ഫൂട്പാത്തുകളില്‍ നിറയുവാന്‍ ടൊയോട്ട വിങ്‌ലെറ്റ്

വലിയ കമ്പനികള്‍ക്കകത്തും കാമ്പസ്സുകള്‍ക്കകത്തും മറ്റും ഉപയോഗിക്കാന്‍ സാധിക്കുന്ന 'സെഗ്‌വേ'ക്ക് സമാനമായ ഒന്ന് ടൊയോട്ട വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ വാഹനം ഫുട്പാത്തുകളില്‍ ഉപയോഗിക്കാന്‍ തക്ക സന്നാഹത്തോടെ വരുന്നതാണെന്ന് കമ്പനി പറയുന്നു.

വിങ്‌ലെറ്റ് എന്നാണ് ടൊയോട്ട ഈ വാഹനത്തെ വിളിക്കുന്നത്. വിങ്‌ലെറ്റ് ജപ്പാനിലെ ത്സുക്യൂബ നഗരത്തില്‍ ടെസ്റ്റ് ചെയ്തുവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കണ്‍സെപ്റ്റ്

കണ്‍സെപ്റ്റ്

ഓഗസ്റ്റ് 2008ലാണ് വിങ്‌ലെറ്റ് കണ്‍സെപ്റ്റ് ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്.

ത്സ്യുക്യൂബ

ത്സ്യുക്യൂബ

ജപ്പാനിലെ ത്സ്യുക്യൂബ നഗരത്തിലെ ഫുട്പാത്തുകളില്‍ വാഹനം ടെസ്റ്റ് നടത്തിവരികയാണ്.

റോബോട്ട്

റോബോട്ട്

ടൊയോട്ട ഈ വാഹനത്തെ പേഴ്‌സണല്‍ ട്രാന്‍സ്‌പോര്‍ട് അസിസ്റ്റന്‍സ് റോബോട്ട് എന്നാണ് വിളിക്കുന്നത്. എങ്ങനെയാണ് ഈ വാഹനം പ്രവര്‍ത്തിക്കുന്നതെന്നത് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇതൊരു റോബോട്ടാണെന്ന് കമ്പനി പറഞ്ഞുകഴിഞ്ഞു

സ്വപ്‌നം

സ്വപ്‌നം

എല്ലാവര്‍ക്കും സ്വന്തമാക്കാവുന്നതും സുരക്ഷിതവുമായ വാഹനങ്ങളുള്ള ഒരു സമൂഹത്തെ സ്വപ്‌നം കാണുകയാണ് തങ്ങളെന്ന് ടൊയോട്ട പറയുന്നു.

ഒറ്റ ചാര്‍ജില്‍

ഒറ്റ ചാര്‍ജില്‍

ഒരു മണിക്കൂറിനുള്ളില്‍ ചാര്‍ജ് ചെയ്യാവുന്ന വിങ്‌ലെറ്റിന് 9.6 കിലോമീറ്റര്‍ ദൂരം ഒറ്റ ചാര്‍ജില്‍ പോകാന്‍ കഴിയും.

സാധ്യതകള്‍

സാധ്യതകള്‍

2014 മുതല്‍ വാഹനത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാനുള്ള പദ്ധതികള്‍ക്ക് ടൊയോട്ട തുടക്കമിടും.

ത്സ്യുക്യൂബയില്‍

ത്സ്യുക്യൂബയില്‍

Most Read Articles

Malayalam
English summary
Toyota has redesigned the Segway, added a few bright colours and it calls it the Winglet.
Story first published: Saturday, July 27, 2013, 17:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X