വിപണിയില്‍ ലഭ്യമായ ഏറ്റവും ചെറിയ ഏഴു സീറ്റര്‍ കാറുകളില്‍ ഒന്നാണ് ഡാറ്റ്സന്‍ ഗോ പ്ലസ്. ബജറ്റ് വിലയെങ്കിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഗോ പ്ലസില്‍ ഡാറ്റ്സന്‍ ഉറപ്പുവരുത്തുന്നുണ്ട്. ഡാഷ്ബോര്‍ഡില്‍ ഘടിപ്പിച്ച വലിയ ഗിയര്‍ ലെവറും ഹാന്‍ഡ് ബ്രേക്കും കാറിലെ വിശേഷങ്ങളാണ്. ഇക്കാരണത്താല്‍ മറ്റു കാറുകളില്‍ നിന്നും വ്യത്യസ്തമായി പരന്ന ബെഞ്ച് സീറ്റിങ് ശൈലിയാണ് ഡാറ്റ്സന്‍ ഗോ പ്ലസിന്റെ മുന്‍നിര പാലിക്കുന്നത്. ശ്രേണിയില്‍ ഭേദപ്പെട്ട പ്രകടനക്ഷമതയും ഇന്ധനക്ഷമതയും ഗോ പ്ലസ് കാഴ്ച്ചവെക്കും.
ബജറ്റ് എംപിവിയായാണ് എര്‍ട്ടിഗയെ മാരുതി വിപണിയില്‍ വില്‍ക്കുന്നത്. 2012 മുതല്‍ മാരുതി എര്‍ട്ടിഗ ഇന്ത്യയിലുണ്ട്. ലൈഫ് യൂട്ടിലിറ്റി വാഹനമെന്നാണ് എര്‍ട്ടിഗയെ മാരുതി വിശേഷിപ്പിക്കുന്നത്. മുന്‍തലമുറയെ അപേക്ഷിച്ച് ആകാരയളവില്‍ രണ്ടാം തലമുറ എര്‍ട്ടിഗ ഒരുപാടു വളര്‍ന്നു. സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യത്തില്‍ യാതൊരു കുറവും എര്ട്ടിഗയ്ക്കില്ല.
വലിയ കുടുംബങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ കാറാണ് മഹീന്ദ്ര മറാസോ. ഏഴു സീറ്റര്‍, എട്ടു സീറ്റര്‍ വകഭേദങ്ങളില്‍ മറാസോയെ മഹീന്ദ്ര അണിനിരത്തുന്നുണ്ട്. മറാസോയ്ക്ക് കമ്പനി നിശ്ചയിച്ചിരിക്കുന്ന വിലയെ ന്യായീകരിക്കാന്‍ ഉള്ളിലെ സൗകര്യങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും കഴിയും. സ്രാവിന്റെ ആകാരമാണ് മറസോയ്ക്ക് ആധാരമെന്ന് മഹീന്ദ്ര പറയുന്നു. പുത്തന്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനൊപ്പമാണ് മഹീന്ദ്ര മറാസോ വിപണിയിലെത്തുന്നത്.
ഏഴു പേര്‍ക്ക് സുഖമായി റെനോ ലോഡ്ജിയില് ഇരിക്കാം. പ്രീമിയം അകത്തളമുള്ള മിനിവാനെന്ന് ലോഡ്ജിയെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഓപ്ഷനല്‍ എക്സ്ട്രാ വ്യവസ്ഥയില്‍ നിരവധി ആക്സസറികളും ലോഡ്ജിയില് കമ്പനി ഉറപ്പുവരുത്തുന്നുണ്ട്. രണ്ടു ട്യൂണിങ് നിലകളിലാണ് 1.5 ലിറ്റര്‍ ഡീസല്‍ ലോഡ്ജിയെ റെനോ വിലക്കുന്നത്. ആദ്യ പതിപ്പ് 85 bhp കരുത്തു കുറിക്കും; രണ്ടാമത്തെ പതിപ്പ് 110 bhp കരുത്തും.
മഹീന്ദ്ര പുറത്തിറക്കുന്ന ഏഴു സീറ്റര്‍ എസ്യുവികളില് ഒന്നാണ് XUV500. ആഢംബര നിറഞ്ഞ അകത്തളവും മേല്‍ത്തരം സൗകര്യങ്ങളുമാണ് XUV500 -യുടെ മുഖ്യാകര്‍ഷണം. തുകല്‍ സീറ്റുകളാണ് എസ്യുവിക്ക് ലഭിക്കുന്നത്. വൈവിധ്യമാര്‍ന്ന വകഭേദങ്ങളുടെ നിര XUV500 -യില്‍ കാണാം.
ക്വാളിസിന് പകരക്കാരനായാണ് ഇന്നോവയെ ടൊയോട്ട ഇന്ത്യയില്‍ കൊണ്ടുവന്നത്. വന്നകാലംതൊട്ട് ഇന്നുവരെ എംപിവികളിലെ രാജാവാണ് ടൊയോട്ട ഇന്നോവ. ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ആഗോള ഡിസൈന്‍ ഭാഷ്യം ഇന്നോവയുടെ മാറ്റുകൂട്ടുന്നു. ദീര്‍ഘദൂര യാത്രകള്‍ക്ക് ഇന്നോവ ഏറെ അനുയോജ്യമാണ്.
വലിയ എസ്യുവികളുടെ ലോകത്തെ കിരീടമില്ലാത്ത രാജാവാണ് ടൊയോട്ട ഫോര്‍ച്യൂണര്‍. നിലവില്‍ രണ്ടാം തലമുറ ഫോര്‍ച്യൂണറിനെയാണ് ടൊയോട്ട ഇവിടെ വില്‍ക്കുന്നത്. കമ്പനിയുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷ്യം ഫോര്‍ച്യൂണര്‍ പാലിക്കുന്നു. മികവേറിയ ഓള് വീല്‍ ഡ്രൈവ് സംവിധാനമാണ് ഫോര്‍ച്യൂണറില്‍ ഒരുങ്ങുന്നത്. ഇക്കാരണത്താല്‍ ഏതു കഠിന പ്രതലവും കീഴടക്കാന്‍ എസ്യുവി പ്രാപ്തമാണ്. പെട്രോള്‍, ഡീസല്‍ എഞ്ചിന് പതിപ്പുകള്‍ ഫോര്‍ച്യൂണറില്‍ ലഭ്യമാണ്.