കെടിഎം ഡ്യൂക്ക് 390 ലോഞ്ച് ചെയ്തു

കെടിഎം ഡ്യൂക്ക് 390 ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ബജാജ് തലവന്‍ രാജീവ് ബജാജാണ് വാഹനം അവതരിപ്പിച്ചത്. ഡ്യൂക്ക് 390യുടെ വില 1.8 ലക്ഷം രൂപയാണ്. ഇത് അവതരണവിലയാണെന്ന പ്രത്യേക പരാമര്‍ശം കെടിഎം നടത്തിയിട്ടുണ്ട്.

രാജ്യത്തെമ്പാടുമുള്ള പ്രോബൈക്ക് ഷോറൂമുകളില്‍ കെടിഎം ഡ്യൂക്ക് 390യുടെ ബുക്കിംഗ് നാളെ മുതല്‍ തുടങ്ങുമെന്നാണ് അറിയുന്നത്. റോഡില്‍ നിന്ന് നേരിട്ട് റേസ് ട്രാക്കിലേക്ക് എടുത്തു കയറ്റാവുന്ന വാഹനമെന്ന നിലയില്‍, ഇന്ത്യയില്‍ വളര്‍ന്നുവരുന്ന മോട്ടോര്‍സ്പോര്‍ട്സ് തല്‍പരരായ പുതുതലമുറയെ വന്‍തോതില്‍ ആകര്‍ഷിക്കാന്‍ കെടിഎമ്മിന് സാധിക്കുന്നുണ്ട്. പുതിയ ഡ്യൂക്ക് 390യും വിപണിയില്‍ ഹിറ്റാകുമെന്ന കാര്യത്തില്‍ സന്ദേഹത്തിന് സാധ്യതയില്ല.

KTM Duke 390

373 സിസി എന്‍ജിന്‍ ശേഷിയാണ് കെടിഎം ഡ്യൂക്ക് 390ക്ക്. 43 കുതിശക്തിയുള്ള ഈ എന്‍ജിന്‍ 35 എന്‍എം ചക്രവീര്യവും പകരുന്നു. ഡ്യൂക്ക് 390യില്‍ ഉപയോഗിക്കുക മെറ്റ്സിലര്‍ ടയറുകളാണ്. നിലവില്‍ ഇന്ത്യയിലുള്ള ഡ്യൂക്ക് 200ന്‍റെ ടയറുകള്‍ എംആര്‍എഫിന്‍റേതാണ്. മെറ്റസിലര്‍ ടയറുകള്‍ കൂടുതല്‍ ഗ്രിപ്പുള്ളതും ബൈക്കിന്‍റെ ഉയര്‍ന്ന പ്രകടനത്തിന് ശരിയായ പിന്തുണ കൊടുക്കാന്‍ ശേഷിയുള്ളതുമാണ്.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 6 സെക്കന്‍ഡാണ് വാഹനത്തിന് വേണ്ടിവരിക.

690 ഡ്യൂക്കിന്‍റെ ഡിസൈനില്‍ നിന്നാണ് 390 ഡ്യൂക്കിന്‍റെ ഡിസൈന്‍ പ്രചോദനം കൈക്കൊണ്ടിരിക്കുന്നത്. ഫെയറിംഗുകള്‍ പരമാവധി കുറഞ്ഞ അളവിലുള്ള മെറ്റല്‍ ഉപയോഗത്തിലൂടെ വാഹനത്തിന്‍റെ ഭാരം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്.

എബിഎസ് സന്നാഹത്തോടെയാണ് കെടിഎം ഡ്യൂക്ക് 390 വരുന്നത്. പ്രമുഖ ഓട്ടോമൊബൈല്‍ ഘടകഭാഗ നിര്‍മാതാക്കളായ ബോഷില്‍ നിന്നാണ് കെടിഎം ബൈക്കിനാവശ്യമായ എബിഎസ് വാങ്ങുക. പ്രത്യേകമായ ഒരു എന്‍ജിന്‍ കണ്‍ട്രോള്‍ യൂണിറ്റ് വഴിയാണ് കെടിഎം ഡ്യൂക്ക് 390യില്‍ ഘടിപ്പിക്കുന്ന 9എം എബിഎസിനെ കൈകാര്യം ചെയ്യുക. എബിഎസ് ഘടിപ്പിക്കുന്നതോടെ ബൈക്കിന്‍മേല്‍ റൈഡര്‍ക്ക് കൂടുതല്‍ കാര്യക്ഷമമായ നിയന്ത്രണം കൈവരുന്നു. ഈ സംവിധാനം എല്ലാ വേരിയന്‍റുകളിലും ലഭ്യമാണ്.

നിലവില്‍ 200 ഡ്യൂക്ക് ഉപയോഗിച്ചുവരുന്നവര്‍ തന്നെയും 390യിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള സാധ്യത കൂടി കെടിഎം കാണുന്നുണ്ട്.

Most Read Articles

Malayalam
English summary
The Duke 390, a most expected one from the Austrian company KTM has been launched in India.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X