മഹീന്ദ്ര മോജോ രൂപമാറ്റം കൊതിക്കുന്നു?

മഹീന്ദ്ര മോജോയുടെ വൈചിത്ര്യം നിറഞ്ഞ ഡിസൈന്‍ എല്ലാവരെയും തൃപ്തിപ്പെടുത്തിയിട്ടില്ല എന്നത് സത്യമാണ്. വ്യതിരിക്തമായ സൗന്ദര്യം പ്രധാനമാണെങ്കിലും മോജോയില്‍ അത് ഒരിത്തിരി തീവ്രവാദപരമായി എന്ന് ചിലര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാകാം. എന്തായാലും ബൈക്കിനെ മൊത്തത്തില്‍ ഒന്നഴിച്ചു പണിയണം എന്ന് മഹീന്ദ്ര തീരുമാനമെടുത്തുകഴിഞ്ഞു.

എന്തെല്ലാം മാറ്റങ്ങളാണ് വരുത്തുക എന്ന കാര്യത്തില്‍ വ്യക്തതയൊന്നും വന്നിട്ടില്ല. ഊഹിക്കാന്‍ കഴിയുന്നത്, ഇന്ധന ടാങ്കിന്റെയും ഹെഡ്‌ലാമ്പിന്റെയും ഡിസൈനില്‍ മാറ്റം വരുമെന്നാണ്.

ഫ്ലൈറ്റ് ഗൂഗിള്‍സ്

ഫ്ലൈറ്റ് ഗൂഗിള്‍സ്

ലോകയുദ്ധകാലത്ത് യുദ്ധവിമാനങ്ങളില്‍ പൈലറ്റുമാര്‍ ഉപയോഗിച്ചിരുന്ന 'ഫ്ലൈറ്റ് ഗൂഗിള്‍'സിന് സമാനമായ ഡിസൈനാണ് ഹെഡ്‌ലാമ്പുകള്‍ക്ക് നല്‍കിയിട്ടുള്ളത്. സങ്കല്‍പം മനോഹരമായി വ്യാഖ്യാനിക്കാമെങ്കിലും അതിന്റെ പ്രയോഗം ഒരല്‍പം പരിഹാസ്യമായെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വൈചിത്ര്യം

വൈചിത്ര്യം

കൂടുതല്‍ സമകാലികമായ ഡിസൈനിലേക്ക് വാഹനത്തെ കൊണ്ടുവരിക എന്നതായിരിക്കും മഹീന്ദ്രയുടെ പദ്ധതിയെന്ന് ഊഹിക്കപ്പെടുന്നു. നിലവിലെ വൈചിത്ര്യം നിറഞ്ഞ ശില്‍പ സൗന്ദര്യത്തെ പൂര്‍ണമായും കൈവിടില്ലെന്ന് പ്രതീക്ഷിക്കാം.

ഫെയറിംഗ്

ഫെയറിംഗ്

മറ്റൊന്ന് ഇന്ത്യക്കാരന്റെ ഫെയറിംഗ് ഭ്രാന്തുമായി ബന്ധപ്പെട്ടതാണ്. നേക്കഡ് ബൈക്ക് ശൈലിയില്‍ വാഹനം നിരത്തിലിറക്കിയാല്‍ സംഗതി പൊട്ടുമെന്ന് ചിലർക്ക് അഭിപ്രായമുണ്ട്. പുതിയ മോജോയില്‍ ഫെയറിംഗ് ഘടിപ്പിക്കുവാനും പദ്ധതിയുണ്ടെന്ന് കേള്‍ക്കുന്നു. മഹീന്ദ്ര സ്വന്തമായി വികസിപ്പിച്ചെടുത്ത 292 സിസി എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിക്കുക.

കരുത്ത്

കരുത്ത്

26 കുതിരകളുടെ കരുത്താണ് ഈ എന്‍ജിനുള്ളത്.

ബ്രേക്ക്

ബ്രേക്ക്

മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളുമായാണ് വാഹനം വരിക. ബജാജ് കെടിഎം പോലുള്ള ബൈക്കുകളുമായി മത്സരിക്കേണ്ടത് തീര്‍ച്ചയായും ഒരു വലിയ വെല്ലുവിളി തന്നെയാണ് മോജോയ്ക്ക് മുമ്പില്‍.

Most Read Articles

Malayalam
English summary
Mahindra Mojo will be sent back to its design house to make a serious transform in its design.
Story first published: Tuesday, July 30, 2013, 18:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X