ലൂക ബാറിന്‍റെ ട്രയംഫ് ഡേടോണ 1100 കണ്‍സെപ്റ്റ്!

മോട്ടോര്‍ വാഹനങ്ങളുടെ ജനനത്തോളം ചരിത്രമുള്ള കമ്പനികള്‍ പലതുണ്ട്. ഇവയില്‍ പലതും ബ്രാന്‍ഡ് പ്രശസ്തിയില്‍ മുന്നിട്ടു നില്‍ക്കുമ്പോളും സാമ്പത്തികമായി അത്ര വലിയ സ്ഥാപനങ്ങളല്ല. ട്രയംഫ് എന്ന ബ്രിട്ടിഷ് ബ്രാന്‍ഡിന്‍റെ സ്ഥിതിയും ഇതുതന്നെയാണ്. പുറത്തിറക്കുന്ന വാഹനങ്ങളെ ഗുണനിലവാരത്തിലും പ്രകടനത്തിലുമെല്ലാം അത്യുന്നതിയില്‍ നിറുത്തുക എന്ന ജോലിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയാണ് ഇത്തരക്കാര്‍ വിപണിയില്‍ തങ്ങളുടെ നിലപാടുറപ്പിക്കുന്നത്.

യമഹയും എംവി അഗസ്റ്റയുമെല്ലാം ഈയിടെ 3 സിലിണ്ടര്‍ എന്‍ജിന്‍ ഘടിപ്പിച്ച വാഹനങ്ങളുമായി വിപണിയിലെത്തിയപ്പോള്‍ എവിടെ ട്രയംഫ് എന്ന ചോദ്യം ചിലരെങ്കിലും ചോദിച്ചു. ഇമ്മാതിരി ചേദ്യങ്ങള്‍ ട്രയംഫ് പോലൊരു ബ്രാന്‍ഡിനെ സംബന്ധിച്ച് നിരര്‍ത്ഥകമാണ്. വെറും വിപണിമത്സരം മാത്രമല്ല അവരുടെ ലക്ഷ്യം. എന്തായാലും പ്രസ്തുത ചോദ്യം ലൂക്ക ബാര്‍ ഡിസൈന്‍ എന്ന വാഹന ഡിസൈനിംഗ് കമ്പനി ചെവിക്കൊണ്ടു.

ട്രയംഫ് ഡേടോണ 675 മോഡലിന്‍റെ ശരീരത്തെ ഏതാണ്ട് അതേപടി കൊണ്ടുവന്ന് അതില്‍ 1100 സിസി എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുകയാണ് ലൂക്ക ബാര്‍! എന്‍ജിന്‍ ശേഷിക്കനുസൃതമായി ഭാരവും മറ്റും കൃത്യമായി ട്യൂണ്‍ ചെയ്തിട്ടുണ്ടാകാം. എന്നാല്‍ ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ അധികം കാണുന്നില്ല. ലൂക്ക ബാര്‍ ഡിസൈനിന്‍റെ അധ്വാനം ട്രയംഫ് കാണുമോ എന്നറിയില്ല. എന്തായാലും വാഹനത്തെ താഴെ കാണാം.

Triumph Daytona 1100
Triumph Daytona 1100
Triumph Daytona 1100
Triumph Daytona 1100

Most Read Articles

Malayalam
English summary
Luca Bar Design has visualized how a 1100cc engine powered Triumph Daytona might like.
Story first published: Saturday, June 15, 2013, 16:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X