ഇമാക്സ് എന്നാണ് നാനോയുടെ സിഎന്‍ജി വകഭേദത്തെ ടാറ്റ വിശേഷിപ്പിക്കുന്നത്. മൈലേജും വിലയും മുന്‍നിര്‍ത്തി സിഎന്‍ജി മോഡലുകള്‍ക്കിടയില്‍ കേമനാണെങ്കിലും അടിസ്ഥാനപരമായ പ്രകടനമികവ് മാത്രമേ നാനോ ഇമാക്സിനുള്ളൂ. അടക്കവും ഒതുക്കവുമാര്‍ന്ന രൂപം നഗര യാത്രകള്‍ക്ക് നാനോയെ കൂടുതല്‍ അനുയോജ്യനാക്കുന്നു. മുന്‍പ് ഇന്‍ഡിഗോ CS ഇമാക്സായിരുന്നു ടാറ്റയുടെ ഏക സിഎന്‍ജി കാര്‍. എന്നാല്‍ പിന്നീട് നാനോ ഇമാക്സ് ഈ സ്ഥാനം കൈയ്യടക്കി.
ഒമ്നിയില്ലാത്ത സ്ഥിതിക്ക് ഇപ്പോള്‍ ഈക്കോ മാത്രമാണ് മാരുതിയുടെ വാന്‍ മോഡല്‍. കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ഈക്കോയില്‍ അടിസ്ഥാനപരമായ സംവിധാനങ്ങള്‍ മാത്രമേ കമ്പനി ഉറപ്പുവരുത്തുന്നുള്ളൂ. ഉയര്‍ന്ന ഹെഡ്റൂമും വിശാലമായ അകത്തളവും മാരുതി ഈക്കോയുടെ സവിശേഷതയാണ്. മാരുതിയുടെ ശക്തമായ വിപണന ശൃഖല ഈക്കോയുടെ പ്രചാരത്തില്‍ നിര്‍ണായകമാവുന്നുണ്ട്.