മിനി ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് കണ്‍സെപ്റ്റ് ദിവിടെ

മിനി കൂപ്പര്‍ ഹാച്ച്ബാക്കിന്റെ പെര്‍ഫോമന്‍സ് പതിപ്പായ മിനി ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് കണ്‍സെപ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്. അടുത്ത വര്‍ഷം ആദ്യമാസത്തില്‍ നടക്കുന്ന ഡിട്രോയ്റ്റ് നോട്ടോര്‍ ഷോയില്‍ ഈ കിടിലന്‍ മിനിയെ കാണാന്‍ കഴിയുമെന്നാണ് അറിയുന്നത്. മിനി ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് എന്ന പേരില്‍ നേരത്തെ ഒരു വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പ് മോഡല്‍ നിര്‍മിച്ചിരുന്നു മിനി. ഈ ബ്രാന്‍ഡില്‍ നിന്ന് വോള്യം വിപണിയിലെക്ക് പെര്‍ഫോമന്‍സ് പതിപ്പ് വരുന്നത് ഇതാദ്യമാണ്.

കാറിന്റെ സാങ്കേതികവശങ്ങള്‍ കമ്പനി ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. ഡിട്രോയ്റ്റ് ഷോയില്‍ വെച്ച് കാര്യങ്ങല്‍ വിശദമായി അറിയമെന്നാണ് കരുതേണ്ടത്. വാഹനത്തിന്റെ ലഭ്യമായ ചിത്രങ്ങളും വിവരങ്ങളും ചുവടെ വായിക്കാം.

മിനി ജോൺ കൂപ്പർ വർക്സ് കൺസെപ്റ്റ്

ഡിട്രോയ്റ്റ് മോട്ടോര്‍ ഷോയില്‍ അഥവാ നോര്‍ത്ത് അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ മിനി ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് അവതരിപ്പിക്കപ്പെടൂ. 2014 ജനുവരിയിലാണ് ഇത് സംഭവിക്കുക.

മിനി ജോൺ കൂപ്പർ വർക്സ് കൺസെപ്റ്റ്

ചിത്രങ്ങളില്‍ കാണുന്നത് കണ്‍സെപ്റ്റ് രൂപമാണ്. ഇക്കാണുന്നതെല്ലാം ഉല്‍പാദന പതിപ്പിലുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

മിനി ജോൺ കൂപ്പർ വർക്സ് കൺസെപ്റ്റ്

ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് വരുന്നത് ചാര നിറത്തിന്റെയും ചുവപ്പിന്റെയും കിടിലന്‍ കോമ്പിനേഷനിലാണ്.

മിനി ജോൺ കൂപ്പർ വർക്സ് കൺസെപ്റ്റ്

അലോയ് വീലുകളുടെ ഡിസൈന്‍ പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കും. വളരെ ഭാരക്കുറവുള്ള ദ്രവ്യങ്ങളുപയോഗിച്ചാണ് വീലുകള്‍ നിര്‍മിച്ചിരിക്കുന്നത്.

മിനി ജോൺ കൂപ്പർ വർക്സ് കൺസെപ്റ്റ്

ഫോഗ് ലാമ്പുകളുടെ ഇടത്തില്‍ വലിയ എയര്‍ ഇന്‍ടേക്കുകള്‍ ഇടം പിടിച്ചിരിക്കുന്നതായി കാണാം മിനി ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് കണ്‍സെപ്റ്റില്‍. കരുത്തുറ്റ എന്‍ജിനാവശ്യമായ ഓക്‌സിജനെത്തിക്കുന്നതില്‍ ഈ എയര്‍ ഇന്‍ടേക്കുകള്‍ വലിയ പങ്ക് വഹിക്കും. 200 കുതിരക്കരുത്തിലധികം എന്‍ജിന്‍ പകരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

Most Read Articles

Malayalam
English summary
The BMW owned British car maker, Mini will showcase the first John Cooper Works branded performance version of the 2014 Cooper hatch.
Story first published: Wednesday, December 18, 2013, 18:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X