വെസ്പയ്ക്ക് ഡിസ്ക് ബ്രേക്ക് കിട്ടി

പ്രീമിയം വിലനിലവാരത്തില്‍ വെസ്പ എല്‍എക്സ്125 വിപണിയിലെത്തിയപ്പോള്‍ ചിലരെങ്കിലും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടാകും ഡിസ്ക് ബ്രേക്കിന്‍റെ അസാന്നിധ്യം. എന്നാല്‍ ഒരു ക്ലാസിക് മോഡലിന്‍റെ പുനരവതാരം എന്ന നിലയ്ക്ക് കാണാന്‍ നിര്‍ബന്ധിക്കപ്പെട്ടതിനാല്‍ ഇക്കാര്യത്തില്‍ ആര്‍ക്കും വലിയ പരാതിയൊന്നും അന്നുമിന്നുമില്ല. പക്ഷെ, ഡിസ്ക് ബ്രേക്കുള്ള ഒരു മോഡല്‍ വെസ്പയ്ക്ക് അത്യാവശ്യമാണെന്ന ധാരണ പൊതുവില്‍ ശക്തമായിരുന്നു. വെസ്പ ഈ പ്രശ്നം പരിഹരിച്ചതാണ് പുതിയ വാര്‍ത്ത.

ചില മാധ്യമ കൊമ്പന്മാര്‍ക്കായി സംഘടിപ്പിച്ച ചടങ്ങില്‍ വെച്ചാണ് വെസ്പ വിഎക്സ് പതിപ്പ് അവതരിപ്പിച്ചത്. വെസ്പ വിഎക്സിലെ പ്രധാന അപ്ഗ്രേഡ് ഡിസ്ക് ബ്രേക് തന്നെയാണെങ്കിലും ഇനിയും ചില മാറ്റങ്ങള്‍ കൂടി വാഹനത്തില്‍ വരുത്തിയിട്ടുണ്ട്. ഓവര്‍ഡ്രൈവ് മാഗസിന്‍ നല്‍കുന്ന വെസ്പ വിഎക്സ് ചിത്രങ്ങളും കൂടുതല്‍ വിവരങ്ങളും താഴെ കാണാം.

Vespa VX Unveiled

പുതിയ സ്പീഡോമീറ്റര്‍ ഘടിപ്പിച്ചിട്ടുണ്ട് വെസ്പ വിഎക്സ് പതിപ്പില്‍.

Vespa VX Unveiled

സീറ്റിന് പിന്നിലെ ഗ്രാബ് റെയിലിന്‍റെ (ആളെത്താങ്ങിയുടെ) നീളം കൂട്ടിയിട്ടുണ്ട് വിഎക്സ് പതിപ്പില്‍.

Vespa VX Unveiled

എംആര്‍എഫ് ട്യൂബ്‍ലെസ് ടയറുകളാണ് വിഎക്സ് വെസ്പയില്‍ ഘടിപ്പിച്ചിരിക്കുന്നത്.

Vespa VX Unveiled

രണ്ട് പുതിയ നിറച്ചേരുവകള്‍ കൂടി വരുന്നുണ്ട്. ബ്രൈറ്റ് പിങ്ക്, ടര്‍ക്വയിസ് ഗ്രീന്‍ എന്നിവ.

Vespa VX Unveiled

200എംഎം ഫ്രണ്ട് ഡിസ്ക് ബ്രേക്കുകള്‍

Vespa VX Unveiled

ബീജ് നിറത്തിലുള്ള സീറ്റുകള്‍ (ഓപ്ഷണല്‍)

Most Read Articles

Malayalam
English summary
Vespa VX has been unveiled. This middle variant sports disc brakes and MRF zapper tyres.
Story first published: Thursday, June 13, 2013, 18:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X