched

ഈ വിഭാഗീകരണം ഹോണ്ട തന്നെ നടത്തുന്നതാണ്. വിപണിയുടെ 50 ശതമാനവും കൈയടക്കിയ ഒരു കമ്പനിയുടെ അടിസ്ഥാന അവകാശമായി നമുക്ക് ഇതിനെ കാണാം.

Honda Activa-I launched

വശങ്ങളില്‍ നിന്നുള്ള കാഴ്ചയില്‍ ആക്ടിവ ഐ ഏവിയേറ്ററിനോട് കടപ്പെടുന്നതായി കാണാം. എന്നാല്‍ സാരമായ വ്യത്യാസങ്ങളുമുണ്ട്. എന്‍ജിന്‍ പുറത്തുകാണത്തക്കവിധം ഫ്ലയറിംഗ് കുറയ്ക്കുകയും അല്‍പം 'സ്ലിം' ആവുകയും ചെയ്തിട്ടുണ്ട്.

Honda Activa-I launched

കുറെക്കൂടി ആധുനികമായ ഡിസൈന്‍ ശൈലി കാണാം ഇന്‍സ്ട്രുമെന്‍റ് പാനലില്‍. പിന്‍ ലൈറ്റുകളുടെ ശില്‍പവും മാറിയിരിക്കുന്നു. ഇത് കൂടുതല്‍ സ്ഥലം കൈയടക്കുന്നുണ്ട് ഇപ്പോള്‍.

Honda Activa-I launched

ഇന്‍ഡിക്കേറ്റര്‍ ലാമ്പുകളും മാറിയിട്ടുണ്ട്. ആക്ടിവയെക്കാള്‍ വലിപ്പക്കൂടുതല്‍ കാണാം. നേരത്തെ ഹാന്‍ഡിലില്‍ കണ്ടിരുന്ന ഇന്‍ഡിക്കേറ്ററുകള്‍ താഴേക്ക് വന്നതാകാം കാരണം.

Honda Activa-I launched

കോമ്പി ബ്രേക് സിസ്റ്റം, ട്യൂബ്‍ലെസ് ടയറുകള്‍, മെയിന്‍റനന്‍സ് ഫ്രീ ബാറ്ററി, സീറ്റിനടിയില്‍ 18 ലിറ്റര്‍ സംഭരണശേഷി തുടങ്ങിയ മാറ്റങ്ങളാണുള്ളത്.

Honda Activa-I launched

103 കിലോഗ്രാം ആണ് വാഹനത്തിന്‍റെ ഭാരം. ഗ്രൗണ്ട് ക്ലിയറന്‍സ് 165എംഎം.

Honda Activa-I launched

109സിസി ശേഷിയുള്ള എയര്‍കൂള്‍ഡ് എന്‍ജിനാണ് ആക്ടിവ ഐ-ക്കുള്ളത്. 8 കുതിരശക്തി പകരുന്നു ഇത്. 8.74 എന്‍എം ചക്രവീര്യം.

Honda Activa-I launched

ലിറ്ററിന്‍ 60 കിലോമീറ്റര്‍ മൈലേജാണ് അവകാശപ്പെടുന്നത്.

Most Read Articles

Malayalam
English summary
Honda has launched a new variant of the Activa gearless scooter called Activa i.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X