ഏറ്റവും വിലക്കുറവുള്ള ഹോണ്ട ബൈക്ക് എത്തി

രാജ്യത്തിന്‍റെ ഇരുചക്രവിപണിയില്‍ ഇന്നുവരെ പുറത്തിറങ്ങിയിട്ടുള്ള ഹോണ്ട മോഡലുകളില്‍ വെച്ചേറ്റവും വിലക്കുറവുള്ള വാഹനം ലോഞ്ച് ചെയ്തു. ഡ്രീം നിയോ എന്നാണ് ബൈക്കിന് പേര്.

ഹീറോയ്ക്ക് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ ഇരുചക്രവാഹന നിര്‍മാതാവായി ഈയിടെ ഹോണ്ട മാറിയിരുന്നു. പ്രസ്തുത സ്ഥാനത്ത് നേരത്തെയുണ്ടായിരുന്ന ബജാജിന് പന്നിലേക്ക് തള്ളാന്‍ ഹോണ്ടയ്ക്ക് സാധിച്ചു.

ഹോണ്ട ഡ്രീം നിയോയുടെ ദില്ലി എക്സ്ഷോറൂം വില തുടങ്ങുന്നത് 43,150 രൂപയിലാണ്. ഇതുവരെ ഹോണ്ട മോഡലുകളില്‍ ഏറ്റവും വിലക്കുറവില്‍ കിട്ടിയിരുന്നത് ഹോണ്ട ഡിയോ സ്കൂട്ടറാണ്. ഈ വാഹനത്തിനെക്കാള്‍ വിലക്കുറവിലാണ് ഡ്രീം നിയോ വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഇന്ത്യന്‍ കമ്മ്യൂട്ടര്‍ സെഗ്മെന്‍റിലേക്കുള്ള ഹോണ്ടയുടെ സഞ്ചാരത്തില്‍ ഈ ലോഞ്ച് ഒരു പ്രധാന കാല്‍വെയ്പ്പാണെന്ന് കമ്പനിയുടെ സിഇഒ കെയ്ത മുറമസ്തു പറഞ്ഞു.

109 സിസി ശേഷിയുള്ള എന്‍ജിനാണ് ഡ്രീം നിയോയില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ എന്‍ജിന്‍ പകരുക ലിറ്ററിന് 74 കിമി എന്ന മികച്ച മൈലേജാണ്. വാഹനത്തിന് മൂന്ന് വേരിയന്‍റുകള്‍ ലഭ്യമാകും.

മൂന്ന് പതിപ്പുകളില്‍ ഏറ്റവും വലിക്കുറവുള്ള മോഡല്‍ 43,150 രൂപയുടേതാണ്. കിക്ക് ഡ്രം ബ്രേക്കുകള്‍, അലോയ് വീലുകള്‍ എന്നിവയുമായി വരുന്ന അടുത്ത മോഡലിന് 44,150 രൂപ വിലവരും. സെല്‍ഫ് ഡ്രം ബ്രേക്കുകളും അലോയ് വീലുകളുമുള്ള ടോപ് വേരിയന്‍റിന് 47,240 രുപയാണ് വില.

നിലവില്‍ ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള ഏറ്റവും വിലക്കുറവുള്ള ബൈക്ക് 36,600 രൂപയുടേതാണ്. ഹീറോ എച്ച്എഫ് ഡോണ്‍ ആണിത്. യമഹ ഈ വഴിക്കുള്ള ഒരു വമ്പന്‍ നീക്കത്തിന് തയ്യാറെടുക്കുന്നുണ്ട് യമഹയുടെ അവകാശവാദപ്രകാരം വരാനിരിക്കുന്ന അവരുടെ ബൈക്കിന് വില 27,000 രൂപയായിരിക്കും.

ഹോണ്ട ഡ്രീം നിയോ

ഹോണ്ട ഡ്രീം നിയോ

ഹോണ്ട ഡ്രീം നിയോ

ഹോണ്ട ഡ്രീം നിയോ

ഹോണ്ട ഡ്രീം നിയോ

ഹോണ്ട ഡ്രീം നിയോ

ഹോണ്ട ഡ്രീം നിയോ

ഹോണ്ട ഡ്രീം നിയോ

ഹോണ്ട ഡ്രീം നിയോ

ഹോണ്ട ഡ്രീം നിയോ

ഹോണ്ട ഡ്രീം നിയോ

ഹോണ്ട ഡ്രീം നിയോ

ഹോണ്ട ഡ്രീം നിയോ

ഹോണ്ട ഡ്രീം നിയോ

ഹോണ്ട ഡ്രീം നിയോ

ഹോണ്ട ഡ്രീം നിയോ

ഹോണ്ട ഡ്രീം നിയോ

ഹോണ്ട ഡ്രീം നിയോ

Most Read Articles

Malayalam
English summary
Honda Motorcycle & Scooter India has launched the Dream Neo, its cheapest ever offering for the country's motorcycle market.
Story first published: Wednesday, April 17, 2013, 17:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X