നിസാന്‍ മൈക്ര വളര്‍ന്നു, വലുതായി — കഴിയുമോ മാരുതി ബലെനോയ്ക്ക് ഭീഷണി മുഴുക്കാന്‍?

പുതുതലമുറ മൈക്ര ഹാച്ച്ബാക്ക് തങ്ങളുടെ പ്രതിച്ഛായ കാര്യമായി ഉയര്‍ത്തുമെന്ന കണക്കുകൂട്ടലിലാണ് നിസാന്‍ ഇന്ത്യ. ഇത്രയുംകാലം മെല്ലെപ്പോക്ക് നയമായിരുന്നു ഇന്ത്യയില്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസാന്‍ കൈക്കൊണ്ടത്. പേരിനുമാത്രം മോഡലുകള്‍. ഉള്ള കാറുകളെ പുതുക്കാനും കമ്പനി ഉത്സാഹം കാണിച്ചില്ല.

ഫലമോ, കാര്‍ വിപണിയില്‍ പോര് മുറുകുമ്പോള്‍ തങ്ങള്‍ ചിത്രത്തിലേ ഇല്ലെന്നു നിസാന്‍ നടുക്കത്തോടെ തിരിച്ചറിഞ്ഞു. എന്തായാലും തിരിച്ചുവരാനുള്ള പടയൊരുക്കം നിസാന്‍ തുടങ്ങി. ഹ്യുണ്ടായി ക്രെറ്റയെ വെല്ലുവിളിച്ചുകൊണ്ടു കിക്ക്‌സ് എസ്‌യുവി ജനുവരിയില്‍ എത്തും.

കിക്ക്‌സ് എസ്‌യുവിക്ക് ശേഷം പുതുതലമുറ മൈക്രയെ ഇങ്ങോട്ടു കൊണ്ടുവരാനുള്ള പുറപ്പാടിലാണ് നിസാന്‍. നിലവിലുള്ള മൈക്ര സങ്കല്‍പങ്ങളെ ജാപ്പനീസ് നിർമ്മാതാക്കൾ പാടെ പൊളിച്ചെഴുതി.

കൂടുതല്‍ വലുപ്പവും ആഢംബരവും; രാജ്യാന്തര നിരയിലുള്ള അഞ്ചാംതലമുറ നിസാന്‍ മൈക്ര ഇന്ത്യന്‍ തീരമണയുമ്പോള്‍ ഭീഷണി മാരുതി ബലെനോയ്ക്കും ഹ്യുണ്ടായി എലൈറ്റ് i20 -യ്ക്കും വരാന്‍പോകുന്ന ടാറ്റ 45X ഹാച്ച്ബാക്കിനുമാകും.

Most Read: ചുമ്മാ ഇരുന്നാല്‍ മാത്രം മതി, ബാക്കിയെല്ലാം ഈ ബൈക്ക് നോക്കിക്കോളും - പുതുചരിത്രമെഴുതി ബിഎംഡബ്ല്യു

വില കാറുകളുടെ തലവര നിശ്ചയിക്കുന്ന ഇന്ത്യന്‍ വിപണിയില്‍ വളരെ കരുതലോടെ മാത്രമെ മൈക്രയെ നിസാന്‍ അവതരിപ്പിക്കുകയുള്ളൂ. മൈക്രയുടെ വില നിയന്ത്രിച്ചു നിര്‍ത്താന്‍ CMF A+ അടിത്തറ കമ്പനിയെ സഹായിക്കും.

നിര്‍മ്മാണഘട്ടത്തില്‍ ഘടകങ്ങള്‍ പ്രാദേശികമായി സമാഹരിക്കാനും നിസാന് ആലോചനയുണ്ട്. യൂറോപ്യന്‍ വിപണിയില്‍ നിസാന്‍ V അടിത്തറയാണ് മൈക്ര ഉപയോഗിക്കുന്നത്.

Most Read: മട്ടും ഭാവവും മാറി ടാറ്റ ടിയാഗൊ, പുതിയ NRG എഡിഷന്‍ വിപണിയില്‍ - വില 5.49 ലക്ഷം മുതല്‍

രൂപഭാവമാണ് പുതുതലമുറ മൈക്രയുടെ പ്രധാന ആകര്‍ഷണം. ഹാച്ച്ബാക്കിന്റെ ശൈലിയില്‍ കൂടുതല്‍ പക്വത തെളിഞ്ഞുകാണാം. ഹെഡ്‌ലാമ്പ് ഘടന പാടെമാറി. പിറകിലേക്ക് വലിഞ്ഞുനില്‍ക്കുന്ന ഹെഡ്‌ലാമ്പുകളില്‍ അക്രമണോത്സുക ഭാവം നിറഞ്ഞുനില്‍ക്കുന്നു.

ഹെഡ്‌ലാമ്പുകളില്‍ തന്നെയാണ് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും. V മോഷന്‍ ഗ്രില്ലിലുള്ള കട്ടിയേറിയ ക്രോം അലങ്കാരം പുതിയ മൈക്രയുടെ ഡിസൈന്‍ സവിശേഷതയാണ്.

Most Read: ഫോര്‍ച്യൂണറിന് എതിരെ അങ്കം കുറിച്ച് പുതിയ ഹോണ്ട CR-V, അടുത്തമാസം വിപണിയില്‍

ഫോഗ്‌ലാമ്പുകള്‍ ഇടംപിടിക്കുന്ന സ്‌പോര്‍ടി ബമ്പറുകള്‍ എയറോഡൈനാമിക് മികവ് ഉയര്‍ത്തിക്കാട്ടുന്ന വശങ്ങള്‍, ടേണ്‍ ഇന്‍ഡിക്കേറ്റുകളുള്ള മിററുകള്‍, C പില്ലറിലുള്ള ഡോര്‍ പിന്‍ ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിങ്ങനെ നീളും മോഡലിന്റെ മറ്റു വിശേഷങ്ങള്‍.

അകത്തളത്തിലാകും യഥാർത്ഥ ആഢംബരമുഖം മൈക്ര വെളിപ്പെടുത്തുക. ഓഡിയോ നിയന്ത്രിക്കാവുന്ന സ്റ്റീയറിംഗ് വീല്‍, ഇരട്ട അനലോഗ്, ഡിജിറ്റല്‍ മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഇരട്ടനിറമുള്ള ഡാഷ്‌ബോര്‍ഡ്, ബോസ് സറൗണ്ട് ഓഡിയോ സംവിധാനം എന്നിവയെല്ലാം മോഡലില്‍ ഒരുങ്ങും.

ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും എയര്‍ബാഗുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി മൈക്രയ്ക്ക് ലഭിക്കും. നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ പുതുതലമുറ മൈക്രയിലും പ്രതീക്ഷിക്കാം. എന്നാല്‍ ഇക്കുറി എഞ്ചിന്‍ മികവ് കാര്യമായി വര്‍ധിക്കും.

Read More About: നിസ്സാൻ

Read more...