കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി എസ്-ക്രോസിന്റെ വില മാരുതി കൂട്ടി

ഇന്നോവയ്ക്കും ഫോര്‍ച്യൂണറിനും ടൊയോട്ട വില കൂട്ടിയതുപോലെ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി എസ്-ക്രോസിന്റെ വില മാരുതിയും വര്‍ധിപ്പിച്ചു. ഇനി മുതല്‍ 8.85 ലക്ഷം രൂപയില്‍ മാരുതി എസ്-ക്രോസിന് വില ആരംഭിക്കും. ക്രോസ്ഓവറിന്റെ വകഭേദങ്ങളില്‍ മുഴുവന്‍ കൂടുതല്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് വിലവര്‍ധനവ്.

പ്രാരംഭ സിഗ്മ വകഭേദം 8.85 ലക്ഷം രൂപയ്ക്ക് വിപണിയില്‍ എത്തുമ്പോള്‍, 11.45 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന ആല്‍ഫ വകഭേദത്തിന് വില. മാരുതി എസ്-ക്രോസ് വകഭേദങ്ങളുടെ പുതുക്കിയ വില —

Variant Old Price New Price
Sigma Rs 8.61 lakh Rs 8.85 lakh
Delta Rs 9.42 lakh Rs 9.97 lakh
Zeta Rs 9.98 lakh Rs 10.45 lakh
Alpha Rs 11.32 lakh Rs 11.45 lakh

കമ്പനി അടുത്തിടെ കൊണ്ടുവന്ന സിയാസ് ഫെയ്‌സ്‌ലിഫ്റ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് എസ്-ക്രോസില്‍ പുതിയ ഫീച്ചറുകള്‍ ഇടംപിടിക്കുന്നത്. പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട് സംവിധാനം, പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ എസ്-ക്രോസ് മോഡലുകള്‍ക്ക് മുഴുവന്‍ ലഭിക്കും.

ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, സീറ്റ് ബെല്‍റ്റ് പ്രീ ടെന്‍ഷനറുകള്‍ തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങള്‍ എസ്-ക്രോസില്‍ തുടക്കം മുതല്‍ക്കെയുണ്ട്.

Most Read: തനിമ നഷ്ടപ്പെടാതെ പുത്തന്‍ ഭാവത്തില്‍ മാരുതി വാഗണ്‍ആര്‍

ക്രോസ്ഓവറിന്റെ ഇടത്തരം ഡെല്‍റ്റ വകഭേദത്തില്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ് ബട്ടണ്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ മടക്കിവെയ്ക്കാവുന്ന മിററുകള്‍ എന്നിവ കൂടുതലായി ഒരുങ്ങും.

സീറ്റ, ആല്‍ഫ വകഭേദങ്ങളില്‍ ഈ ഫീച്ചറുകള്‍ നിലവിലുണ്ട്. 1.3 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് മാരുതി എസ്-ക്രോസില്‍ തുടിക്കുന്നത്. എഞ്ചിന്‍ 88.5 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

Most Read: ഹ്യുണ്ടായി ക്രെറ്റയെ തകര്‍ക്കാന്‍ നിസാന്‍ കിക്ക്‌സ്; ജനുവരിയില്‍ വിപണിയില്‍

റീജനറേറ്റീവ് ബ്രേക്കിംഗ് ശേഷിയുള്ള സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്‌നോളജി എസ്-ക്രോസിന്റെ മുഖ്യവിശേഷമാണ്. വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, റെനോ ക്യാപ്ച്ചര്‍, മഹീന്ദ്ര XUV500 എന്നിവരുമായാണ് മാരുതി എസ്-ക്രോസിന്റെ മത്സരം.

Read more...