മഹീന്ദ്ര മോജോ ലോഞ്ച് ദില്ലി എക്‌സ്‌പോയില്‍

2014 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്ര മോജോ മോട്ടോര്‍സൈക്കിള്‍ ലോഞ്ച് ചെയ്യപ്പെടുമെന്നുറപ്പായി. ബങ്കളുരുവില്‍ നടത്തിയ ഒരു പത്രസമ്മേളനത്തില്‍ വെച്ച് മഹീന്ദ്ര ടൂ വീലേഴ്‌സ് പ്രസിഡണ്ട് അനൂപ മാത്തൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇരുചക്ര വാഹന വിപണിയിലേക്ക് കടന്ന് അധികമായിട്ടില്ലാത്ത മഹീന്ദ്ര ടൂ വീലേഴ്‌സിന്റെ നിര്‍ണായകമായ നീക്കമാണ് മോജോ സ്‌പോര്‍ട്‌സ് ബൈക്ക്.

Mahindra Mojo Launch In Feb At 2014 Auto Expo Confirmed

മോജോ സ്‌പോര്‍ട്‌സ് ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്തു വന്ന ഘട്ടത്തില്‍ വാഹനത്തിന്റെ ഡിസൈന്‍ സംബന്ധിച്ച് കുറെ വിമര്‍ശനങ്ങള്‍ ഉയരുകയുണ്ടായി. ഹെഡ്‌ലാമ്പ് അടക്കമുള്ള ചില ഭാഗങ്ങള്‍ കുറെപ്പേര്‍ക്കെങ്കിലും ഇഷ്ടമായില്ല. വിപണിയുടെ പ്രതികരണങ്ങള്‍ തിരിച്ചറിഞ്ഞ കമ്പനി വാഹനത്തെ റീഡിസൈന്‍ ചെയ്യാന്‍ തീരുമാനിച്ചു. ചിത്രത്തില്‍ കാണുന്നത് പഴയ ഡിസൈനാണ്. പുതിയ ഡിസൈനിലുള്ള മോജോ സ്‌പോര്‍ട്‌സ്‌ബൈക്ക് ചിത്രങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. അനൂപ് മാത്തൂര്‍ പറയുന്നത് 'വലിയ തോതിലുള്ള' മാറ്റങ്ങള്‍ക്ക് വാഹനം വിധേയമായിട്ടുണ്ടെന്നാണ്.

Mahindra Mojo Launch In Feb At 2014 Auto Expo Confirmed

300 സിസി ശേഷിയുള്ള എന്‍ജിനുമായാണ് മോജോ ബൈക്ക് വരിക. പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ചതാകയാല്‍ വിലയില്‍ മികച്ച മത്സരക്ഷമത പുലര്‍ത്താന്‍ മോജോയ്ക്ക് സാധിക്കും എന്ന കാര്യത്തില്‍ സന്ദേഹമില്ല.

Mahindra Mojo Launch In Feb At 2014 Auto Expo Confirmed

2013 അവസാനത്തില്‍ പുതിയൊരു സ്‌കൂട്ടര്‍ മഹീന്ദ്രയില്‍ നിന്ന് ഇന്ത്യന്‍ വിപണിയിലെത്തിച്ചേരുമെന്ന് അനൂപ് മേത്തര്‍ പറഞ്ഞു. ഡിസൈനിലും വിലനിലവാരത്തില്‍ നിലവിലുള്ള മൂന്ന് മഹീന്ദ്ര സ്‌കൂട്ടര്‍ മോഡലുകളില്‍ നിന്ന് വലിയ തോതില്‍ മാറി നില്‍ക്കുന്നതായിരിക്കുമെന്ന് അനൂപ് വ്യക്തമാക്കി.

Mahindra Mojo Launch In Feb At 2014 Auto Expo Confirmed

പുത്തന്‍ സവിശേഷതകള്‍ കുത്തിനിറച്ച് പുറത്തിറക്കിയ സെന്റ്യൂറോ ബൈക്കിന് സമാനമായ ശൈലിയിലായിരിക്കും പുതിയ സ്‌കൂട്ടര്‍ എത്തിക്കുക. വരുന്ന ഓരോ മൂന്ന് മാസങ്ങളിലും ഓരോ സ്‌കൂട്ടര്‍ വീതം വിപണി പിടിക്കുമെന്നും അനൂപ് മാത്തൂര്‍ പറഞ്ഞു.

Most Read Articles

Malayalam
English summary
Mahindra has confirmed the launch of its long awaited premium performance motorcycle, Mojo at the 2014 Indian Auto Expo which will be held in mid-Feb.
Story first published: Thursday, October 31, 2013, 12:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X