ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള കാറുകളില്‍ ഒന്നാണ് മാരുതി ആള്‍ട്ടോ. ബിഎസ് VI നിലവാരത്തിലാണ് കാര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. മുന്‍തലമുറയെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷാ സജ്ജീകരണങ്ങളും സൗകര്യങ്ങളും പുതിയ ആള്‍ട്ടോയില്‍ മാരുതി ഉറപ്പുവരുത്തുന്നുണ്ട്. പണത്തിനൊത്ത മൂല്യം കാഴ്ച്ചവെക്കുന്ന കാറുകളില്‍ മാരുതി ആള്‍ട്ടോ മുന്‍നിരയിലാണ്.
1999 മുതല്‍ ഇന്ത്യയില്‍ വില്‍പ്പനയിലുള്ള കാറാണ് മാരുതി വാഗണ്‍ആര്‍. രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോഴും വാഗണ്‍ആറിന് പ്രചാരമൊട്ടും കുറയുന്നില്ല. സുസുക്കിയുടെ HEARTECT അടിത്തറ ആധാരമാക്കി പുതുതലമുറ വാഗണ്‍ആറിനെ 2020 ജനുവരിയിലാണ് മാരുതി അവതരിപ്പിച്ചത്. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ വാഗണ്‍ആറില്‍ തിരഞ്ഞെടുക്കാം. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കാറിന്റെ ഹൃദയം.
മൂന്നാം തലമുറ മാരുതി സ്വിഫ്റ്റാണ് ഇപ്പോള്‍ വില്‍പ്പനയിലുള്ളത്. പ്രീമിയം ഹാച്ച്ബാക്ക് ബലെനോയെപോലെ സുസുക്കിയുടെ HEARTECT അടിത്തറ സ്വിഫ്റ്റും പങ്കിടുന്നു. കുറഞ്ഞ മെയിന്റനന്‍സ് ചിലവുകളാണ് സ്വിഫ്റ്റിന് പ്രചാരം കൂടാനുള്ള കാരണങ്ങളിലൊന്ന്. സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യത്തില്‍ സ്വിഫ്റ്റ് ഒട്ടും പിന്നിലല്ല. പെട്രോള്‍, ഡീസല്‍ എഞ്ചിന് പതിപ്പുകള്‍ സ്വിഫ്റ്റിലുണ്ട്. ഓട്ടോമാറ്റിക് വേണമെന്നുള്ളവര്‍ക്കായി എഎംടി ഗിയര്‍ബോക്സും കമ്പനി സമര്‍പ്പിക്കുന്നുണ്ട്.
ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള കോമ്പാക്ട് സെഡാനാണ് മാരുതി ഡിസൈര്‍. സ്വിഫ്റ്റിനെപോലെ ഡിസൈറും ഭാരം കുറഞ്ഞ HEARTECT അടിത്തറതന്നെ പങ്കിടുന്നു. മുന്‍തലമുറയെ അപേക്ഷിച്ച് കൂടുതല്‍ പ്രീമിയം പകിട്ടിലാണ് ഡിസൈറിനെ മാരുതി ഇപ്പോള്‍ വില്‍ക്കുന്നത്. ഡിസൈറിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ എഎംടി ഗിയര്‍ബോക്സ് ലഭ്യമാണ്.