ഇന്‍ട്രൂഡര്‍ എം800ന് ചക്രവീര്യം പകരുമ്പോള്‍...

രാജ്യത്തിന്റെ ബൈക്കിംഗ് വിപണിയുടെ മുഖച്ഛായ മാറിത്തുടങ്ങിയത് സുസൂക്കി, കാവസാക്കി, ഹ്യോസംഗ്, ഹോണ്ട തുടങ്ങിയ കമ്പനിനികളെ ആകര്‍ഷിച്ചു തുടങ്ങിയത് കഴിഞ്ഞ പതിറ്റാണ്ടിന്റെ രണ്ടാം പകുതി മുതലാണെന്നു പറയാം. അവിടുന്നിങ്ങോട്ട് രാജ്യത്തിന്റെ വിപണിയിലെത്തിച്ചേര്‍ന്ന വാഹനങ്ങളുടെ എണ്ണം വളരെ വിപുലമാണ്. ഇന്ത്യയില്‍ ഇന്ന് ലഭ്യമായ പെര്‍ഫോമന്‍സ് ബൈക്കുകളില്‍ നിര്‍ണായകമായ സ്ഥാനത്തു തന്നെയാണ് സുസൂക്കി ഇന്‍ട്രൂഡര്‍ എം800 നില്‍ക്കുന്നത്. നേരത്തെ ഇന്ത്യയിലെത്തിച്ചിരുന്ന എം1000ന്റെ പ്രകടനം വളരെ ആശാവഹമല്ലാത്തതിനെ തുടര്‍ന്നാണ് എന്‍ജിന്‍ ശേഷിയും വിലയും അല്‍പം കുറഞ്ഞ മോഡലുമായി കമ്പനി വന്നത്.

2011 നവംബറില്‍ എം800 വിപണിിലെത്തുകയും മികച്ച പ്രകടനത്തിലേക്ക് വളരെ പെട്ടെന്നു തന്നെ കടന്നു ചെല്ലുകയും ചെയ്തു. ക്രൂയിസര്‍ ബൈക്ക് നിരകളില്‍ എം800 ഒരു മികച്ച വാഹനം തന്നെയായി നിരീക്ഷിക്കപ്പെടുന്നുണ്ട്. വാഹനത്തെക്കുറിച്ച് കൂടുതലറിയാം താളുകളില്‍.

സ്റ്റൈലിംഗ്

സ്റ്റൈലിംഗ്

വാഹനത്തിന്റെ ശില്‍പ ശൈലി ഇന്‍ട്രൂഡര്‍ എം1000ന് സമാനമാണെന്നു പറയാം. ക്രോം പണികള്‍ ധാരാളമുണ്ട് എം800ല്‍ എന്നത് ശ്രദ്ധേയമാണ്.

ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍

ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍

ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ പൂര്‍ണമായും വ്യത്യസ്തമാണ്. അനലോഗ്-ഡിജിറ്റല്‍ സംയോജിതമാണിത്. ഓറഞ്ച് നിറത്തിലുള്ള ഡിജിറ്റല്‍ ഫ്യുവല്‍ ഗേജ്, ഓഡോമീറ്റര്‍, ട്രിപ് മീറ്റര്‍ എന്നിവയും കാണാം.

എന്‍ജിന്‍

എന്‍ജിന്‍

805 സിസി 4 സ്‌ട്രോക്ക് 2 സിലിണ്ടര്‍ എന്‍ജിനാണ് ഇന്‍ട്രൂഡര്‍ എം800നുള്ളത്. 6500 ആര്‍പിഎമ്മില്‍ 50 കുതിരകളുടെ കരുത്തുണ്ട് എന്‍ജിന്.

ഗിയര്‍ബോക്‌സ്

ഗിയര്‍ബോക്‌സ്

5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കാന്‍ സഹായിക്കുന്നത്. 5000 ആര്‍പിഎമ്മില്‍ 65 എന്‍എം ചക്രവീര്യമാണ് എന്‍ജിന്‍ പകരുന്നത്.

വേഗം

വേഗം

മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്ന വേഗത പിടിക്കാന്‍ 9 സെക്കന്‍ഡുകളാണ് ഇന്‍ട്രൂഡര്‍ എം800ന് വേണ്ടത്.

ഇന്ധനക്ഷമത

ഇന്ധനക്ഷമത

269 കിലോഗ്രാം ഭാരമുള്ള ഇന്‍ട്രൂഡര്‍ നല്‍കുന്ന മൈലേജ് ലിറ്ററിന് 12 മുതല്‍ 14 വരെ മൈലജാണ് നഗരങ്ങളില്‍ നല്‍കുന്നത്. ഹൈവേകളില്‍ ഇത് 19-20 വരെ എത്തും.

കംഫര്‍ട്ട്

കംഫര്‍ട്ട്

മൈലേജ്, പ്രകടനം എന്നിവയില്‍ താരതമ്യേന പിന്നാക്കമാണെന്ന് ആരോപിക്കാമെങ്കിലും വാഹനം നല്‍കുന്ന കംഫര്‍ട്ട് ഇതിനെല്ലാം പകരം നില്‍ക്കുന്നതാണ്. വളരെ സ്മൂത്തായ ഒരു റൈഡ് വാഗ്ദാനം ചെയ്യുന്നു ഇവന്‍.

ബ്രേക്ക്

ബ്രേക്ക്

പിന്‍വശത്ത് ഡ്രം ബ്രേക്കാണ് സുസൂക്കി നല്‍കിയിരിക്കുന്നത്. ഇത് ചിലര്‍ക്കെങ്കിലും അതൃപ്തി ഉണ്ടാക്കിയേക്കാം.

സ്റ്റബിലിറ്റി

സ്റ്റബിലിറ്റി

കുറഞ്ഞ വേഗതയിലും മികച്ച സ്ഥിരത പ്രകടിപ്പിക്കുന്നുണ്ട് എം800. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഈ സവിശേഷത ഉപകാരപ്രദമാണ്.

ഗ്രൗണ്ട് ക്ലിയറന്‍സ്

ഗ്രൗണ്ട് ക്ലിയറന്‍സ്

1665 എംഎം ആണ് എം800ന്റെ വീല്‍ബേസ്. ഇതും സ്ഥിരത വര്‍ധിപ്പിക്കുന്ന ഒരു ഘടകമായി വര്‍ത്തിക്കുന്നു. 140 എംഎം എന്ന ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് വാഹനത്തിനുണ്ട്.

നിറങ്ങള്‍

നിറങ്ങള്‍

മൂന്ന് നിറങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്.

വില

വില

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം ഇന്‍ട്രൂഡര്‍ എം800ന് വില തുടങ്ങുന്നത് 9.5 ലക്ഷത്തിലാണ്.

വില

വില

ഉയര്‍ന്ന പതിപ്പിന് 15 ലക്ഷത്തിന്റെ പരിസരത്തില്‍ വില വരും.

മോഡല്‍

മോഡല്‍

കാർമന്‍ ഒർറ്റഗേ

Most Read Articles

Malayalam
English summary
Suzuki Intruder M800 is one of the best cruiser bikes in India. Here you can read a review.
Story first published: Saturday, July 27, 2013, 19:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X