വെസ്പ എസ് ഇന്ത്യയിലെത്തുമെന്ന് ഉറപ്പായി

പ്രീമിയം സ്‌കൂട്ടറുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ എത്രത്തോളം ആവശ്യക്കാരുണ്ടാകുമെന്നതില്‍ പ്യാജിയോയ്ക്കു തന്നെ സന്ദേഹമുണ്ടായിരുന്നു. വളരെ സൂക്ഷിച്ചാണ് അവര്‍ ഓരോ ചുവടും നീക്കിയത്. നേരത്തെ രണ്ടുതവണ ഇന്ത്യയില്‍ നിന്ന് തിരിച്ചുകയറിയതിന്റെ ഓര്‍മകള്‍ അവരെ വേട്ടയാടുന്നുണ്ടായിരുന്നിരിക്കണം. എന്തായാലും രാജ്യത്തിന്റെ മാറിയ സാമ്പത്തിക സാഹചര്യം പ്യാജിയോ ഇപ്പോള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഡിസ്‌ക് ബ്രേക്ക് ഘടിപ്പിച്ച വെസ്പ വിഎക്‌സ്125 പുറത്തിറക്കിയതിന്റെ പിന്നാലെ വരുന്ന പുതിയ പ്രഖ്യാപനങ്ങള്‍ ഇന്ത്യന്‍ വിപണിയിലുള്ള കമ്പനിയുടെ വിശ്വാസം വളര്‍ന്നതിന്റെ സൂചനയായി കാണണം. വെസ്പ 946 ഇന്ത്യയിലേക്ക് വരാനൊരുങ്ങുന്നത് സംബന്ധിച്ച് ഡ്രൈവ്‌സ്പാര്‍ക് നേരത്തെ റിപ്പോര്‍ട്ട് ചെയ്തുന്നത് ഓര്‍ക്കുക. ഇപ്പോള്‍, വെസ്പ എസ് സ്‌കൂട്ടറിന്റെ ഇന്ത്യന്‍ പ്രവേശത്തെക്കുറിച്ചാണ് പ്യാജിയോ സംസാരിക്കുന്നത്.

Vespa S Confirmed For India

ആദ്യ കാഴ്ചയില്‍തന്നെ വെസ്പ എസ്സിന്റെ വ്യതിരിക്തത തിരിച്ചറിയാം. തന്റെ ക്ലാസിക് സൗന്ദര്യത്തെ പ്രഖ്യാപിക്കുന്ന ചതുരത്തിലുള്ള ഹെഡ്‌ലാമ്പ് വെസ്പയുടെ സാധാരണ ശൈലിയില്‍ നിന്ന് മാറി നില്‍ക്കുന്നതാണ്.

Vespa S Confirmed For India

വെസ്പ എല്‍എക്‌സ്125ന്റെ അതേ എന്‍ജിന്‍ തന്നെയാണ് ഈ സ്‌കൂട്ടറിലും ഉപയോഗിക്കുക. 10 കുതിരക്കരുത്തിന്റെ പരിധിയില്‍ വരും പ്രകടനം. വിശദാംശങ്ങള്‍ ഇനിയും വെളിവായിട്ടില്ല.

Vespa S Confirmed For India

വിലയും വിഎക്‌സ്, എല്‍എക്‌സ്125കള്‍ക്ക് സമാനമായ ഇടത്തില്‍ വരുമെന്നാണ് കരുതേണ്ടത്.

Vespa S Confirmed For India

പുറത്തെ ചില വിപണികളില്‍ ഈ സ്‌കൂട്ടറിന് 150 സിസി എന്‍ജിന്‍ ഘടിപ്പിച്ച് വരുന്നുണ്ട്. ഇതേതായാലും ഇന്ത്യയിലേക്ക് പ്രതീക്ഷിക്കേണ്ടതില്ല.

Vespa S Confirmed For India

മുന്‍കാല വെസ്പകളുടെ ഓര്‍മയുണര്‍ത്തുന്ന നിരവധി സവിശേഷതകള്‍ വാഹനത്തിനുണ്ടെന്നു കാണാം. ഇന്‌സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഡിസൈന്‍ പഴയ ശൈലിയിലുള്ളതാണ്. ഫ്യുവല്‍ ഗേജും സ്പീഡോമീറ്ററും അനലോഗ് ആണ്.

Vespa S Confirmed For India

ഈ വര്‍ഷം അവസാനം വാഹനം വിപണി പിടിക്കുമെന്ന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
The Italian premium scooter manufacturer, Piaggio has confirmed a new model - Vespa S for India.
Story first published: Tuesday, July 16, 2013, 18:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X