2013ല്‍ വരാനുള്ള 250-500 സിസി ബൈക്കുകള്‍

നൂറും നൂറ്റമ്പതും സിസി ശേഷിയുള്ള ബൈക്കുകളില്‍ തന്നെയാണ് ഇന്ത്യയുടെ ഭൂരിഭാഗം മോട്ടോര്‍സൈക്കിള്‍ ഉപഭോക്താക്കളും ഇന്നും സഞ്ചരിക്കുന്നത്. എങ്കിലും, വലിയ തോതിലുള്ള ഒരു മാറ്റത്തിന്‍റെ കാറ്റ് വീശിത്തുടങ്ങിയിട്ടുള്ളത് വളരെ വ്യക്തമാണ്. 250 സിസി ശേഷിയുള്ള ബൈക്കുകളില്‍ തുടങ്ങുന്ന ഈ വിഭാഗം വാഹനങ്ങള്‍ 1500 സിസിയിലും 2000 സിസിയിലുമെല്ലാം ചെന്നെത്തുന്ന സൂപ്പര്‍ബൈക്കുകളില്‍ ചെന്ന് ചേരുന്നു. ബജാജ് അടക്കമുള്ള ഇന്ത്യന്‍ ബൈക്ക് നിര്‍മാതാക്കള്‍ പോലും ഈ വഴിക്കുള്ള ചിന്ത തുടങ്ങിയെന്നത് ഈ മാറ്റത്തിന്‍റെ കരുത്തിന് തെളിവായിട്ടെടുക്കാം.

ഇന്ത്യന്‍ വിപണിയില്‍ 2013ല്‍ വരുമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള 250 സിസിക്കും 500 സിസിക്കും ഇടയില്‍ ശേഷിയുള്ള ബൈക്കുകള്‍ ഏതെല്ലാമെന്ന് പരിശോധിക്കുകയാണ് ഇവിടെ.

ഹോണ്ട സിബിആര്‍400ആര്‍

ഹോണ്ട സിബിആര്‍400ആര്‍

ഫെയേഡ് ബൈക്കുകളോടുള്ള ഇന്ത്യക്കാരന്‍റെ ആവേശം പ്രശസ്തമാണ്. രാജ്യത്തെ ഫെയേഡ് ബൈക്കാരാധകര്‍ ആഹ്ലാദത്തോടെ കാത്തിരിക്കുന്ന വാഹനമാണ് ഹോണ്ട സിബിആര്‍400ആര്‍. 40 കുതിരകളുടെ കരുത്താണ് എന്‍ജിനിനുള്ളത്. 3.5 ലക്ഷം രൂപയുടെ പരിസരത്താണ് പ്രതീക്ഷിക്കുന്ന വില. 2013 അവസാനത്തോടെ ലോഞ്ച് ചെയ്തേക്കും.

ബജാജ് പള്‍സര്‍ 375

ബജാജ് പള്‍സര്‍ 375

കെടിഎം ഡ്യൂക്ക് 390യുടെ അതേ എന്‍ജിന്‍ ഉപയോഗിച്ചാണ് ബജാജിന്‍റെ പുതിയ പള്‍സര്‍ പ്രവര്‍ത്തിക്കുക. ഡ്യൂക്കുമായുള്ള സഹകരണത്തിന്‍റെ ഭാഗമായാണ് ബജാജിന് ഈ എന്‍ജിന്‍ ലഭിച്ചത്. ബജാജിന്‍റെ പള്‍സര്‍ എന്‍ജിനുകളെ സംബന്ധിച്ച് പൊതുവിലുള്ള പരാതികള്‍ക്ക് അന്ത്യം കുറിക്കാന്‍ കൂടി ഈ സഹകരണം കൊണ്ട് സാധിക്കുമെന്നാണ് കരുതേണ്ടത്. പുതിയ പള്‍സറിന്‍റെ ചില ചാരപ്പടങ്ങള്‍ ലഭിച്ചത് ഡ്രൈവ്സ്പാര്‍ക് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

കെടിഎം ഡ്യൂക്ക് 390

കെടിഎം ഡ്യൂക്ക് 390

ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരാള്‍ കെടിഎം ഡ്യൂക്ക് 390 ആണെന്ന് പറയാം. ബജാജുമായി ചേര്‍ന്നാണ് ഈ ഓസ്ട്രിയന്‍ ബ്രാന്‍ഡ് ആദ്യത്തെ മോഡല്‍ ഡ്യൂക്ക് 200 വിപണിയിലെത്തിച്ചത്. ഡ്യൂക്ക് 390 വിപണിയില്‍ ചലനം സൃഷ്ടിക്കുമെന്നു തന്നെയാണ് കരുതേണ്ടത്. 2.5 ലക്ഷത്തിന്‍റെ പരിസരത്തായിരിക്കും ഡ്യൂക്ക് 390യുടെ വില. 44 കുതിരകളുടെ കരുത്താണ് എന്‍ജിന്‍ പകരുക. ജൂണ്‍ മാസത്തില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കെടിഎം ആര്‍സി250

കെടിഎം ആര്‍സി250

ഡ്യൂക്ക് 200 നേക്കഡ് ബൈക്കിന് മികച്ച വരവേല്‍പ് ഇന്ത്യയില്‍ ലഭിച്ചു കഴിഞ്ഞു. അടുത്തതായി ഒരു ഫെയേഡ് ബൈക്ക് കൂടി വിപണിയിലെത്തിക്കനാണ് കെടിഎമ്മിന്‍റെ പദ്ധതി. 2 ലക്ഷത്തിന്‍റെ ചുറ്റുപാടിലായിരിക്കും വില. 2013 അവസാനത്തില്‍ പ്രതീക്ഷിക്കാം.

മഹീന്ദ്ര മോജോ

മഹീന്ദ്ര മോജോ

300 സിസിയുടെ എന്‍ജിന്‍ ഘടിപ്പിച്ച് മഹീന്ദ്ര ടൂ വീലേഴ്സില്‍ നിന്ന് ഒരു ബൈക്ക് വരുന്നത് കൗതുകത്തോടെയാണ് ഓട്ടോവിപണി വീക്ഷിക്കുന്നത്. അല്‍പം സന്ദേഹം മിക്കവര്‍ക്കും ഉണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍, വാഹനത്തിന്‍റെ സാങ്കേതിക വശങ്ങളെക്കുറിച്ച് ലഭ്യമായ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ സംശയങ്ങളെ വലിയ പരിധി വരെ മാറ്റി നിര്‍ത്താന്‍ കഴിയും. മുന്‍വിധികളില്ലാതെ സമീപിച്ചാല്‍ ഒരു മികച്ച ബൈക്കായിരിക്കും മോജോ എന്ന് പറയാനാകും. 2 ലക്ഷത്തിന്‍റെ പരിസരത്തായിരിക്കും വില കാണുക. 2013 അവസാനത്തോടെ വിപണി പിടിക്കും.

സുസൂക്കി ഇനസുമ

സുസൂക്കി ഇനസുമ

ഇനസുമയെ ഒരു കമേഴ്സ്യല്‍ ഷൂട്ടിംഗിനിടെ ഗോവയില്‍ വെച്ച് ചില ഓട്ടോ പാപ്പരാസികള്‍ കണ്ടെത്തിയിരുന്നു. ഇനസുമ അഥവാ ജിഡബ്ല്യൂ250 ബൈക്ക് 26 കുതിരകളുടെ കരുത്തുള്ള എന്‍ജിനാണ് പേറുന്നത്. 248 സിസിയാണ് എന്‍ജിന്‍ ശേഷി. 2 ലക്ഷത്തിന്‍റെ പരിസരത്തില്‍ തന്നെയായിരിക്കും വാഹനത്തിന്‍റെ വില. നടപ്പ് വര്‍ഷം പകുതിയോടെ ലോഞ്ച് ചെയ്യും.

യമഹ ആര്‍25

യമഹ ആര്‍25

ഇന്ത്യയിലെ പെര്‍ഫോമന്‍സ് ബൈക്ക് നിരയെ സമ്പന്നമാക്കിയ ആര്‍15-ന് ശേഷം യമഹ നമുക്കായി കൊണ്ടുവരുന്ന വാഹനമാണിത്. വില എത്രയാകുമെന്ന കാര്യത്തില്‍ പിടിപാടൊന്നുമില്ല. 2013ല്‍ തന്നെ ഈ വാഹനം നിരത്തിലെത്തുമെന്നാണ് കരുതേണ്ടത്.

Most Read Articles

Malayalam
English summary
Many motorcycle manufacturers tend to move towards the growing trend of 250 above cc fanaticism of Indian market.
Story first published: Saturday, May 25, 2013, 18:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X