ലോംഗ് റൈഡുകൾക്കായുള്ള ഇന്ത്യയിലെ മികച്ച ബൈക്കുകളുടെ ഒരു ലിസ്റ്റ് ഇതാ. ഈ മുൻനിരയിലുള്ള ലോംഗ് റൈഡിംഗ് ബൈക്കുകളുടെ വിലകൾ, ശ്രേണി, ചാർജിംഗ് സമയം, സവിശേഷതകൾ, സവിശേഷതകൾ എന്നിവയും അതിലേറെയും പരിശോധിക്
സ്പോർട്സ് ടൂറിംഗിനായി ബജാജ് പ്രത്യേകം തയാറാക്കിയ മോട്ടോർസൈക്കിളാണ് ഡോമിനാർ 400. എൽഇഡി ഹെഡ്ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും അതിലേറെയും സജ്ജീകരണങ്ങളും മോഡലിലുണ്ട്. മികച്ച റൈഡിംഗ് എർഗണോമിക്സും വിശാലമായ സീറ്റുകളും ദീർഘദൂര യാത്ര എളുപ്പമാക്കുന്നു. ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ, 373.3 സിസി എഞ്ചിനാണ് ഡോമിനാറിന്റെ ഹൃദയം. ഇത് പരമാവധി 39.5 bhp പവറിൽ 35 Nm torque വികസിപ്പി്കാൻ പ്രാപ്തമാണ്. എഞ്ചിൻ സ്ലിപ്പർ-അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സും ബൈക്കിന്റെ മറ്റൊരു പ്രത്യേകതയായി കണക്കാക്കാം.
ഏത് തരത്തിലുള്ള റോഡുകളും ദീർഘദൂര യാത്രകൾക്കുമായി തെരഞ്ഞെടുക്കാവുന്ന അനുയോജ്യമായ മറ്റൊരു മോഡലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ. ലോംഗ് ട്രാവൽ സസ്പെൻഷൻ, സുഖപ്രദമായ സീറ്റുകൾ, ഓൺ-ബോർഡ് മാഗ്നറ്റിക് കോമ്പസ്, അപ്പ്-റൈറ്റ് ഹാൻഡിൽബാറുകൾ, 15 ലിറ്റർ ഫ്യുവൽ ടാങ്ക്, ഡ്യുവൽ പർപ്പസ് ടയറുകൾ എന്നിവ ദീർഘദൂര യാത്രയ്ക്കിടെ ഏറെ സഹായകരമാവും. 24.5 bhp കരുത്തും 32 Nm torque ഉം നിർമിക്കുന്ന 411 സിസി എയർ/ഓയിൽ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹിമാലയന് തുടിപ്പേകുന്നത്. അഞ്ചു സ്പീഡാണ് ഗിയർബോക്സ്. കൂടുതൽ സുരക്ഷയ്ക്കായി സ്വിച്ചബിൾ ഡ്യുവൽ ചാനൽ എബിഎസും മോട്ടോർസൈക്കിളിൽ ഉണ്ട്.
ഏറ്റവും നല്ല ടൂറിംഗ് മോട്ടോർസൈക്കിളുകളിൽ ഒന്നാണ് റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650. ലളിതമായ രൂപകൽപ്പനയും സുഗമമായ എഞ്ചിനും ആണ് ഈ സവിശേഷതയിലേക്ക് മോഡലിനെ പ്രാപ്തമാക്കുന്ന കാര്യം. അതോടൊപ്പം നന്നായി കുഷ്യൻ ചെയ്ത സീറ്റുകളും അപ്-റൈറ്റ് റൈഡിംഗ് പൊസിഷനും ബൈക്കിന്റെ പ്രത്യേകതയാണ്. എയർ/ഓയിൽ-കൂൾഡ്, പാരലൽ-ട്വിൻ 649 സിസി എഞ്ചിനാണ് ഇന്റർസെപ്റ്ററിന് തുടിപ്പേകുന്നത്. ഇത് പരമാവധി 47 bhp കരുത്തിൽ 52 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എഞ്ചിൻ സ്ലിപ്പർ-അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.
Best Bikes in India