മികച്ച ഇലക്ട്രിക് ബൈക്ക് മോഡലുകൾ

ഇന്ത്യയിലെ മികച്ച ഇലക്ട്രിക് ബൈക്കുകളുടെ ഒരു ലിസ്റ്റ് ഇതാ. ഈ മുൻനിരയിലുള്ള ഇലക്ട്രിക് ബൈക്കകുളുടെ വിലകൾ, ശ്രേണി, ചാർജിംഗ് സമയം, സവിശേഷതകൾ, സവിശേഷതകൾ എന്നിവയും അതിലേറെയും പരിശോധിക്കുക.

  • 1 . Revolt RV 400

    New Revolt RV 400
    Street
    1,37,950 Onwards
    ഇന്ത്യൻ വിപണിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രാപ്തമാക്കിയ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളാണ് റിവോൾട്ട് RV 400. നിലവിൽ സ്റ്റാൻഡേർഡ്, പ്രീമിയം എന്നിങ്ങനെ രണ്ട് വേരിയന്റുകളായാണ് ബൈക്ക് നിരത്തിലെത്തുന്നത്. മസ്ക്കുലർ രൂപകൽപ്പനയാണ് ഇവിയുടെ മറ്റൊരു പ്രത്യേകത. കൂടാതെ സൈഡ് സ്റ്റാൻഡ് സെൻസർ, കോമ്പി ബ്രേക്ക് സിസ്റ്റം, വ്യത്യസ്‌ത മോട്ടോർസൈക്കിൾ ശബ്ദങ്ങൾ തുടങ്ങിയ നിരവധി സവിശേഷതകളും റിവോൾട്ട് RV 400 വാഗ്‌ദാനം ചെയ്യുന്നുണ്ട്.
  • 2 . Joy e-bike Monster

    New Joy e-bike Monster
    1,00,500 Onwards
    ജോയ് ഇ-ബൈക്ക് വാഗ്ദാനം ചെയ്യുന്ന ഏറ്റവും സ്റ്റൈലിഷ് ഉത്പന്നങ്ങളിൽ ഒന്നാണ് ഇ-മോൺസ്റ്റർ. ഡ്യുക്കാട്ടി മോൺസ്റ്ററിന് സമാനമായ ഒരു ഡിസൈനും സ്റ്റൈലിംഗുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് വേണമെങ്കിൽ പറയാം. എന്നിരുന്നാലും ഇത് ഒരു ചെറിയ ബൈക്കാണ്. ചെറിയ വീലുകളുമാണ് മോട്ടോർസൈക്കിളിന് നൽകിയിരിക്കുന്നത്. ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇതിന്റെ മറ്റൊരു സവിശേഷത. ജോയ് ഇ-ബൈക്ക് ഇ-മോൺസ്റ്ററിന് 72V/39Ah ലിഥിയം അയൺ ബാറ്ററിയാണ് തുടിപ്പേകുന്നത്. ഇത് ചാർജ് ചെയ്യാൻ 5 മുതൽ 5.5 മണിക്കൂർ വരെ എടുക്കും. പൂർണ ചാർജിൽ ഏകദേശം 100 കിലോമീറ്റർ റേഞ്ചാണ് ബൈക്ക് നൽകുന്നത്.
  • 3 . Odysse Evoqis

    New Odysse Evoqis
    1,71,250 Onwards
    ഇന്ത്യയിലെ ആദ്യത്തെ ഫുള്ളി- ഫെയർ സ്റ്റൈലിലുള്ള ഇലക്ട്രിക് സ്പോർട്സ് ബൈക്കാണ് ഒഡീസി ഇവോക്കിസ്. മാത്രമല്ല ഇതിനൊരു റിവേഴ്സ് ഗിയറും കമ്പനി പരിചയപ്പെടുത്തിയിട്ടുണ്ട്. 4.32 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് ഇതിന്റെ ഹൃദയം. ഇലക്ട്രിക് മോട്ടോർസൈക്കിളിന് 140 കിലോമീറ്റർ റേഞ്ചും നൽകാൻ കഴിയും എന്നതും മേന്മയാണ്. പരമാവധി വേഗത 80 കിലോമീറ്ററായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ഇവോക്കിസിന്റെ ബാറ്ററി മുഴുവൻ ചാർജ് ചെയ്യാൻ ഏകദേശം 6 മണിക്കൂർ സമയം എടുക്കും. മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു മോണോ ഷോക്കുമാണ് സസ്‌പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X

Please select your city